Image

ഫൊക്കാനായുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി ചെയര്‍മാനായി ജോസഫ്­ കുരിയപ്പുറം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 January, 2016
ഫൊക്കാനായുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി ചെയര്‍മാനായി ജോസഫ്­ കുരിയപ്പുറം
ന്യൂ യോര്‍ക്ക്­: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയില്‍ മാറ്റം വരുത്തുവാന്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു .മുപ്പതു വര്‍ഷം പിന്നിട്ട ഫൊക്കാനായുടെഭരണ നിര്‍വഹണം അവ്യക്തകളും സങ്കിര്‍ണകളും ഇല്ലാതെ വളെരെ സുതാര്യവും ലളിതവും മാക്കി കൊണ്ട് വരത്തക്കവണ്ണം നിലവിലുള്ള ബൈലോസില്‍ മാറ്റം വരുത്തുവാന്‍ വേണ്ടി ഒരു ബൈലോസ് കമ്മറ്റി രൂപീകരിച്ചത് . 2015 ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി ന്യൂജേഴ്‌സിയിലെ എഡിസണില്‍ വെച്ച് കൂടിയ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത് . കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയി ജോസഫ്­ കുരിയപ്പുറവും കമ്മിറ്റി മെംബേഴ്‌സ് ആയി ജോണ്‍ പി ജോണ്‍,വിനോദ് കെയാര്‍കെ,പോള്‍ കറുകപ്പള്ളില്‍, ഡോക്ടര്‍ എം അനിരുദ്ധന്‍,ബോബി ജേക്കബ്, രാജന്‍ പാടവത്തില്‍,ഷാജി പ്രഭാകര്‍ എന്നിവരെയും തെരഞ്ഞുടുത്തു.

ഫൊക്കാനായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്­കരിക്കുവാന്‍ ആരംഭിച്ച നടപടികളുടെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ലഭിച്ചതായി ഫൊക്കാനായുടെ ബൈലോ കമ്മറ്റി അറിയിച്ചു. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടന ആകുന്നു. ഒരു സംഘടന മുപ്പത് വര്‍ഷം പിന്നിടുന്നത് ചരിത്രമാണ് അത് ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോള്‍ ആ ചരിത്ര മുഹുര്‍ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും.

അംഗസംഘടനകളില്‍ നിന്ന്­ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്­ ദേശീയ കമ്മറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുക എന്നുള്ളതാണ്­ അടുത്ത ഘട്ടം. ഇതിനോടകം നിര്‍ദ്ദിഷ്ട ഫോമുകള്‍ ലഭിച്ചിട്ടില്ലാത്ത അംഗസംഘടനകള്‍ ദയവായി ഫൊക്കാനായുടെ ബൈലോ കമ്മറ്റിയുമായി ബന്ധപ്പെടുകയോ, ഫൊക്കാനായുടെ വെബ്‌­സൈറ്റ്­ സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്­.www.FOKANA.COM അംഗസംഘടനകള്‍ക് പുറമേ ഫൊക്കാനായുമയി ബന്ധപ്പെടുന്ന വെക്തികള്‍കും അനുഭാവികള്‍കും ഈ ഉദ്യമത്തില്‍ പങ്കുചേരാം എന്ന് ജോസഫ്­ കുരിയപ്പുറം അറിയിച്ചു.

ഒരു പൊതുജനപ്രസ്ഥാനത്തിന്റെ പ്രത്യേകത എന്താണ്? എന്തെങ്കിലും ഒരു സങ്കീര്‍ണമായ ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്നതാണോ അത്? ജാതിയോ മതമോ ലിംഗമോ പ്രദേശമോ അതിനു വിലക്കിടാറില്ല. ഒരു മുന്‍വിധിയും കൂടാതെ പൊതുജനത്തിനാകെ പ്രയോജനപ്പെടുന്ന വിധമായിരിക്കും അവ പ്രവര്‍ത്തിക്കുക. ഫൊക്കാനാ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുജനസംഘടനയാണെന്ന് നിസംശയമായി ആര്‍ക്കും പ­റയം.
ഫൊക്കാനായുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി ചെയര്‍മാനായി ജോസഫ്­ കുരിയപ്പുറം
Join WhatsApp News
Mathew Kuriakose 2016-01-20 13:35:35
FOKANA website URL is mentioned as WWW.FOKANA.COM. But it does not work.
Instead, the URL www.fokanaonline.com works fine.
A Member 2016-01-20 20:37:04
According to the constitution you cannot be a chairman.  Your have to be naturalized citizen born for American born parents.  this is not my opinion Donald Trump says so. So we will use the current constitution which we brought from Kerala.  Don't worry if you don't have the complete pages. Any how that is the way the Kerala constitution.  After the term each leaders tear few pages and take it home and we understand that. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക