ഡിട്രോയിറ്റ്: ജൂലൈ മാസത്തില്‍ കാനഡയിലെ ടൊറന്റോയില്‍ വച്ചു നടക്കുന്ന
ഫൊക്കാന കണ്വന്ഷന് സംഘടനാ തെരഞ്ഞെടുപ്പില്‍ ഫൊക്കാന അസോസിയേറ്റ്
സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഡോ. മാത്യു വര്‍ഗീസിന്റെ (രാജന്) പേര് മിഷിഗണിലെ
ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബ് നാമനിര്‍ദേശം ചെയ്തു.
ഫൊക്കാനയുടെ ഈവര്‍ഷത്തെ ജോയിന്റ് ട്രഷറററും, ടൊറന്റോയില്‍ വച്ചു
നടത്തുന്ന ഫൊക്കാന സ്പെല്ലിംഗ് ബീയുടെ കണ്വീനറുംകൂടിയാണ് അദ്ദേഹം,
ഡിട്രോയിറ്റ് കേരളാ ക്ലബ് മുന്‍ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി
സെക്രട്ടറി, ഡിട്രോയിറ്റ് സെന്റ് തോമസ് ചര്‍ച്ച് സെക്രട്ടറി, ഡിട്രോയിറ്റ്
എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി, ഓര്‍ത്തഡോക്സ് സഭ അമേരിക്കന്‍
ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഒരു
മുതല്ക്കൂട്ടാണെന്നു കേരളാ ക്ലബ് പ്രസിഡന്റ് സുബാഷ് രാമചന്ദ്രന്, ബി.ഒ.ടി
ചെയര്മാന് മുരളീനായര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.