Image

കത്തെ­ഴു­തുന്ന മോഹന്‍ലാ­ലിന് ആരാ­ധ­കന്റെ തുറന്ന കത്ത്

ജയ­മോ­ഹ­നന്‍ എം Published on 21 January, 2016
കത്തെ­ഴു­തുന്ന മോഹന്‍ലാ­ലിന് ആരാ­ധ­കന്റെ തുറന്ന കത്ത്
അടി­യ­ന്തര വിഷ­യ­ങ്ങ­ളി­ലേക്ക് സമൂഹ മന­സാ­ക്ഷി­യുടെ ശ്രദ്ധ ക്ഷണി­ക്കുന്ന മോഹന്‍ലാ­ലിന്റെ ബ്ലോഗ് കുറി­പ്പു­കള്‍ അഥവാ തുറന്ന കത്തു­കള്‍ മല­യാള സമൂഹം തീര്‍ച്ച­യായും വായി­ച്ചി­രി­ക്കേണ്ട കാര്യ­ങ്ങ­ളാ­ണ്. രാഷ്ട്രീ­യ­പാര്‍ട്ടി­കളും മത­സം­ഘ­ട­ന­കളും നട­ത്തുന്ന ജാഥ­കളും പ്രക­ട­ന­ങ്ങളും സാധാ­ര­ണ­ക്കാ­രന്റെ വഴി തട­യു­കയും സഞ്ചാര സ്വാത­ന്ത്ര്യത്തെ ഹനി­ക്കു­കയും ചെയ്യുന്നു എന്ന­താണ് മോഹന്‍ലാ­ലിന്റെ ഏറ്റവും പുതിയ ബ്ലോഗ് കുറി­പ്പ്. കേര­ള­ത്തിലെ റോഡില്‍ സഞ്ച­രി­ക്കുന്ന ഏത് മല­യാ­ളിയും നേരി­ടുന്ന ഒരു പ്രശ്‌നം തന്നെ­യാ­ണി­ത്. ഏതോ രാഷ്ട്രീയ പാര്‍ട്ടി­ക്ക­ളുടെ വഴി­പാട് പോലുള്ള സമ­ര­ത്തിനും ജാഥയ്ക്കും വേണ്ടി അല്ലെ­ങ്കില്‍ ആരു­ടെ­യൊ­ക്കെയോ മത­ത്തി­ന്റെയും ജാതി­യു­ടെയും ഉപ­ജീ­വന ആഘോ­ഷ­ങ്ങള്‍ക്ക് വേണ്ടി സാധാ­ര­ണ­ക്കാ­രന്‍ സഹി­ക്ക­ണം. അവന്റെ അത്യാ­വ­ശ്യ­ങ്ങള്‍ മാറ്റി­വെച്ച് വഴി­യില്‍ കിട­ക്ക­ണം. മെയിന്‍ റോഡു­കള്‍ ജാഥ­ക്കാര്‍ക്ക് മണി­ക്കൂ­റു­കള്‍ വിട്ടു­കൊ­ടു­ക്ക­ണം.

ഇതിന് മുമ്പ് മാലിന്യ പ്രശ്‌ന­മാ­യി­രുന്നു മോഹന്‍ലാ­ലിന്റെ ബ്ലോഗ് കുറി­പ്പിലെ ഒരു വിഷ­യം. ടി പി ചന്ദ്ര­ശേ­ഖ­രന്‍ വധ­വും, കേര­ള­ത്തിലെ അപ­ക­ട­ക­ര­മായ ഡ്രൈവിം­ഗും, അമ്മ­മാരെ തെരു­വില്‍ ഉപേ­ക്ഷി­ക്കുന്ന പുതിയ തല­മു­റയും അങ്ങനെ പല വിഷ­യ­ങ്ങളും കടന്നു വന്നി­ട്ടുണ്ട് ലാലിന്റെ ബ്ലോഗില്‍. അടു­ത്തിടെ ആദി­വ­വാ­സി­കള്‍ നേരി­ടുന്ന പ്രശ്‌ന­ങ്ങള്‍ ബ്ലോഗില്‍ ലാല്‍ എഴു­തി­യത് വലിയ ചര്‍ച്ചയായി­രു­ന്നു. ഒരു താര­ത്തിന്റെ പക്ഷത്ത് നിന്നു­കൊ­ണ്ടല്ല ഈ കത്തു­കള്‍ ലാല്‍ എഴു­തു­ന്നത്. മറിച്ച് ഒരു കലാ­കാ­ര­ന്റെയും പൗര­ന്റെയും പക്ഷത്ത് നിന്നു­കൊ­ണ്ടാ­ണ് എഴു­തു­ന്നത് എന്നതും സവി­ശേ­ഷ­ത­യുള്ള കാര്യ­മാ­ണ്. അതില്‍ മിക്ക­വയും മധ്യ­വര്‍ത്തി മല­യാളി പുരു­ഷനെ അസ്വ­സ്ഥ­പ്പെ­ടുത്തുന്ന വിഷ­യ­ങ്ങ­ളു­മാ­ണ്.

മോഹന്‍ലാ­ലിന് കേര­ള­ത്തിലുള്ള സ്‌പെയിസ് തന്നെ­യാണ് അദ്ദേ­ഹ­ത്തിന്റെ കുറി­പ്പു­കളെ ശ്രദ്ധേ­യ­മാ­ക്കു­ന്നത് എന്ന­തില്‍ സംശ­യ­മി­ല്ല. ലാല്‍ എന്ന സൂപ്പര്‍ താര­ത്തിന്റെ സ്‌പെയി­സില്‍ നിന്നു­കൊണ്ട് ഈ സാമൂ­ഹിക വിഷ­യ­ങ്ങ­ളൊക്കെ ലാല്‍ ഉന്ന­യി­ക്കു­ന്നത് അഭി­ന­ന്ദാര്‍ഹ­വു­മാ­ണ്. കാരണം ഇവ­യില്‍ പലതും ഭര­ണ­കൂ­ട­ത്തോ­ടുള്ള ഓര്‍മ്മ­പ്പെ­ടു­ത്ത­ലു­ക­ളാ­ണ്. നിര്‍ദ്ദേ­ശ­ങ്ങ­ളാ­ണ്. പ്രധാ­ന­പ്പെ­ട്ട­യൊരു വ്യക്തി ഇത് വിളിച്ചു പറ­യു­മ്പോള്‍ ഉണ്ടാ­കുന്ന കരുത്ത് വളരെ വലു­താ­ണ്. താര­ങ്ങള്‍ ഇത്തരം സാമൂ­ഹിക ഇട­പെ­ട­ലു­കള്‍ നട­ത്തു­കയും വേണം.

ഒരി­ക്കല്‍ ജപ്പാ­നില്‍ പോയ മോഹന്‍ലാല്‍ അവി­ടെ­യുള്ള ഗവണ്‍മെന്റ് ഉദ്യോ­ഗ­സ്ഥ­രുടെ ജോലി­യുള്ള അര്‍പ­ണ­ബോധം കണ്ട് അതിനെ നമ്മുടെ നാടു­മായി താര­തമ്യം ചെയ്യുന്ന ഒരു ബ്ലോഗ് കുറി­പ്പു­ണ്ട്. നമ്മുടെ നാട്ടില്‍ ഒരു കാര്യം നട­ത്തി­ക്കി­ട്ടാന്‍ എത്ര കാലം വേണ­മെ­ന്നാണ് ലാല്‍ ചോദി­ക്കു­ന്ന­ത്. സമ­രവും വിവാ­ദവും പണി­മു­ട­ക്കു­മ­ല്ലാതെ നമ്മുടെ നാട്ടി­ലെ­ത്തുണ്ട് എന്ന ചോദ്യവും മുമ്പോട്ടു വെക്കു­ന്നു. ലാലിന്റെ നിരി­ക്ഷണം ഒരു പരി­ധി­വരെ ശരി­യ­മാ­യി­രി­ക്കാം.

എന്നാല്‍ ഇതു­പോലെ സമൂ­ഹ­ത്തിലെ പ്രശ്‌ന­ങ്ങ­ളില്‍, അതാ­യത് സമൂ­ഹ­ത്തിന്റെ തെറ്റായ പോക്കിലും പല­പ്പോഴും ഭര­ണ­കൂ­ട­ത്തിന്റെ അനാ­സ്ഥ­യി­ലു­മൊക്കെ പ്രതി­ക­രി­ക്കുന്ന മോഹന്‍ലാല്‍ സ്വന്തം കാര്യ­ത്തില്‍ ഈ പ്രതി­ക­ര­ണ­ങ്ങളെ എങ്ങനെ കാണുന്നു എന്ന­താണ് ചോദ്യം.

ആഹാ അതി­നിപ്പോ മോഹന്‍ലാ­ലി­നെന്താ കുഴപ്പം എന്ന മറു­ചോദ്യം അവിടെ നില്‍ക്ക­ട്ടെ. എണ്ണി­യെണ്ണി കുറച്ച് കാര്യ­ങ്ങള്‍ പറ­യാം.

തമി­ഴ്, തെലുങ്ക്, ഹിന്ദി സിനി­മ­കളെ വെച്ച് നോക്കു­മ്പോ­ള്‍ താര­ത­മ്യേന തീര്‍ത്തും ചെറു­തായ മല­യാള സിനി­മ­യിലെ സൂപ്പര്‍താ­ര­ങ്ങള്‍ ഇത്രയും ഭീമ­മായ പ്രതി­ഫലം വാങ്ങു­ന്നത് ശരി­യാ­ണോ?

സൂപ്പര്‍താ­ര­ങ്ങ­ളുടെ പ്രതി­ഫ­ല­മാണ് മല­യാള സിനി­മ­യുടെ ഏറ്റവും വലിയ പ്രതി­സ­ന്ധി­യെന്ന് പ്രൊഡ്യൂ­സര്‍ അസോ­സി­യേ­ഷന്‍ നാള്‍ക്കു­നാള്‍ പരാതി പറ­ഞ്ഞിട്ടും അതില്‍ ഒന്നാ­മ­നായ താങ്കള്‍ എന്താണ് അല്പ­മെ­ങ്കിലും പ്രതി­ഫലം കുറ­യ്ക്കാ­ത്ത­ത്.

പോക­ട്ടെ, സിനിമ വിജ­യി­ക്കു­മ്പോള്‍ ഉയര്‍ത്തുന്ന പ്രതി­ഫലം സിനി­മ­കള്‍ തുടര്‍ച്ച­യായി പരാ­ജ­യ­പ്പെ­ടു­മ്പോ­ഴെ­ങ്കിലും കുറ­യ്‌ക്കേ­ണ്ട­തല്ലേ?

ഉത്തരവാ­ദി­ത്വ­പ്പെട്ട കലാ­കാ­ര­നായ താങ്കള്‍ സമീ­പ­കാ­ലത്ത് അഭി­ന­യിച്ച മിക്ക സിനി­മ­കളും പരാ­ജ­യ­പ്പെട്ടു എന്നത് യഥാര്‍ഥ്യ­മാ­ണ­ല്ലോ. മിസ്റ്റര്‍ ഫ്രോഡ് മുതല്‍ ലൈലാ ഓ ലൈലാ വരെ എത്ര ഉദാ­ഹ­ര­ണ­ങ്ങള്‍. സിനി­മ­ക­ളി­ങ്ങനെ ചവറ് പോലെ അഭി­ന­യിച്ചു കൂട്ടു­മ്പോള്‍ തിര­ഞ്ഞെ­ടു­ക്കുന്ന തിര­ക്കഥയുടെ ക്വാളിറ്റി വില­യി­രു­ത്താ­നുള്ള മിനിമം പ്രൊഫ­ഷ­ണ­ലി­സ­മെ­ങ്കിലും കാണി­ക്കേ­ണ്ട­തല്ലേ?

ശരി. സിനി­മ­യുടെ കാര്യം പോക­ട്ടെ. സിനി­മയ്ക്ക് പുറ­ത്തുള്ള കാര്യ­ങ്ങ­ളി­ലേക്ക് നോക്കാം.

താങ്കള്‍ അഭി­ന­യി­ക്കുന്ന പര­സ്യ­ങ്ങ­ളുടെ ലിസ്റ്റ് നോക്കു. കണ്ണില്‍ കണ്ട സക­ല­കു­ണ്ടാ­മ­ണ്ടി­ക­ളു­ടെയും ബ്രാന്റ് അംബാ­സി­ഡ­റാണ് താങ്കള്‍. സ്വര്‍ണ­ക്ക­ട­യുടെ കാര്യ­മെ­ടു­ക്കാം. വിവാ­ഹ­മെ­ന്നാല്‍ സ്വര്‍ണ്ണ­ത്തില്‍ കുളി­ക്കണം എന്ന ലൈനി­ലുള്ള പര­സ്യ­ങ്ങ­ളാണ് താങ്കള്‍ സ്വന്തം മുഖം വെച്ച് പ്രമോട്ട് ചെയ്യു­ന്ന­ത്. ഏറിയ പങ്കും സാധാ­ര­ണ­ക്കാ­രുള്ള കേര­ള­ത്തില്‍ ഈ സ്വര്‍ണ്ണ­ക്കൊതി പ്രമോട്ട് ചെയ്യു­ന്നത് തീര്‍ത്തും പ്രതി­ലോ­മ­ക­ര­മായ ഒരു കാര്യ­മല്ലേ?

കുറ­ച്ചു­കാലം മുമ്പ് മദ്യ­ത്തിന്റെ പര­സ്യ­ത്തില്‍ വരെ അഭി­ന­യിച്ച് കാശ് വാങ്ങിയ താര­മാണ് താങ്കള്‍. അതിന് മറു­പ­ടി­യായി താങ്കള്‍ പറഞ്ഞ് ആ പര­സ്യ­ത്തിന്റെ സര്‍ഗ­സൃ­ഷ്ടി­യാണ് അതില്‍ മുഖം കാണി­ക്കാന്‍ പ്രേരി­പ്പി­ച്ചത് എന്നാ­ണ്. ആമ്പോ... കേള്‍ക്കു­മ്പോള്‍ എന്തൊരു നിഷ്ക­ള­ങ്കന്‍. മോഹന്‍ലാ­ലിന് സര്‍ഗ­സൃഷ്ടി പ്രക­ടി­പ്പി­ക്കാന്‍ കള്ളു­ക­മ്പി­നി­യുടെ പരസ്യം തന്നെ വേണ­മല്ലോ. കഷ്ടം.

പിന്ന ആന­ക്കൊ­മ്പ്, ഇന്‍കം ടാക്‌സ് അങ്ങനെ ആരോ­പ­ണ­ങ്ങളും ഗോസി­പ്പു­കളും വേറെ.

എല്ലാം പോക­ട്ടെ. വിട്ടു കള­യാം. പക്ഷെ മണ്‍മ­റഞ്ഞു പോയെ­ങ്കിലും ആ പാവം തില­കന്‍ ചേട്ടന്റെ കാര്യം അങ്ങനെ മറ­ക്കാന്‍ പറ്റു­മോ. സൂപ്പര്‍താ­ര­ങ്ങളെ എന്തോ കുറ്റം പറ­ഞ്ഞു­വെന്ന് പറഞ്ഞ് ഒരു കലാ­കാ­രനെ സിനി­മ­യില്‍ അഭി­ന­യി­ക്കു­ന്ന­തില്‍ നിന്നു വരെ വില­ക്കിയ പരി­പാ­ടിക്ക് പര­സ്യ­മായി പക്ഷം ചേര്‍ന്ന വ്യക്തി­യാണ് താങ്കള്‍. അത് മറന്നു പോയോ?

ഒരു താരം എന്ന നില­യിലും കലാ­കാ­രന്‍ എന്ന നില­യിലും താങ്കള്‍ക്ക് വലിയ പ്രശ്‌ന­മൊന്നും കൂടാതെ പരി­ഹ­രി­ക്കാ­വുന്ന ചില കാര്യ­ങ്ങ­ളാണ് മേല്‍ സൂചി­പ്പി­ച്ചി­രി­ക്കു­ന്ന­ത്. താങ്ക­ളുടെ മന­സിന്റെ ഒരു തീരു­മാനം മാത്രം മതി­യാകും വലിയ ചല­ന­ങ്ങ­ളു­ണ്ടാ­ക്കാന്‍. അതാ­യത് ഇനി നല്ല തിര­ക്ക­ഥ­കള്‍ വായിച്ച് സെല­ക്ടീ­വാകാം. പ്രതി­ഫലം കുറച്ച് നിര്‍മ്മാ­താ­ക്ക­ളുടെ ഭാരം കുറ­യ്ക്കാം. സ്വര്‍ണ്ണ­ക്ക­ട­യുടെ പര­സ്യ­ത്തില്‍ നിന്ന് പിന്മാ­റാം. ഏറ്റവും കുറ­ഞ്ഞത് തില­കന്‍ ചേട്ട­നോട് മാപ്പു ചോദിച്ച് ഇനി­യെ­ങ്കി­ലു­മൊരു ബ്ലോഗ് കുറിപ്പ് എഴു­താം. എഴു­തു­മെന്ന് പ്രതീ­ക്ഷി­ക്കു­ന്നു.
കത്തെ­ഴു­തുന്ന മോഹന്‍ലാ­ലിന് ആരാ­ധ­കന്റെ തുറന്ന കത്ത്
Join WhatsApp News
A C George 2016-01-21 23:56:22
Who ever it is tis cine serial super stars or mini stars speak about noble principles, write blogs  about principles, but most of them in their real life they will not practice any good principles. Look at their remunerations? For all our inaguration we invite them by paying big amounts or awards..? For what? Think this way, please do not give any special status to them. In fact we have to give credits and chances for the real workers like bath romm cleaners, lavatory cleaners, real agricultural workers, hotel suppliers etc.. They are our heros. We must invite them to inagurate our functions where ever . Please avoid these parasites cine stars, political leaders, IAS people,m religous figurs, so called big shots.  etc. Our attitude and humanity should change. We must practice what we speak or write.
കാര്യസ്ഥന്‍ 2016-01-22 11:39:52
മിസ്റ്റര്‍ മോഹന്‍ലാല്‍... നിങ്ങള്‍ നല്ല കഴിവുള്ള ഒരു കാലാകാരനാണ്. പക്ഷേ ഇത്തരം ബാലിശമായ അഭിപ്രായങ്ങള്‍ പറഞ്ഞ് ബ്ലോഗെഴുതി നിങ്ങളുടെ ഉള്ള വില കളയല്ലേ... ഇവിടെ ജാഥകള്‍ മാത്രമല്ല ഓരോ ഗ്രാമങ്ങളിലും നടക്കുന്ന ഉത്സവങ്ങള്‍ പള്ളി പെരുന്നാളുകള്‍ ഇവയൊക്കെ തന്നെ യാത്രാ തടസം ഉണ്ടാക്കുന്നുണ്ട്... ഇതെല്ലം ഒരു സാമൂഹിക പ്രക്രിയയുടെ ഭാഗമാണ് . ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ഒരു സാധാരണ പൌരന്‍ ആയാല്‍ മതി. ടോട്ടല്‍ ആക്ടരോ >ലുഫ്ടനെന്ടു ജനറലോ ആകണമെന്നില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക