Image

ശബ­രി­മ­ല­യിലെ ആചാ­ര­ങ്ങളും അനു­ഷ്ഠാ­ന­ങ്ങളും സംര­ക്ഷിക്കും

അനില്‍ പെണ്ണു­ക്കര Published on 18 January, 2016
ശബ­രി­മ­ല­യിലെ ആചാ­ര­ങ്ങളും അനു­ഷ്ഠാ­ന­ങ്ങളും സംര­ക്ഷിക്കും
ശബ­രി­മല ക്ഷേത്ര­വുമായി ബന്ധ­പ്പെട്ട ആചാ­ര­ങ്ങളും അനു­ഷ്ഠാ­ന­ങ്ങളും സംര­ക്ഷി­ക്കു­മെന്ന് തിരു­വി­താം­കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസി­ഡന്റ് പ്രയാര്‍ ഗോപാ­ല­കൃ­ഷ്ണന്‍ പറ­ഞ്ഞു. പത്ത­നം­തിട്ട പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളന­ത്തില്‍ സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം. സ്ത്രീകള്‍ക്ക് ശബ­രി­മ­ല­യില്‍ പ്രവേ­ശനം അനു­വ­ദി­ക്കു­ന്ന­തു­മായി ബന്ധ­പ്പെട്ട് സുപ്രീം­കോ­ട­തി­യുടെ പരി­ഗ­ണ­ന­യി­ലുള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആചാ­ര­ങ്ങളും അനു­ഷ്ഠാ­ന­ങ്ങളും മുന്‍നിര്‍ത്തി ഉത്ത­ര­വാ­ദിത്തം നിറ­വേ­റ്റും. ആചാ­ര­നു­ഷ്ഠാ­ന­ങ്ങള്‍ ഭര­ണ­ഘ­ടന ഉറ­പ്പു­നല്‍കു­ന്ന­താ­ണ്. ഇതിനെ ചോദ്യം ചെയ്യാന്‍ കഴി­യി­ല്ലെന്നും അദ്ദേഹം പറ­ഞ്ഞു.

അടുത്ത മണ്ഡ­ല­-­മ­ക­ര­വി­ളക്ക് തീര്‍ഥാ­ടന കാലത്ത് ശബ­രി­മ­ല­യില്‍ അപ്പം, അര­വണ വിത­ര­ണം, ഭണ്ഡാരം എന്നി­വ­യു­മായി ബന്ധ­പ്പെട്ട് ശാസ്ത്രീയമായ സംവി­ധാ­ന­ങ്ങള്‍ ഏര്‍പ്പെ­ടു­ത്തുകയും സുതാ­ര്യത ഉറ­പ്പു­വ­രു­ത്തു­കയും ചെയ്യും. ഭണ്ഡാ­ര­ത്തിലെ ജീവ­ന­ക്കാരെ സ്കാന­റി­ലൂ­ടെ­യാ­യി­രിക്കും പ്രവേ­ശി­പ്പി­ക്കുക. നാണ­യ­ങ്ങളും നോട്ടു­കളും വേര്‍തി­രി­ക്കു­ന്ന­തിന് കണ്‍വെ­യര്‍ സംവി­ധാനം ഏര്‍പ്പെ­ടു­ത്തും. കാണി­ക്ക, അന്ന­ദാ­നം, നിവേ­ദ്യം, പൂജ­കള്‍ തുട­ങ്ങി­യ­വയ്ക്ക് ഓണ്‍ലൈ­നി­ലൂടെ പണം അട­യ്ക്കു­ന്ന­തിനും അയ്യ­പ്പന്‍മാര്‍ സന്നി­ധാന­ത്തെ­ത്തുന്ന ദിവസം പ്രസാദം ലഭ്യ­മാ­ക്കു­ന്ന­തിനും നട­പടി സ്വീക­രി­ക്കും. ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റും ഓണ്‍ലൈന്‍ ബുക്കിംഗ് സംവി­ധാ­ന­ങ്ങളും ഭക്തര്‍ക്ക് കൂടു­തല്‍ സൗക­ര്യ­പ്ര­ദ­മാ­കുന്ന വിധം പുനഃ­ക്ര­മീ­ക­രി­ക്കും.

ഇത്ത­വ­ണത്തെ തീര്‍ഥാ­ടനം വലിയ വിജ­യ­മാ­യി­രു­ന്നു. സംസ്ഥാന സര്‍ക്കാരും വിവിധ വകു­പ്പു­കളും മാധ്യ­മ­ങ്ങളും തീര്‍ഥാ­ടനം മികച്ച രീതി­യില്‍ നട­ത്തു­ന്ന­തിന് സഹാ­യി­ച്ചു. അടുത്ത മണ്ഡ­ല­-­മ­ക­ര­വി­ളക്ക് തീര്‍ഥാ­ട­ന­ത്തി­നുള്ള ഒരുക്കം തുട­ങ്ങി­ക്ക­ഴി­ഞ്ഞു. ശബ­രി­മ­ല­യു­മായി ബന്ധ­പ്പെട്ട് നട­പ്പാ­ക്കേണ്ട കാര്യ­ങ്ങള്‍ സംബ­ന്ധിച്ച് ദേവസ്വം ബോര്‍ഡ് ഈ ആഴ്ച തീരു­മാ­ന­മെ­ടു­ക്കും. അടുത്ത തീര്‍ഥാ­ടന കാലത്ത് പന്ത­ളത്തു നിന്നും സന്നി­ധാനത്ത് തിരു­വാ­ഭ­രണ ഘോഷ­യാ­ത്ര­യോ­ടൊപ്പം എത്തുന്ന ഭക്തര്‍ക്ക് തിരു­മു­റ്റത്ത് സുഖ­ദര്‍ശ­ന­ത്തിന് ദേവസ്വം ബോര്‍ഡ് ബാഡ്ജ് നല്‍കും. അടുത്ത തീര്‍ഥാ­ടന കാല­ത്തിനു മുന്‍പായി വിശുദ്ധ തിരു­വാ­ഭ­രണ പാത പ്രഖ്യാ­പനം നട­ത്തും. തിരു­വാ­ഭരണ പാത­യുടെ കയ്യേ­റ്റ­ങ്ങള്‍ ഒഴി­പ്പിച്ച് മുറി­ഞ്ഞു­പോയ ഭാഗ­ങ്ങള്‍ വീണ്ടെ­ടു­ക്കും. തിരു­വാ­ഭ­രണ ഘോഷ­യാത്ര ളാഹ­യി­ലെ­ത്തു­മ്പോള്‍ വിശ്ര­മി­ക്കു­ന്ന­തിന് സൗക­ര്യ­മൊ­രു­ക്കും. ശബ­രി­മ­ല­യുടെ വിക­സ­ന­വു­മായി ബന്ധ­പ്പെട്ട് ഒരു മാസ­ത്തി­നു­ള്ളില്‍ പ്രധാ­ന­മ­ന്ത്രിയെ കാണുമെന്നും അദ്ദേഹം പറ­ഞ്ഞു. ദേവസ്വം ബോര്‍ഡംഗം അജയ് തറ­യില്‍, ദേവസ്വം ബോര്‍ഡ് പിആര്‍ഒ മുരളി കോട്ട­യ്ക്കകം എന്നി­വര്‍ സന്നി­ഹി­ത­രാ­യി­രു­ന്നു.
ശബ­രി­മ­ല­യിലെ ആചാ­ര­ങ്ങളും അനു­ഷ്ഠാ­ന­ങ്ങളും സംര­ക്ഷിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക