Image

ഐക്യസന്ദേശം വിളിച്ചോതി നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ എക്യുമെനിക്കല്‍ സമ്മേളനം

ബെന്നി പരിമണം Published on 19 January, 2016
ഐക്യസന്ദേശം വിളിച്ചോതി നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ എക്യുമെനിക്കല്‍ സമ്മേളനം
ഓസ്റ്റിന്‍: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് എക്യുമെനിക്കല്‍ സമ്മേളനം ഓസ്റ്റിന്‍ മാര്‍ത്തോമ ദേവാലയത്തില്‍ നടന്നു. ഭദ്രാസനാനധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സഭകള്‍ തമ്മിലുള്ള ഐക്യം ആഗോള തലത്തില്‍ ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. വെസ്റ്റ് ടെക്‌സസ് എപ്പിസ്‌കോപ്പല്‍ ഭദ്രാസന ബിഷപ് ഡേവിഡ് റീസ് മുഖ്യ സന്ദേശം നല്‍കി. ഫാ. ഡൊമിനിക്, ഫാ. വൈ. ജോണ്‍, ഫാ. സക്കറിയ വര്‍ഗീസ്, ഭദ്രാസന സെക്രട്ടറി റവ. ബിനോയി തോമസ്, റവ. കൊച്ചുകോശി ഏബ്രഹാം, റവ. അലക്‌സ് കെ. ചാക്കോ, റവ. ബിജു പി. സൈമണ്‍, റവ. ഡെന്നീസ് ഏബ്രഹാം, ഇടവക വൈസ് പ്രസിഡന്റ് ജേക്കബ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഓസ്റ്റിന്‍ മാര്‍ത്തോമ ഗായക സംഘത്തിന്റെ സ്വാഗത ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തില്‍ വിവിധ സഭകളിലെ വൈദികരും വിശ്വാസികളും പങ്കെടുത്തു.

ഓസ്റ്റിന്‍ മാര്‍ത്തോമ ഇടവക വികാരി റവ. അജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ എക്യുമെനിക്കല്‍ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി. മാത്യൂസ് ചാക്കോ സാബു ചെറിയാന്‍, അജു മാത്യു, മാത്യൂസ് ചാക്കോ, മോജിന്‍ കൊട്ടാരത്തില്‍, ബിജു മാത്യു, ബാലാ ജേക്കബ്, സജി വര്‍ഗീസ്, ഷേര്‍ളി മാത്യു, ബിജു കുര്യന്‍, സുനില്‍ ജേക്കബ്, അജു മാത്യു, ബിജു മാത്യു, മോജിന്‍, മേരി തോമസ്, ജോസഫ് ജോര്‍ജ്, ജേക്കബ് തോമസ്, സാബു ചെറിയാന്‍ തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. നടാഷ മാത്യൂസ് അവതാരകയായിരുന്നു. സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.
ഐക്യസന്ദേശം വിളിച്ചോതി നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ എക്യുമെനിക്കല്‍ സമ്മേളനംഐക്യസന്ദേശം വിളിച്ചോതി നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ എക്യുമെനിക്കല്‍ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക