Image

ഭാരതീയ പ്രവാസി ദിവസ് എവിടെ പോയി...പ്രവാസി വകുപ്പും പോയി ..

അനില്‍ പെണ്ണുക്കര Published on 09 January, 2016
ഭാരതീയ പ്രവാസി ദിവസ് എവിടെ പോയി...പ്രവാസി വകുപ്പും പോയി ..
ജനുവരി ഒന്‍പത് എന്നൊരു ദിനം പണമുള്ള ഒരു പ്രവാസി നേതാവും മറക്കില്ല ..ഭാരതീയ പ്രവാസി ദിവസ് ..പക്ഷെ നരേന്ദ്രമോഡി വിദേശ രാജ്യങ്ങള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ പുള്ളിക്കാരന്‍ ഈ പരിപാടി അങ്ങ് നിര്‍ത്തി.പ്രവാസി സമ്മാന്‍ കിട്ടിയവര്‍ ഭാഗ്യവാന്മാര്‍ .

ഏതാണ്ട് 75 ഇല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ എത്തുകയും പ്രവാസി ക്ഷേമത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്ന ദിവസം. നമ്മുടെ വയലാര്‍ജി ഒക്കെ സജീവമാക്കിയ ഈ സംഗതി തുടങ്ങിയത് വാജ്‌പേയി ആണെന്ന കാര്യം മോഡിജി മറന്നു . തുടങ്ങി വച്ച പരിപാടി ആണ് ഇത് .പ്രവാസികളുടെ ഇടയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവരെ കണ്ടെത്തി പ്രവാസി സമ്മാന്‍ രാഷ്ട്രപതിയെ കൊണ്ടു നല്‍കുകയും അവര്‍ അതു അവരുടെ വീട്ടില്‍ ചില്ലിട്ടു വയ്ക്കുകയും ചെയ്തിരുന്ന ചടങ്ങും ഇതോടെ ഇല്ലാതായി. പേരിനും മാത്രം എന്തോ ഒരു ചെറിയ പരിപാടി ഡല്‍ഹിയില്‍ നടത്തുന്നുണ്ട് എന്നാണ് കേട്ടത് . പക്ഷെ ഇത് പ്രവാസികളെ അവഹേളിക്കലാണ്
ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ പ്രവാസി ദിവസ് നിര്‍ത്തിയത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള അവഹേളനം കൂടിയാണ്. എല്ലാ വര്‍ഷവും ജനുവരി ഒന്‍പതിനു രാജ്യം പ്രവാസി ദിനമായി ആചരിക്കുന്നതു മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയില്‍ നിന്നു ബോംബെയിലേക്കു മടങ്ങിയ 1915 ജനുവരി ഒന്‍പതിന്റെ സ്മരണ പുതുക്കുക എന്ന ഉദ്ദേശ്യത്തിലാണ്. 2014ല്‍ ഡല്‍ഹിയിലും 2013ല്‍ കൊച്ചിയിലും 2012ല്‍ ജയ്പൂരിലും പ്രവാസികള്‍ ചേര്‍ന്നപ്പോള്‍ 1500ലധികം പ്രതിനിധികള്‍ അന്‍പതോളം രാജ്യങ്ങളെ പ്രതിനിധീകരിച്ചു എത്തിയിരുന്നു. ഈ ഒത്തുചേരലിലൂടെ രാജ്യത്തു വിവിധ നിക്ഷേപ പദ്ധതികള്‍ക്കാണു തുടക്കം കുറിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലാണ് മോദി സര്‍ക്കാര്‍ ഈ ആഘോഷങ്ങള്‍ നടത്തിയിരുന്നത്.

ലോകത്തെ 75രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രവാസി സംഘടനകളുണ്ട്. യു.എന്‍ അംഗീകരിച്ച രാജ്യങ്ങളില്‍ വിരലിലെണ്ണാവുന്നവ ഒഴിച്ച് എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ ജോലി ചെയ്യുകയും സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ രണ്ടര ക്കോടിയോളം ജനങ്ങള്‍ പ്രവാസികളാണ് എന്നാ കാര്യവും മോഡി മറന്നു .ഇനിയിപ്പോള്‍ പ്രവാസി വകുപ്പ് പോലും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കുകയാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.നമ്മുടെ മുഖ്യമന്ത്രി ഇതിനെതിരെ കേന്ദ്രത്തിനു കത്ത് എഴുതിയിട്ടുണ്ട് .നല്ലകാര്യം . പ്രവാസി ദിവസ് നിര്‍ത്തിയതുകൊണ്ട് പ്രവാസികളുടെ ഒത്തുചേരല്‍ മാത്രമല്ല അവസാനിക്കുന്നത്. പ്രവാസികളായ തങ്ങള്‍ക്കും രാജ്യത്തിനു വേണ്ടി പലതും ചെയ്യണമെന്ന ആഗ്രഹം കൂടിയാണ് ഇല്ലാതാകുന്നത്.ഇന്ത്യയും സഊദിയും തമ്മില്‍ ഒപ്പിട്ട സഊദി ഗാര്‍ഹിക തൊഴില്‍ നിയമം, പ്രവാസികളുടെ വോട്ടവകാശത്തിനായി എടുത്ത നടപടികള്‍, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് രൂപീകരണം, പ്രവാസികള്‍ക്കുള്ള റിട്ടേണ്‍ ആന്‍ഡ് റിസെറ്റില്‍മെന്റ് പ്രോജക്ടുകള്‍, ജയിലുകളില്‍ കഴിയുന്നവരെ മടക്കിക്കൊണ്ടുവരാനുള്ള പദ്ധതി ഇവയെല്ലാം തന്നെ പ്രവാസി ദിനങ്ങളിലെ ഒത്തൊരുമിക്കലിന്റേയും ചര്‍ച്ചകളുടേയും ഫലമായി ഉണ്ടായ നടപടികളായിരുന്നു. പ്രവാസി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി പ്രവാസി സുരക്ഷായോജന എന്ന പേരില്‍ അവിദഗ്ധ, അര്‍ധവിദഗ്ധ തൊഴിലാളികള്‍ക്കു പ്രയോജനം ലഭിക്കത്തക്ക വിധം പെന്‍ഷന്‍ പദ്ധതി രൂപീകരിച്ചതും ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലൂടെ 37 കോടി ചെലവഴിച്ചതുമെല്ലാം പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്തിരുന്നു. പൂര്‍ണ അവകാശമുളള പൗരന്‍ എന്ന അഭിമാനബോധം വിദേശ ഇന്ത്യക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ വോട്ടവകാശം ലഭിച്ചേ മതിയാകൂ. എന്നാല്‍ അതും ഇപ്പോള്‍ പാതിവഴിയിലാണ്.

ഇതിനെതിരെ ഒരു പ്രമേയം പോലും പാസാക്കാന്‍ ഒരു മലയാളി ,ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ക്കും കഴിഞ്ഞില്ല . പ്രവാസിക്ഷേമമോ പ്രവാസികളുടെ ഒന്നും കാര്യമായി എടുക്കണ്ട .പക്ഷെ ഈ രാജ്യത്തു ജീവിക്കാതെ നമ്മുടെ രാജ്യത്തേക്കു പണം കൊണ്ടുവരുന്ന പ്രവാസികളെ ഇങ്ങനെ വെറും നിര്‍ഗുണന്മാരാക്കുന്ന ഇത്തരമൊരു തീരുമാനം വേണ്ടായിരുന്നു .പക്ഷെ ഇത് മുന്‍കൂട്ടി കണ്ട യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് യു പി യിലെ പ്രവാസികള്‍ക്കായി ഒരു വമ്പന്‍ പരിപാടി ആഗ്രയില്‍ കഴിഞ്ഞ ആഴ്ചയില്‍ നടത്തി .ഈ വിവരം അറിയാനുള്ള ബുദ്ധി ഉമ്മന്‍ ചാണ്ടി കാട്ടിയിരുന്നുവെങ്കില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പത്തു വോട്ടു കിട്ടി വീണ്ടും മുഖ്യമന്ത്രി ആകാമായിരുന്നു ..പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ ..?
ഭാരതീയ പ്രവാസി ദിവസ് എവിടെ പോയി...പ്രവാസി വകുപ്പും പോയി ..ഭാരതീയ പ്രവാസി ദിവസ് എവിടെ പോയി...പ്രവാസി വകുപ്പും പോയി ..
Join WhatsApp News
പ്രവാസി 2016-01-09 19:25:36
വയലാര്‍  രവിയെ  ചുമന്നവരും , ഭവന രഹിതരെ പോലെ ഒത്തിരി  തുണി  വാരി കെട്ടി  സ്റ്റേജില്‍  വന്ന  മലയാളി  പുങ്കന്മാര്‍  എവിടെ  എവിടെ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക