ജിദ്ദ: സുഹൃത്തിന്‍െറ കുത്തേറ്റ് ആശുപത്രിയിലായ മലയാളി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബ്ദുല്‍ ഫത്താഹ് ഏലാചോല (45 ) ആണ് ജിദ്ദ ഹായില്‍ സ്ട്രീറ്റിലെ ഇന്‍റര്‍നാഷനല്‍ മെഡിക്കല്‍ സെന്‍ററില്‍ ഇന്നലെ മരിച്ചത്.ഏലച്ചോല ഹസ്സന്‍ കുട്ടി-ആയിഷ ദമ്പതികളുടെ ഏക മകനാണ്. ഭാര്യ: ഹസീന. മക്കള്‍: ഫെമിന, ഫസ്ന, ഇര്‍ഫാന്‍. മരുമകന്‍: കബീര്‍ (ദുബൈ).
ശറഫിയ റെയ്ദാന്‍ ഹോട്ടലിന് സമീപത്തെ താമസ സ്ഥലത്ത് ഈ മാസം 13ന്
വെള്ളിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുമായുണ്ടായ വാക്തര്‍ക്കത്തിനിടയില്‍
കുത്തേറ്റ അബ്ദുല്‍ ഫത്താഹിനെ ഉടന്‍ മലയാളിയായ ഡ്രൈവര്‍ ആശുപത്രിയില്‍
എത്തിക്കുകയായിരുന്നു. സംഭവത്തോടനുബന്ധിച്ച് രണ്ടു മലയാളികളെ പൊലിസ്
അറസ്റ്റ് ചെയ്യുകയുണ്ടായി. അതിലൊരാള്‍ മരിച്ച അബ്ദുല്‍ ഫത്താഹിന്‍െറ
ഉറ്റസുഹൃത്തും കൂടെ താമസിക്കുന്നയാളുമായ പെരുവള്ളൂര്‍ സ്വദേശി വഹാബ് എന്ന
ബാവയായിരുന്നു. കൊണ്ടോട്ടി സ്വദേശി അബ്ദുസ്സമദ് ആണ് രണ്ടാമത്തെയാള്‍.
ചോരയില്‍ കുളിച്ചുകിടന്ന ഫത്താഹിനെ തന്‍െറ കാറില്‍ ആശുപത്രിയിലെത്തിച്ചത്
സമദ് ആയിരുന്നുവത്രെ. സംഭവത്തിന് ദിവസം മുമ്പ് അവധി കഴിഞ്ഞ്
നാട്ടില്‍നിന്നെത്തിയ അബ്ദുല്‍ ഫത്താഹിനെ വിമാനത്താവളത്തില്‍ ചെന്ന്
കൊണ്ടുവന്നത് വഹാബായിരുന്നത്രെ. 15വര്‍ഷമായി സൗദിയിലുള്ള ഫത്താഹ് ചെറിയ
തോതില്‍ ലേബര്‍ സപൈ്ള നടത്തിവരികയായിരുന്നു. മയ്യിത്ത് നാട്ടില്‍ കൊണ്ടു
പോയി ഖബറടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധുവും അയല്‍വാസിയുമായ നാസര്‍
മങ്കരത്തൊടി അറിയിച്ചു. മയ്യിത്ത് മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ്
ആശുപത്രിയിലേക്ക് മാറ്റി.