Image

എന്റെ കാ­ത്തി­രിപ്പ് (ക­വിത: ഷിജി അലക്‌സ്, ചിക്കാ­ഗോ)

Published on 19 January, 2016
എന്റെ കാ­ത്തി­രിപ്പ് (ക­വിത: ഷിജി അലക്‌സ്, ചിക്കാ­ഗോ)
എന്റെ ഏകാന്ത പുല­രി­ക­ളില്‍ എന്നില്‍ നീ ചിരി­പ­ടര്‍ത്തി....
ഉച്ച­ക­ളില്‍ തളര്‍ച്ച­യ്ക്ക്, തകര്‍ച്ചയ്ക്ക് കൂട്ടായി നീ എത്തി
സന്ധ്യ­ക­ളില്‍ വിഷാദമൗ­ന­ങ്ങ­ളില്‍ നീ നിഴല്‍തീര്‍ത്തു
അതി­നു­മ­പ്പു­റം...­നീ­യ­വ­ളി­ലേക്ക് മുഖം­പൂ­ഴ്ത്തവെ
കാത്തി­രിപ്പ് ഒരു കട­ലാ­ണെ­നി­ക്ക്.

എരിഞ്ഞ് തീരാന്‍ശേ­ഷിച്ചതീ പാതി­ച­ത്തോ­രു­ടല്‍ മാത്രം
സ്വപ്ന­ങ്ങള്‍ കാണാന്‍ മറന്ന ഞാന്‍ കൂട്ടിന് സ്വപ്ന­ങ്ങള്‍ മാത്രം
രാത്രി, മഴ­യി­ലൂടെ വള­രവേ ഞാന്‍ തേടു­ന്നത് നിലാ­വിനെ മാത്രം
ഇന്നെ­നി­ക്ക്...­കൈ­മോശം വന്ന മനസ് മാത്രം
കാത്തി­രിപ്പ് ഒരു കന­വാ­ണെ­നി­ക്ക്.

അല­റി­ക­രഞ്ഞ രാവു­കള്‍ നാളും നാഴി­കയും അറി­യാതെ നീങ്ങവേ
ചിറ­കറ്റ ശല­ഭ­കുഞ്ഞ്, മര­ണ­നി­ദ്ര­തന്‍ ആഴത്തെ പുല്‍കവേ
പറ­ഞ്ഞു­തീ­രാത്ത കഥ­ക­ളു­മാ­യെന്‍ ചുണ്ട് വിറ­യാര്‍ന്ന് നില്‍ക്കവേ
ഇനി­യു­മെ­ന്ത്...­പൊ­ള്ളി­ക്കു­ന്നോര്‍മ്മ­കള്‍ മാത്രം
കാത്തി­രിപ്പ് ഒരു കന­ലാ­ണെ­നി­ക്ക്.....

എന്റെ കണ്ണിലെ നിന്‍മു­ഖം­പോ­ലു­മി­ന്നെ­നി­ക്കന്യം
പേര­റി­യാ­ത്തൊരീ ബന്ധ­ത്തി­ന്നാഴ­മി­ന്നെ­ത്രയോ ധന്യം
നെഞ്ചിലെ ഘന­ശ്യാ­മ­മേ­ഘ­മിന്ന് പെയ്തി­റ­ങ്ങു­ന്നു, വന്യം
നാളേ­ക്ക്, കൂട്ടി­വെ­ച്ചൊരു സ്‌നേഹമോ അന്യം
കാത്തി­രിപ്പ് ഒരു നോവാ­ണെ­നിക്ക്.....

ഇരു­ളിന്റെ കൊടും­നി­ദ്ര­യില്‍ നിന്നു­ണര്‍ത്തി നീയെന്നെ
മോഹ­ങ്ങ­ളുടെ സപ്ത­വര്‍ണ്ണ പീലി­ത­ന്നു, നീയെ­നിക്ക്
തള­രാ­തെ, താഴാതെ പറ­ക്കു­വാ­നായൊരു ചിറ­കും­നീ­യേകി
എപ്പോ­ഴോ, ഹൃദ­യ­ശി­ഖ­ര­ത്തില്‍ ഒരു കൂടും
കാത്തി­രിപ്പ് ഒരു ഓര്‍മ്മ­യാ­ണെ­നി­ക്ക്....
എന്റെ കാ­ത്തി­രിപ്പ് (ക­വിത: ഷിജി അലക്‌സ്, ചിക്കാ­ഗോ)
Join WhatsApp News
വിദ്യാധരൻ 2016-01-19 20:11:56
"അല്ലെങ്കിലും സഖി വല്ലകാലത്തുമാ 
നല്ലകാലം മർത്ത്യനില്ലാതിരിക്കുമോ ?
കണ്ണീരുമുഗ്രനിരാശയും മാത്രമാ -
യെന്നുമൊരുത്തനധപതിച്ചീടുമോ ?
ഏതു രാവിന്റെ കൊടും കൂരിരുട്ടിലും 
പാത തെളിച്ചിടും വിണ്ണിൻ വിളക്കുകൾ (നക്ഷത്രങ്ങളും നിലാവും)
ഏതേതഗാതമാമാഴിപ്പരപ്പിലും 
മേതാനുമുണ്ടാഅഭയദ്വീപുകൾ 
ഉല്ലസിക്കാമേതു ചുട്ട മണല്ക്കാട്ടി-
നുള്ളിലും ശീതളശ്വാദ്വലഭൂമികൾ !" (ചങ്ങമ്പുഴ)
വായനക്കാരൻ 2016-01-19 21:30:40
അഴകും മിഴിവും വഴിഞ്ഞ് ഒഴുകിവന്ന കവിത!  
കാത്തിരിപ്പ് ഒട്ടും പാഴായില്ല ഞങ്ങൾക്ക്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക