Image

ഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വി. സെബ­സ്ത്യാ­നോ­സിന്റെ തിരു­നാള്‍ ജനു­വരി 24­-ന്

ജോയി­ച്ചന്‍ പുതു­ക്കുളം Published on 18 January, 2016
ഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വി. സെബ­സ്ത്യാ­നോ­സിന്റെ തിരു­നാള്‍ ജനു­വരി 24­-ന്
ഷിക്കാഗോ: മൂന്നാം നൂറ്റാ­ണ്ടില്‍ ഡയ­ക്ലീ­ഷന്‍ ചക്ര­വര്‍ത്തി­യുടെ അതി­ക്രൂ­ര­മായ മത­പീ­ഡ­ന­കാ­ലത്ത് ക്രിസ്തീയ വിശ്വാസം ത്യജി­ക്കു­ന്ന­തിലും ഉത്തമം വീര­മൃത്യ വരി­ക്കു­ന്ന­താണ് എന്ന് പ്രഖ്യാ­പി­ച്ചു­കൊണ്ട് ധീര­ര­ക്ത­സാ­ക്ഷിത്വം വരിച്ച വി. സെബ­സ്ത്യാ­നോ­സിന്റെ തിരു­നാള്‍ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ ജനു­വരി 24­-നു ഞായ­റാഴ്ച രാവിലെ 11 മണിക്ക് നട­ക്കുന്ന വി. കുര്‍ബാ­ന­യില്‍ ഭക്ത്യാ­ദ­ര­പൂര്‍വ്വം ആഘോ­ഷി­ക്കും.

തിരു­നാള്‍ കുര്‍ബാ­ന­യോ­ട­നു­ബ­ന്ധിച്ച് വച­ന­സ­ന്ദേ­ശം, വിശു­ദ്ധന്റെ തിരു­സ്വ­രൂപം വഹി­ച്ചു­കൊ­ണ്ടുള്ള ഭക്തി­നിര്‍ഭ­ര­മായ പ്രദ­ക്ഷി­ണം, തിരു­ശേ­ഷിപ്പ് വന്ദി­ക്കല്‍, ലദീ­ഞ്ഞ്, പര­മ്പ­രാ­ഗത രീതി­യി­ലുള്ള കഴുന്ന് (അ­മ്പ്), നേര്‍ച്ച സമര്‍പ്പണം, നേര്‍ച്ച­കാഴ്ച വിത­ര­ണം, സ്‌നേഹ­വി­രുന്ന് എന്നി­വ­യു­ണ്ടാ­യി­രി­ക്കും. വിശ്വാ­സി­കള്‍ക്ക് കഴുന്ന് ഭവ­ന­ങ്ങ­ളി­ലേക്ക് നേര്‍ച്ച­യായി കൊണ്ടു­പോ­കു­ന്ന­തി­നുള്ള ക്രമീ­ക­ര­ണ­ങ്ങളും ഏര്‍പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.

അത്ഭു­ത­പ്ര­വര്‍ത്ത­ക­നായ വി. സെബ­സ്ത്യാ­നോ­സിന്റെ മദ്ധ്യ­സ്ഥ­ത­യാല്‍ തിരു­നാള്‍ തിരു­കര്‍മ്മ­ങ്ങ­ളില്‍ പങ്കെ­ടുത്ത് ദൈവാ­നു­ഗ്രഹം പ്രാപി­ക്കു­ന്ന­തിനും വിശു­ദ്ധന്റെ വീരോ­ചി­ത­മായ ജീവി­ത­മാ­തൃ­കയും വിശ്വാ­സ­തീ­ക്ഷ്ണ­തയും നമ്മുടെ ജീവി­ത­ത്തിലും പ്രചോ­ദ­ന­മ­രു­ളു­ന്ന­തിനു പ്രാര്‍ത്ഥി­ക്കു­ന്ന­തി­നു­വേണ്ടിയും ഏവ­രേയും കത്തീ­ഡ്രല്‍ വികാരി ഫാ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പിലും സഹ വികാരി സെബി ചിറ്റി­ല­പ്പ­ള്ളിയും കൈക്കാ­ര­ന്മാരും ക്ഷണി­ക്കു­ന്നു.

ഈവര്‍ഷത്തെ തിരു­നാള്‍ ഏറ്റെ­ടുത്ത് നട­ത്തു­ന്നത് കത്തീ­ഡ്രല്‍ ഇട­വ­ക­യിലെ ചങ്ങ­നാ­ശേരി അതി­രൂ­പ­തയില്‍പ്പെട്ട അതി­ര­മ്പുഴ പ്രദേ­ശ­ത്തുള്ള ഏതാനും കുടും­ബ­ങ്ങ­ളാ­ണ്.

ആന്റണി ഫ്രാന്‍സീസ് വട­ക്കേ­വീട് അറി­യി­ച്ച­താ­ണി­ത്.
ഷിക്കാഗോ സീറോ മല­ബാര്‍ കത്തീ­ഡ്ര­ലില്‍ വി. സെബ­സ്ത്യാ­നോ­സിന്റെ തിരു­നാള്‍ ജനു­വരി 24­-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക