ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനം നേതൃത്വം നല്കുന്ന വിവിധ സഭകളുടെ ഐക്യകൂട്ടായ്മ ജനുവരി 17 ഞായറാഴ്ച്ച നടക്കും. വൈകീട്ട് 5 മണിക്ക് ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍(222 Downing Ln, Learder, TX-78641) വെച്ച് നടക്കുന്ന മീറ്റിംഗില്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്ക്കോപ്പ അധ്യക്ഷനായിരിക്കും. വെസ്റ്റ് ടെക്സാസ് എപ്പിസ്ക്കോപ്പല്‍ ഭദ്രാസനത്തിന്റെ ബിഷപ്പ് റൈറ്റ്.റവ.ഡേവിഡ് റീഡ് ഈ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 7-മത് എക്യൂമെനിക്കല്‍ ഫെലോഷിപ്പ് മീറ്റിംഗിന് സഹോദരീ സഭകളില്‍ നിന്നും വൈദീകരും, ആത്മായ പ്രതിനിധികളും പങ്കെടുക്കും. വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സാഹോദര്യബന്ധം ശക്തിപ്പെടുത്തുവാനും, ക്രിസ്തുവില്‍ ഒന്നാണെന്നുള്ള ഐക്യ സന്ദേശം വിശ്വാസ മനസുകളില്‍ ദൃഢപ്പെടുവാനും ഇപ്രകാരമുള്ള സമ്മേളനങ്ങള്‍ മുഖാന്തരമായിതീരും. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, അസംബ്ലി അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമെ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി വൈദീകരും, വിശ്വാസികളും ഭദ്രാസനാധിപന്‍ ആതിഥേയത്വം വഹിക്കുന്ന ഈ എക്യൂമിനിക്കല്‍ മീറ്റിംഗില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.അജി വര്‍ഗീസ്-806 368 2927
സാബു ചെറിയാന്- 512 468 4457
ഭദ്രാസനമീഡിയ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.
വാര്‍ത്ത അയച്ചത്: ബെന്നി പരിമണം