Image

ഹനുമാന്‍ ഭഗവാന്‍ ഒബാമയുടെ ഐശ്വര്യ പ്രതീകം!

പി.പി.ചെറിയാന്‍ Published on 21 January, 2016
ഹനുമാന്‍ ഭഗവാന്‍ ഒബാമയുടെ ഐശ്വര്യ പ്രതീകം!
വാഷിംഗ്ടണ്‍: ശരീരത്തിന് ക്ഷീണവും, മനസ്സില്‍ നിരാശയും അനുഭവപ്പെടുമ്പോള്‍ അതില്‍നിന്നും മോചനം ലഭിക്കുന്നതിനും, ഉന്മേഷം പ്രാപിക്കുന്നതിനും സദാസമയം പോക്കറ്റില്‍ സൂക്ഷിക്കുന്ന വസ്തുക്കളില്‍ ഏറ്റവും പ്രധാനം ഭഗവാന്‍ ഹനുമാന്റെ ചെറിയൊരു വിഗ്രഹമാണെന്ന് പ്രസിഡന്റ് ഒബാമ പറഞ്ഞു. ഒബാമയുടെ അവസാന യൂണിയന്‍ അഡ്രസ്സിനു ശേഷം വൈറ്റ്ഹൗസില്‍ നിന്നും യു.ട്യൂബിലൂടെ യുവാക്കള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്.
പോപ് ഫ്രാന്‍സിസ് സമ്മാനിച്ച ജപമാല, ബുദ്ധസന്യാസി നല്‍കിയ ശ്രീബുദ്ധ വിഗ്രഹം, എത്യോപ്യയില്‍ നിന്നും ലഭിച്ച ഒരു കുരിശ് തുടങ്ങിയവയാണ് മറ്റ് വസ്തുക്കള്‍.
സദാ സമയം എന്റെ കൈവശം സൂക്ഷിക്കുന്ന ഈ അമൂല്യ സമ്മാനങ്ങള്‍ ദീര്‍ഘകാലം ഞാന്‍ വഹിച്ച പ്രസിഡന്റ് പദവിയെ അനുസ്മരിപ്പിക്കുന്നതാണ്.

ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇന്‍ഡോനേഷ്യയില്‍ കഴിയേണ്ടി വന്നതിനാല്‍ അവിടെ നിലവിലിരുന്ന ഹിന്ദു മതാചാരങ്ങള്‍ സ്വാധീനിച്ചിരുന്നതായും ഒബാമ കൂട്ടിചേര്‍ത്തു.
മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാവസ്യമായ നടപടികള്‍ അമേരിക്കയിലായാലും, വിദേശത്തായാലും സ്വീകരിക്കുവാന്‍ പ്രതിജ്ഞാബന്ധമാണ്. ഇന്ത്യയിലെ മുസ്ലീമുകളും, പാക്കിസ്ഥാനിലേയും, ബംഗ്ലാദേശിലേയും ഹിന്ദുക്കളും ഭീഷിണിയെ നേരിടുന്നതായി ഒബാമ നേരത്തെ നടത്തിയ യൂണിയന്‍ അഡ്രസ്സില്‍ സൂചിപ്പിച്ചിരുന്ന ജനുവരി പതിനാറ് റിലീജിയസ് ഫ്രീഡം ഡെയായി പ്രഖ്യാപിക്കുന്നതായും ഒബാമ പറഞ്ഞു.

Washington, Jan 16 

 A statue of the Lord Hanuman is one of the selective items of personal significance that US President Barack Obama carries in his pocket.


Obama disclosed this in a YouTube interview on Friday, which the White House scheduled as a way to reach to younger audiences as it promotes the president's final State of the Union address held on Tuesday.

During an interview with YouTube creator Nilsen on Friday, Obama was asked to showcase an item of personal significance. 

He pulled from his pockets a series of small items, each of which he said reminded him "of all the different people I've met along the way".

The president said that he seeks inspiration from all these whenever he feels tired or discouraged in his life. 

The items included rosary beads given to him from Pope Francis, whom he met at the White House in this fall season; a tiny Buddha statue procured upon him by a monk; a silver poker chip that was once the lucky charm of a bald, mustachioed biker in Iowa; a figurine of Hindu god Hanuman; and a Coptic cross from Ethiopia, where he visited in July, CNN reported.

"I carry these around all the time. I'm not that superstitious, so it's not like I think I necessarily have to have them on me at all times," he said. 

But, he added that they do provide him some reminders of the long path of his presidency. 

"If I feel tired, or I feel discouraged sometimes, I can kind of reach into my pocket and say yeah, that's something I can overcome, because somebody gave me the privilege to work on these issues that are going to effect them," he was quoted as saying.

As part of the interview, the President also revealed that he hasn't seen the new Star Wars movie. 

Obama said that he believes Donald Trump's presidential campaign might peter out and added that he thinks women should advocate for removing some sales taxes from tampons.


ഹനുമാന്‍ ഭഗവാന്‍ ഒബാമയുടെ ഐശ്വര്യ പ്രതീകം!ഹനുമാന്‍ ഭഗവാന്‍ ഒബാമയുടെ ഐശ്വര്യ പ്രതീകം!
Join WhatsApp News
Joy Thomas 2016-01-21 19:12:01
please provide the link
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക