Image

തദ്ദേശ പരി­പാ­ടി­കള്‍ക്ക് മുന്‍തൂക്കം നല്‍കി ഫോമാ 2016 സംഗമം പുതിയ കര്‍മ്മ­പ­ഥ­ങ്ങ­ളി­ലേക്ക്

മോഹന്‍ മാവു­ങ്കല്‍ Published on 20 January, 2016
തദ്ദേശ പരി­പാ­ടി­കള്‍ക്ക് മുന്‍തൂക്കം നല്‍കി ഫോമാ 2016 സംഗമം പുതിയ കര്‍മ്മ­പ­ഥ­ങ്ങ­ളി­ലേക്ക്
വടക്കേ അമേ­രി­ക്ക­യിലെ മല­യാളി സമൂഹം ആകാം­ക്ഷ­യോടെ കാത്തി­രി­ക്കുന്ന ഫോമാ സംഗമം ­പു­ത്തന്‍ പന്ഥാ­വു­ക­ളി­ലൂടെ ചരി­ത്ര­ര­ച­ന­യുടെ പാത­യില്‍ മുന്നേ­റു­ന്നു. മല­യാ­ള­ത്ത­നി­മയും സംസ്കൃ­തിയും, സംസ്കാ­രവും പുതിയ തല­മു­റയ്ക്ക് കൈമാ­റുക എന്ന­താണ് ഫോമ­യുടെ പ്രഥമ ദൗത്യം. മന്വ­ന്ത­ര­ങ്ങ­ളി­ലൂടെ കട­ഞ്ഞെ­ടുത്ത് നമുക്ക് കൈമാ­റ്റ­പ്പെട്ട നമ്മുടെ പൈതൃ­ക­ത്തിന്റെ കൈത്തി­രി­നാളം തല­മുറ തല­മുറ കൈമാറി കെടാതെ സൂക്ഷി­ക്കാന്‍ പ്രതി­ജ്ഞാ­ബ­ദ്ധ­രായി ഫോമാ സാര­ഥി­കള്‍ സമര്‍പ്പ­ണ­ത്തിന്റെ വിജ­യ­ഗാ­ഥ­കള്‍ രചി­ക്കു­ന്നു.

2016 ജൂലൈ 7 മുതല്‍ 11 വരെ പൂര്‍ണ്ണ­മായും കേര­ള­മായി മാറുന്ന മയാ­മി­യി­ലേക്ക് ഏവര്‍ക്കും സുസ്വാ­ഗ­തം. ആദ്യ­ദിന സാംസ്കാ­രിക പരി­പാ­ടി­കള്‍ പൂര്‍ണ്ണ­മായും അംഗ­സം­ഘ­ട­ന­ക­ളുടെ ചാതു­ര്യ­ത്തിന്റെ നിറ­പ്പ­കി­ട്ടാര്‍ന്ന ഘോഷ­യാ­ത്ര­യാ­വും. സംഗീ­ത­ത്തിന്റെ പെരു­മ­ഴ, വര്‍ണ്ണ­ശ­ബ­ളി­മ­യുടെ പൊടി­പൂ­രം, ആര്‍പ്പു­വി­ളി­ക­ളുടെ കുത്തൊ­ഴു­ക്ക്, നൃത്ത­നൃ­ത്യ­ങ്ങ­ളുടെ ചില­മ്പൊലി, അഭി­ന­യ­ക­ല­യുടെ കലോ­ത്സവ മണ്ഡ­പ­ന­ട.

കല­യു­ടേയും കലാ­രൂ­പ­ങ്ങ­ളു­ടേയും സ്വദേ­ശ­വേദി സ്വര്‍ണ്ണ­ത്ത­നി­മ­യോടെ മിന്നി­ത്തി­ളങ്ങും. അംഗ­സം­ഘ­ട­ന­ക­ളില്‍ നിന്നും പ്രത്യേകം തെര­ഞ്ഞെ­ടു­ക്ക­പ്പെ­ടുന്ന കാമ്പുള്ള പരി­പാ­ടി­കള്‍ മാത്രമേ സമര്‍പ്പി­ക്കാ­നാ­കൂ. ഉന്നത നില­വാരം പുലര്‍ത്തുന്ന അംഗ­സം­ഘ­ട­ന­ക­ളുടെ സാംസ്കാ­രിക കലാ­പ­രി­പാ­ടി­കളെ അഞ്ജലീ­ബ­ദ്ധ­രായി ഫോമ ക്ഷണി­ക്കു­ന്നു.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്കും സമ­യ­പ­രി­ധി, സാങ്കേ­തിക സഹാ­യം തുട­ങ്ങിയ വിവ­ര­ങ്ങള്‍ക്കു­മാ­യി ബന്ധ­പ്പെ­ടുക: ആന­ന്ദന്‍ നിര­വേല്‍ (പ്ര­സി­ഡന്റ്) 954 675 3019, ഷാജി ഏഡ്വേര്‍ഡ് (സെ­ക്ര­ട്ട­റി) 917 439 0563, മോഹന്‍ മാവു­ങ്കല്‍ (സാം­സ്കാ­രിക സമിതി ചെയര്‍മാന്‍) 410 707 7376.
തദ്ദേശ പരി­പാ­ടി­കള്‍ക്ക് മുന്‍തൂക്കം നല്‍കി ഫോമാ 2016 സംഗമം പുതിയ കര്‍മ്മ­പ­ഥ­ങ്ങ­ളി­ലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക