ബ്രോങ്ക്‌സ് ദേവാലയത്തിലെ ക്രിസ്തുമസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി
Madhaparam
18-Jan-2016

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ക്രിസ്തുമസ്-ന്യൂഈയര്‍ ആഘോഷങ്ങള്‍, ജനുവരി 9-ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം ദേവാലയ പാരീഷ്ഹാളില്‍ പ്രൗഢഗംഭീരമായ സദസിന്റെ സാന്നിധ്യത്തില്‍, വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികളോടെ ആഘോഷിച്ചു.
ആഘോഷ പരിപാടികള്‍, സി.എം.ഐ. സഭയുടെ യു.എസ്.എ- കാനഡ കോര്‍ഡിനേറ്റര്‍ ജനറല്‍ റവ.ഫാ.ഡേവി കാവുങ്കല്‍, വികാരി ഫാ.ജോസ് കണ്ടത്തിക്കുടി, അസി.വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍, കൈക്കാരനുമായ ആന്റണി കൈതാരം, സണ്ണി കൊലുറക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഫാ.ഡേവി കാവുങ്കല്‍ ക്രിസ്തുമസ്- പുതുവത്സര സന്ദേശം നല്‍കി. സെക്രട്ടറി ഷോളി കുമ്പിളുവേലി മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി. ഫാ.ജോണ്‍ കോലഞ്ചേരി, സഖറിയാസ് ജോണ്‍, ഫാ.ജോണി ചെങ്ങാളന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
തദവസരത്തില്‍, ഡിസംബര്‍ 20-ാം തീയ്യതി നടന്ന വാര്‍ഡുതല ബൈബിള്‍ ക്വിസില്‍ ജേതാക്കളായ വാര്‍ഡുകാര്‍ക്ക് ട്രോഫികള്‍ നല്‍കി ആദരിച്ചു. അതുപോലെ സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ബൈബിള്‍ ക്വിസ് വിജയികള്‍ക്കു ട്രോഫികളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സി.സി.ഡി. പ്രിന്‍സിപ്പാള്‍ സാബു ഉലുത്തുവാ, ജോര്‍ജ് കൊക്കാട്ട്, ഷാജി വെള്ളായിപ്പറമ്പില്‍, സിബിച്ചന്‍ മാമ്പിള്ളി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.
സെലബ്രേഷന്‍ കമ്മറ്റി ചെയര്‍പേഴ്‌സന്മാരായ ഡോ.ബിജി പുളിമൂട്ടില്‍, സ്വാഗതവും ചിന്നമ്മ പുതുപറമ്പില്‍ നന്ദിയും പറഞ്ഞു. ലീനാ ആലപ്പാട്ട് എം.സിയായി ചടങ്ങുകല്‍ നിയന്ത്രിച്ചു.



Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments