Image

മഞ്ഞി­നി­ക്കര ബാവാ­യുടെ പെരു­ന്നാള്‍: ക്രമീ­ക­ര­ണ­ങ്ങള്‍ പുരോ­ഗ­മി­ക്കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 10 January, 2016
മഞ്ഞി­നി­ക്കര ബാവാ­യുടെ പെരു­ന്നാള്‍: ക്രമീ­ക­ര­ണ­ങ്ങള്‍ പുരോ­ഗ­മി­ക്കുന്നു
ഷിക്കാഗോ: മഞ്ഞി­നി­ക്ക­ര­യില്‍ കബ­റ­ട­ങ്ങി­യി­രി­ക്കുന്ന പരി­ശുദ്ധ ഏലി­യാസ് തൃദീ­യന്‍ പാത്രി­യര്‍ക്കീസ് ബാവ­യുടെ പെരു­ന്നാള്‍ ഷിക്കാ­ഗോ­യില്‍ യാക്കോ­ബായ സുറി­യാനി ഇട­വ­ക­കള്‍ സംയു­ക്ത­മായി ആഘോ­ഷി­ക്കു­വാന്‍ തുട­ങ്ങി­യിട്ട് പത്തു­വര്‍ഷം തിക­യു­ന്നു. പെരു­ന്നാ­ളിന്റെ ആരം­ഭ­മെന്ന നില­യില്‍ ജനു­വരി 31­-ന് കൊടി­യേ­റ്റ­ത്തി­നു­വേണ്ടി, കഴി­ഞ്ഞ­വര്‍ഷം പെരു­ന്നാള്‍ നടത്തിയ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് ഇട­വ­ക­യില്‍ നിന്നും, ഈവര്‍ഷം പെരു­ന്നാള്‍ നട­ത്തുന്ന സെന്റ് മേരീസ് ഇട­വ­കയ്ക്ക് ശ്രേഷ്ഠ വൈദീ­ക­രു­ടേ­യും, പെരു­ന്നാള്‍ കൗണ്‍സില്‍ അംഗ­ങ്ങ­ളു­ടേയും സാന്നി­ധ്യ­ത്തില്‍ ഡിസം­ബര്‍ 27­-നു പാത്രി­യര്‍ക്കാ പതാക കൈമാ­റി.

ഫെബ്രു­വരി 6,7 തീയ­തി­ക­ളില്‍ സെന്റ് മേരീസ് സുറി­യാനി പള്ളി­യില്‍ വച്ച് നട­ത്തുന്ന 84­-­മത് പെരു­ന്നാ­ളിനു കോട്ടയം ഭദ്രാ­സന മെത്രാ­പ്പോ­ലീത്ത അഭി­വന്ദ്യ തോമസ് മാര്‍ തിമോ­ത്തി­യോസ് തിരു­മേനി മുഖ്യ­കാര്‍മി­കത്വം വഹി­ക്കും. സെന്റ് പീറ്റേഴ്‌സ് സുറി­യാനി പള്ളി വികാരി വന്ദ്യ സക്ക­റിയാ കോര്‍­എ­പ്പി­സ്‌കോപ്പ തേല­പ്പി­ള്ളില്‍, സെന്റ് ജോര്‍ജ് സുറി­യാനി പള്ളി വികാരി റവ.­ഫാ. ലിജു പോള്‍, സെന്റ് മേരീസ് സുറി­യാനി പള്ളി വികാരി റവ.­ഫാ. മാത്യു കരു­ത്ത­ല­യ്ക്കല്‍, റവ.­ഫാ. തോമസ് നെടി­യ­വി­ള, സെന്റ് മേരീസ് ക്‌നാനായ സുറി­യാനി പള്ളി വികാരി റവ.­ഫാ. തോമസ് മേപ്പു­റത്ത് എന്നീ വൈദീക ശ്രേഷ്ഠ­രുടെ സഹ­കാര്‍മി­ക­ത്വ­ത്തിലും, ഓരോ പള്ളി­ക­ളു­ടേയും ഭര­ണ­സ­മി­തി­യുടെ നേതൃ­ത്വ­ത്തിലും പെരു­ന്നാ­ളിന് വേണ്ട­തായ ക്രമീ­ക­ര­ണ­ങ്ങള്‍ ദ്രുത­ഗ­തി­യില്‍ നട­ന്നു­വ­രു­ന്നു.

ഫെബ്രു­വരി എട്ടാം തീയതി സെന്റ് പീറ്റേഴ്‌സ് സുറി­യാനി പള്ളി­യില്‍ വച്ചു വലിയ നോമ്പിന്റെ പ്രാരംഭ ശുശ്രൂ­ഷ­യായ "ശുബ്‌ക്കോനോ' സംയു­ക്ത­മായി നട­ത്തു­ന്ന­തിനും സമിതി തീരു­മാ­നി­ച്ചു. ഷെവ­ലി­യാര്‍ ചെറി­യാന്‍ വേങ്ക­ടത്ത് അറി­യി­ച്ച­താ­ണി­ത്.
മഞ്ഞി­നി­ക്കര ബാവാ­യുടെ പെരു­ന്നാള്‍: ക്രമീ­ക­ര­ണ­ങ്ങള്‍ പുരോ­ഗ­മി­ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക