Image

കരു­ണ­യുടെ വര്‍ഷ­ത്തില്‍ കാരു­ണ്യ­സ്പര്‍ശ­വു­മായി

Published on 12 January, 2016
കരു­ണ­യുടെ വര്‍ഷ­ത്തില്‍ കാരു­ണ്യ­സ്പര്‍ശ­വു­മായി
നസ്രാണി പാര­മ്പ­ര്യ­ത്തിന്റെ ചൈതന്യം അണ­യാതെ കാത്തു­സൂ­ക്ഷി­ക്കുന്ന കാഞ്ഞി­ര­പ്പ­ള്ളി രൂപതയ്ക്ക് അനു­ഗ്ര­ഹ­പൂ­മ­ഴ­യായ് അനര്‍ഘ­നി­മി­ഷ­ങ്ങള്‍. ആഗോള കത്തോ­ലി­ക്കാ­സ­ഭ­യുടെ കരു­ണ­യുടെ വര്‍ഷ­ത്തിലെ ആത്മീയ ഉണര്‍വിന് കരു­ത്തേ­കു­ക­യാണ് കേര­ള­സ­ഭ. 2016ന്റെ രണ്ടാം­വാ­ര­ത്തില്‍ സീറോ മല­ബാര്‍ മേജര്‍ ആര്‍ക്ക് എപ്പി­സ്‌കോ­പ്പല്‍ സഭ­യുടെ അത്യു­ന്നത സമി­തി­യായ ബിഷപ്‌സ് സിന­ഡില്‍ കാഞ്ഞി­ര­പ്പ­ള്ളി­യില്‍ നിന്നും ഒരു പങ്കാ­ളി­കൂ­ടി. അനേ­കാ­യി­ര­ങ്ങ­ളുടെ ഉള്ളി­ന്റെ­യു­ള്ളില്‍ ആത്മീ­യ­ത­യുടെ തിരി­കള്‍ തെളിച്ച് വിശ്വാ­സം­പ­ങ്കു­വച്ച് ജോസ­ച്ചന്‍, ബിഷപ് ജോസ് പുളി­ക്ക­ലായി ദൈവ­സ്‌നേ­ഹ­ത്തിന്റെ പരി­ലാ­ള­ന­യില്‍ അരൂ­പി­യില്‍ നിറഞ്ഞ് വിന­യാ­ന്വി­ത­നാ­കു­ന്നു.

കാഞ്ഞി­ര­പ്പള്ളി രൂപ­ത­യില്‍ മുണ്ട­ക്ക­യ­ത്തി­ന­ടുത്ത് ഇഞ്ചി­യാനി ഇട­വ­ക­യില്‍ പുളി­ക്കല്‍ ആന്റ­ണി­-­മ­റി­യാമ്മ ദമ്പ­തി­ക­ളുടെ ഏകസന്താ­നമായി 1964 മാര്‍ച്ച് 3ന് ജനിച്ച ജോസ­ച്ചന്‍ 51ന്റെ നിറ­വില്‍ ദൈവ­നി­യോ­ഗ­മ­നു­സ­രിച്ച് കത്തോ­ലിക്കസഭയുടെ മുഖ്യ­ധാ­ര­യില്‍ നിറ­ഞ്ഞു­പ്ര­കാ­ശി­ക്കു­മ്പോള്‍ സഭാ­മ­ക്ക­ളോ­ടൊപ്പം പൊതു­സ­മൂ­ഹവും ആഹ്ലാ­ദ­ത്തി­മര്‍പ്പി­ലാ­ണ്.

ഹൃദ­യ­ത്തിന്റെ കോണില്‍ നിന്ന് ഈശോ­യുടെ വിളി­കേട്ട് പുളി­ക്കല്‍ വീട്ടിലെ പിതാ­വി­നെയും മാതാ­വി­നെയും വിട്ട് ജോസു­കുട്ടി ദൈവ­ശു­ശ്രൂ­ഷ­യുടെ വഴി തെര­ഞ്ഞെ­ടുത്തു. 1991 ജനു­വരി 1ന് മാര്‍ മാത്യു വട്ട­ക്കു­ഴി­യുടെ കൈവയ്പ്ശുശ്രൂ­ഷ­യി­ലൂടെ പൗരോ­ഹി­ത്യ­പ­ദ­വി­യി­ലെത്തി. കൃത്യം കാല്‍നൂ­റ്റാണ്ട് പിന്നി­ടു­മ്പോള്‍ മാതൃ­രൂ­പ­ത­യുടെ സഹാ­യ­മെ­ത്രാ­നായി ഉയര്‍ത്ത­പ്പെട്ട് പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് ശക്തി­പ­ക­രുവാന്‍ നിയു­ക്ത­നാകു­ന്നത് ദൈവിക തീരു­മാ­ന­മാ­ണ്.

ഏക­മ­കന് ലഭിച്ച പിതൃ­സ്വത്ത് മുഴു­വനും അവ­ശത അനു­ഭ­വി­ക്കുന്ന കുട്ടി­ക­ളുടെ ഉന്ന­മ­ന­ത്തി­നായി ജോസ­ച്ചന്‍ വിട്ടു­കൊ­ടു­ത്തു. സ്വന്തം തറ­വാട് അങ്ങനെ ""സ്‌നേഹ­ദീപ''മായി മാറ്റി. സമൂഹത്തില്‍ ബുദ്ധി­മു­ട്ടുന്ന കുഞ്ഞു­മക്കള്‍ക്ക് ആശ്ര­യവും അത്താ­ണി­യു­മാണ് കാല­ങ്ങ­ളായി സ്‌നേഹ­ദീ­പം. അനാ­ഥ­ത്വ­ത്തി­ന്റെയും ഇല്ലാ­യ്മ­ക­ളു­ടെയും വേദ­ന­ക­ള­റി­യാതെ ഒട്ടേറെ കുഞ്ഞു­ങ്ങളെ ദൈവ­സ്‌നേ­ഹ­ത്തിന്റെ അരൂ­പി­യില്‍ കോര്‍ത്തി­ണക്കി സ്വന്തം കൂട­പ്പി­റ­പ്പു­ക­ളാ­ക്കിയ വേറിട്ട ശുശ്രൂ­ഷ­ക­ളുടെ വിശാ­ല­ത­ല­ങ്ങ­ളി­ലൂ­ടെ­യാണ് ജോസ­ച്ചന്‍ കാല­ങ്ങ­ളായി സഞ്ച­രി­ക്കു­ന്ന­ത്. 1980­ക­ളില്‍ കാഞ്ഞി­ര­പ്പള്ളി സെന്റ് ഡോമി­നിക്‌സ് കോള­ജിലെ പ്രീഡിഗ്രി ക്ലാസു­ക­ളി­ലൂടെ കട­ന്നു­പോയ ജോസു­കുട്ടി വര്‍ഷ­ങ്ങള്‍ക്കു­ശേഷം ബാംഗ്ലൂര്‍ ധര്‍മ്മാരാം ഇന്‍സ്റ്റി­റ്റിയൂ­ട്ടില്‍ നിന്നും ബിബ്ലി­ക്കല്‍ തിയോ­ള­ജി­യില്‍ ഡോക്ടറേ­റ്റു­നേ­ടി ദൈവ­ശാ­സ്ത്ര­പ­ണ്ഡി­ത­നാ­യി.

പിന്നീട് പ്രമുഖ വച­ന­പ്ര­ഘോ­ഷ­കനും ഉജ്വ­ല­വാ­ഗ്മിയും അറി­യ­പ്പെ­ടുന്ന ഗ്രന്ഥ­കാ­രനും സംഘാ­ട­ക­നു­മായി വിശാ­ലമായ ­ലോ­ക­ത്തില്‍ ആത്മീയവെളിച്ചം വിത­റിയ ഫാ.­ജോ­സിന്റെ പൗരോ­ഹിത്യശുശ്രൂ­ഷ­യില്‍ മെത്രാന്‍ പദ­വി­യി­ലൂടെ പുതിയ അധ്യാ­യ­ങ്ങള്‍ എഴു­തി­ച്ചേര്‍ക്കു­മ്പോള്‍ ആഗോ­ള­സ­ഭ­യോ­ടൊപ്പം ഏറ്റം ധന്യ­മാ­കു­ന്നത് കാഞ്ഞി­ര­പ്പള്ളി രൂപ­ത­യാ­ണ്.

രൂപ­താ­ധ്യ­ക്ഷന്‍ മാര്‍ മാത്യു അറ­യ്ക്കല്‍ പിതാ­വി­നോ­ടു­ചേര്‍ന്നു­നിന്ന് സഭ­യുടെ വിശ്വാ­സ­പ­രി­ശീ­ല­ന­ത്തിന് നേതൃത്വം നല്‍കു­ക­മാ­ത്ര­മല്ല രൂപ­ത­യുടെ സമഗ്രവളര്‍ച്ച­യുടെ പുത്ത­നി­ട­ങ്ങ­ളായ റാന്നി, പത്ത­നം­തിട്ട മിഷന്‍ മേഖ­ല­യുടെ പ്രത്യേക ഉത്ത­ര­വാ­ദി­ത്വ­മുള്ള സിന്‍ചെ­ല്ലൂസും പിന്നീട് വീണ്ടും രൂപ­താ­കേ­ന്ദ്ര­ത്തില്‍ വൈദി­ക­രു­ടെയും സന്യ­സ്ത­രു­ടെയും സെമി­നാ­രി­ക്കാ­രു­ടെയും പ്രത്യേക ചുമ­ത­ല­യുള്ള സിന്‍ചെ­ല്ലൂ­സായി ശുശ്രൂഷ ചെയ്യുന്ന അവ­സ­ര­ത്തി­ലാണ് സഹാ­യ­മെ­ത്രാ­നായി നിയ­മി­ത­നായി­രി­ക്കു­ന്ന­ത്.

കോട്ട­യം, ഇടു­ക്കി, പത്ത­നം­തിട്ട ജില്ല­ക­ളി­ല്‍ 1980 ചതു­ര­ശ്ര­കി­ലോ­മീ­റ്റര്‍ സ്ഥല­ത്തായി രൂപത വ്യാപി­ച്ചു­കി­ട­ക്കു­ന്നു. 1977 ഫെബ്രു­വരി 26ന് പോള്‍ ആറാ­മന്‍ മാര്‍പാപ്പ കാഞ്ഞി­ര­പ്പള്ളി രൂപത പ്രഖ്യാ­പി­ച്ചു. 1977 മെയ് 12ന് ഉദ്ഘാ­ടനം ചെയ്യ­പ്പെട്ട രൂപ­ത­യു­ടെയ പ്രഥമ മെ­ത്രാന്‍ മാര്‍ ജോസഫ് പൗവ്വ­ത്തി­ലാ­യി­രു­ന്നു. മാര്‍ പൗവ്വ­ത്തില്‍ ചങ്ങ­നാ­ശ്ശേരി അതി­രൂ­പതാ ആര്‍ച്ച്ബി­ഷ­പ്പായി സ്ഥലം­മാ­റി­യ­പ്പോള്‍ 1986 ഡിസം­ബര്‍ 20ന് കാഞ്ഞി­ര­പ്പള്ളി രൂപതാ മെത്രാ­നായി മാര്‍ മാത്യു വട്ട­ക്കുഴി നിയ­മി­ത­നാ­യി. 2001 ഫെബ്രു­വരി 8ന് മാര്‍ വട്ട­ക്കുഴി വിര­മി­ക്കു­ന്ന­തിനു മുന്നോ­ടി­യായി 2001 ജനു­വരി 19ന് മാര്‍ മാത്യു അറ­യ്ക്കല്‍ രൂപ­ത­യുടെ മെത്രാ­നായി നിയ­മി­ക്ക­പ്പെ­ട്ടു. ഇപ്പോ­ഴിതാ രൂപ­തയ്ക്ക് ആദ്യ­മായി ഒരു സഹാ­യ­മെ­ത്രാനെ റവ.­ഡോ.­ജോസ് പുളി­ക്ക­ലി­ലൂടെ ലഭി­ച്ചി­രി­ക്കു­ന്നു. കഴിഞ്ഞ 39 വര്‍ഷ­ങ്ങ­ളിലെ കാഞ്ഞി­ര­പ്പള്ളി രൂപ­ത­യുടെ ആത്മീ­യവും ഭൗതി­ക­വു­മായ വളര്‍ച്ച അത്ഭു­ത­ക­രവും ആഴ­ത്തി­ലുള്ള ദൈവ­പരി­പാ­ല­ന­യുടേ­തു­മാ­ണ്. എന്നാല്‍ കഴിഞ്ഞ പതി­നഞ്ച­ുവര്‍ഷ­ങ്ങ­ളി­ലായി സമ­സ്ത­മേ­ഖ­ല­ക­ളി­ല­മുള്ള രൂപ­ത­യുടെ പ്രവര്‍ത്ത­ന­മു­ന്നേറ്റം അതി­ശ­യ­ക­ര­മാ­ണ്. ഇന്ത്യ­യിലെ ഇതര സംസ്ഥാ­ന­ങ്ങ­ളിലും വിവിധ രാജ്യ­ങ്ങ­ളി­ലു­മായി നിസ്വാര്‍ത്ഥ­സേ­വ­ന­ത്തി­ലൂടെ പ്രേഷി­ത­ശു­ശ്രൂഷ ചെയ്യുന്ന ഒട്ടേറെ വൈദി­ക­രേയും സന്യ­സ്ത­രേയും ഓരോ വര്‍ഷ­വും സംഭാ­വന ചെയ്യുന്ന അനു­ഗ്ര­ഹി­ക്ക­പ്പെട്ട പുണ്യ­ഭൂ­മിയാണിത്. കാര്‍ഷി­ക­മേ­ഖ­ല­യാല്‍ നിറ­യ­പ്പെട്ട കാഞ്ഞി­ര­പ്പള്ളി രൂ­പ­ത­ ഇന്ത്യ­യിലെ ഏറ്റവും പ്രശ­സ്ത­മായ ആഗോള അംഗീ­കാ­ര­മുള്ള വിദ്യാ­ഭ്യാസ സ്ഥാപ­ന­ങ്ങള്‍, വിവിധ കാര്‍ഷിക സംരം­ഭ­ങ്ങള്‍, ആരോ­ഗ്യസേവന മേഖ­ല­കള്‍, ആതു­രാ­ല­യ­ങ്ങള്‍ എന്നി­വ­യാല്‍ സജീവ­മാണ്. ­പ്ര­വര്‍ത്ത­ന­മി­ക­വില്‍ ദേശീയ അന്തര്‍ദേ­ശീയ അംഗീ­കാ­ര­ങ്ങള്‍ നേടി­യ­വ­യാണ് മിക്കവയും.

ആത്മീ­യ­ത­യില്‍ നിറ­ഞ്ഞു­പ്ര­കാ­ശി­ക്കു­മ്പോഴും സാമൂഹ്യ വിദ്യാ­ഭ്യാസ ആരോഗ്യ ആതു­ര­ശു­ശ്രൂ­ഷാ­രം­ഗത്തെ മിക­വിലും അതു­ല്യ­സം­ഭാ­വ­ന­ക­ളിലും ഉയര­ങ്ങ­ളില്‍ നില്‍ക്കുന്ന കാഞ്ഞി­ര­പ്പള്ളി രൂപ­തയ്ക്ക് യുവ­ത്വ­ത്തിന്റെ പ്രസ­രി­പ്പോടെ ആത്മീയ ഭൗതീക തല­ങ്ങ­ളില്‍ ശക്ത­മായി മുന്നേ­റു­വാന്‍ തുടര്‍ന്നും കരു­ണാ­വാ­നായ ദൈവം അവ­സ­ര­മൊ­രു­ക്കു­ന്നു. മത­മൈ­ത്രി­യു­ടെയും പങ്കു­വ­യ്ക്ക­ലി­ന്റെയും മകു­ടോ­ദാ­ഹ­ര­ണ­മായ മല­നാടും ഇട­നാടും ഒത്തു­ചേര്‍ന്ന മണ്ണില്‍ ദൈവ­ശു­ശ്രൂ­ഷ­യുടെ പുത്തന്‍ത­ല­ങ്ങ­ളി­ലൂടെ സ്‌നേഹ­ദീ­പ­ത്തിന്റെ പ്രിയ­പു­ത്രന്‍ വരും­നാ­ളു­ക­ളില്‍ വിശ്വാ­സി­സ­മൂ­ഹത്തെ അനു­ഗ്ര­ഹ­പൂ­ക്കള്‍ വാരി­വി­തറി നയി­ക്ക­ട്ടെ.
കരു­ണ­യുടെ വര്‍ഷ­ത്തില്‍ കാരു­ണ്യ­സ്പര്‍ശ­വു­മായി കരു­ണ­യുടെ വര്‍ഷ­ത്തില്‍ കാരു­ണ്യ­സ്പര്‍ശ­വു­മായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക