Image

സാംസി കൊടു­മ­ണ്ണിന്റെ നോവല്‍ പ്രകാ­ശനം ചെയ്തു

Published on 16 January, 2016
സാംസി കൊടു­മ­ണ്ണിന്റെ നോവല്‍ പ്രകാ­ശനം ചെയ്തു
സാംസി കൊടു­മ­ണ്ണിന്റെ "പ്രവാ­സി­ക­ളുടെ ഒന്നാം പുസ്തകം' എന്ന ആദ്യ നോവ­ലിന്റെ പ്രകാ­ശനം 2016 ജനു­വരി പത്താം തീയതി സെന്റ് ബഹ­നാന്‍സ് ഓര്‍ത്ത­ഡോക്‌സ് വലിയ പള്ളി ഓഡി­റ്റോ­റി­യ­ത്തില്‍, ഡി.സി ബുക്‌സ് പബ്ലി­ക്കേ­ഷന്‍ മാനേ­ജര്‍ ശ്രീകു­മാ­റിന്റെ അധ്യ­ക്ഷ­ത­യില്‍ കൂടിയ പൊതു­യോ­ഗ­ത്തില്‍ വച്ച് കേരളാ സാഹിത്യ അക്കാ­ഡമി പ്രസി­ഡന്റ് പെരു­മ്പ­ടവം ശ്രീധ­രന്‍, കാലടി സംസ്കൃത സര്‍വ്വ­ക­ലാ­ശാല പ്രൊഫ. കെ.­ആര്‍ ടോണി­ക്ക് നല്കി നിര്‍വ­ഹി­ച്ചു.

സാമൂ­ഹ്യ­-­സാം­സ്കാ­രി­ക- രാഷ്ട്രീയ രംഗ­ങ്ങ­ളിലെ പ്രമു­ഖര്‍ ച­ട­ങ്ങില്‍ സംബ­ന്ധി­ച്ചു. കൊടു­മണ്‍ ഗ്രാമ­പ­ഞ്ചാ­യത്ത് പ്രസി­ഡന്റ് കുഞ്ഞ­ന്നാമ്മ കുഞ്ഞ്, ഗ്രാമോ­ദ്ധാ­രണ ഗ്രന്ഥ­ശാലാ പ്രസി­ഡന്റ് ശശി­ധ­രന്‍ പിള്ള, മുന്‍ പഞ്ചാ­യത്ത് പ്രസി­ഡന്റ് വിജ­യന്‍ നായര്‍, ജി. ഗോപി­നാ­ഥന്‍ നായര്‍, ജില്ലാ പഞ്ചാ­യത്ത് മെമ്പര്‍ സതി നായര്‍, ബാല­കൃ­ഷ്ണന്‍ വട­ക്കേ­ക്ക­ര, ഫാ. സി. തോമ­സ്, ഫാ. ജയിംസ് കുറ്റി­യില്‍, പാപ്പ­ച്ചന്‍ നെല്ലി­ക്കു­ന്നില്‍ എന്നി­വരെ കൂടാതെ അമേ­രി­ക്ക­യില്‍ അറി­യ­പ്പെ­ടുന്ന എഴു­ത്തു­കാ­രായ ചെറി­യാന്‍ ചാരു­വി­ള­യില്‍, അബ്ദുള്‍ പുന്ന­യൂര്‍ക്കു­ളം, ബാബു പാറ­യ്ക്കല്‍, രാജു മൈലപ്ര എന്നി­വര്‍ ആശം­സ­കള്‍ അര്‍പ്പി­ച്ചു. അഡ്വ. ആര്യ­ലാല്‍ സ്വാഗ­ത­വും, സാംസി കൊടു­മണ്‍ നന്ദിയും പറ­ഞ്ഞു. കൃഷ്ണ­മോ­ഹന്‍ ആയി­രുന്നു ചട­ങ്ങിന്റെ എം.­സി.
സാംസി കൊടു­മ­ണ്ണിന്റെ നോവല്‍ പ്രകാ­ശനം ചെയ്തുസാംസി കൊടു­മ­ണ്ണിന്റെ നോവല്‍ പ്രകാ­ശനം ചെയ്തുസാംസി കൊടു­മ­ണ്ണിന്റെ നോവല്‍ പ്രകാ­ശനം ചെയ്തുസാംസി കൊടു­മ­ണ്ണിന്റെ നോവല്‍ പ്രകാ­ശനം ചെയ്തുസാംസി കൊടു­മ­ണ്ണിന്റെ നോവല്‍ പ്രകാ­ശനം ചെയ്തു
Join WhatsApp News
andrew 2016-01-16 20:11:46
Great and  glad news. Please provide the details how to purchase the book in US & in Kerala
 Best wishes all the way.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക