Image

പ്രകൃ­തി­യുടെ ഹൃദയം കൊണ്ടെ­ഴു­തിയ ബാ­ണാ­സു­ര­സാ­ഗര്‍ (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­- 99: ജോര്‍ജ് തുമ്പ­യില്‍)

Published on 24 January, 2016
പ്രകൃ­തി­യുടെ ഹൃദയം കൊണ്ടെ­ഴു­തിയ ബാ­ണാ­സു­ര­സാ­ഗര്‍ (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­- 99: ജോര്‍ജ് തുമ്പ­യില്‍)
വയ­നാ­ട്ടിലെ അവ­സാന കാഴ്ച­ക­ളി­ലൊ­ന്നാ­യി­രുന്നു ബാണാ­സു­ര­സാ­ഗര്‍. അണ­ക്കെ­ട്ടിന്റെ തീരത്ത് ഒരു റിസോര്‍ട്ട്. അവിടെ ചെന്ന­പ്പോള്‍ വളരെ ചെറിയ ഹോംസ്റ്റേ ആണെ­ന്നാണു കരു­തി­യ­ത്. റിസ­പ്ഷ­നില്‍ നില്‍ക്കു­മ്പോള്‍ അബ­ദ്ധ­മായി പോയോ­യെന്നു സംശ­യി­ച്ചെ­ങ്കിലും ഉള്ളി­ലേക്ക് കയ­റി­യ­പ്പോള്‍ കോട്ടയം അയ്യ­പ്പാസ് പോലെ തോന്നി. പുറത്തു നിന്നു നേക്കി­യാല്‍ ചെറി­യ­ക­ട, അകത്തു കയ­റി­യാല വിശാ­ല­മായ അക­ത്ത­ളം. അതു തന്നെ സംഭ­വി­ച്ചു. ലഭിച്ച മുറി­യുടെ ബെഡ് റൂമില്‍ നിന്നു കര്‍ട്ടന്‍ വലിച്ചു മാറ്റി­യ­പ്പോള്‍ ശരിക്കും അത്ഭു­ത­പ്പെട്ടു പോയി. പുറ­ത്തേ­ക്കുള്ള ബാല്‍ക്ക­ണി­യില്‍ നിന്നും നീട്ടിത്തുപ്പി­യാല്‍ ചെന്നു വീഴു­ന്നത് അണ­ക്കെ­ട്ടി­ലേ­ക്ക്. ദൂരെ ചെറി­യൊരു ദ്വീപ്. അതി­ന­പ്പു­റ­ത്ത്, വയ­നാ­ടന്‍ മല­നി­ര­കള്‍. ക­ബി­നി ന­ദി­യു­ടെ പോ­ഷ­ക­ന­ദി­യാ­യ ക­ര­മ­ന­ത്തോ­ടി­നു കു­റു­കെയാണ് ബാ­ണാ­സു­ര സാ­ഗര്‍ അ­ണ­ക്കെ­ട്ട്. 1979­ലാ­ണ് ഇതു നിര്‍­മ്മി­ച്ച­ത്­. ക­ക്ക­യം ജ­ല വൈ­ദ്യു­ത പ­ദ്ധ­തി­ക്ക് ജ­ലം എ­ത്തി­ക്കു­ക എ­ന്ന­തും വ­ര­ണ്ട കാ­ലാ­വ­സ്ഥ­യു­ള്ള ഈ പ്ര­ദേ­ശ­ത്ത് ജ­ല­സേ­ച­നം, കു­ടി­വെ­ള്ളം എ­ന്നി­വ എ­ത്തി­ക്കു­ക എ­ന്ന­തു­മാ­ണ് ഈ പ­ദ്ധ­തി­യു­ടെ ല­ക്ഷ്യ­ങ്ങള്‍. എന്നാല്‍ ഇതൊ­ന്നു­മ­ല്ല, ഇതിന്റെ വിശേ­ഷ­ങ്ങള്‍. ഇ­ന്ത്യ­യി­ലെ ഏ­റ്റ­വും വ­ലി­യ മ­ണ്ണു­കൊ­ണ്ടു­ള്ള അ­ണ­ക്കെ­ട്ടും ഏ­ഷ്യ­യി­ലെ ര­ണ്ടാ­മ­ത്തെ വ­ലി­യ അ­ണ­ക്കെ­ട്ടും ആ­ണി­ത്­. കണ്ടാല്‍ തോന്നു­ക­യേ­യി­ല്ല.

അ­ണ­ക്കെ­ട്ട് പ­ദ്ധ­തി പ്ര­ദേ­ശ­ത്തു­ള്ള സ്ഥ­ല­ങ്ങ­ളെ വെ­ള്ള­ത്തി­ന് അ­ടി­യില്‍ ആ­ഴ്­ത്തി­യ­പ്പോള്‍ ഇ­വി­ടെ അ­ണ­ക്കെ­ട്ട് പ­ദ്ധ­തി പ്ര­ദേ­ശ­ത്ത് ഏ­താ­നും ദ്വീ­പു­കള്‍ രൂ­പ­പ്പെ­ട്ടു. അങ്ങ­നെ­യാ­ണ­ത്രേ, ഇവിടം വി­നോ­ദ­സ­ഞ്ചാ­ര ഭൂ­പ­ട­ത്തി­ലേ­യ്­ക്കു ഒ­രു­ങ്ങി­യെ­ത്തി­യ­ത്. ഇ­ന്ന് സ­ഞ്ചാ­രി­ക­ളു­ടെ പ­റു­ദീ­സ­യാ­ണിവി­ടം. ഞാന­തി­നെ­ക്കു­റിച്ച് വിശ­ദ­മായി നെറ്റില്‍ നിന്നും വായി­ച്ചി­രു­ന്നു. ഈ റിസോര്‍ട്ടിന്റെ ബ്രോഷ­റിലും നല്ല ഭംഗി­യായി തന്നെ ഈ വിശ­ദീ­ക­രണം നല്‍കി­യി­ട്ടു­ണ്ട്. ഓ­ള­പ്പ­ര­പ്പു­ക­ളും ചെ­റു­ദ്വീ­പു­ക­ളും അ­തി­നു അ­ഭി­മു­ഖ­മാ­യി നില്‍­ക്കു­ന്ന ബാ­ണാ­സു­ര­മ­ല­യും ശരിക്കും മനം കവ­രുക തന്നെ ചെയ്യു­ന്നു­ണ്ട്. ഞാന്‍ ഒരു ചായ ഉണ്ടാക്കി നുകര്‍ന്നു കൊണ്ട് ബാല്‍ക്ക­ണി­യിലെ കസേ­ര­യി­ലി­രു­ന്നു. ഏ­ഷ്യ­യി­ലെ ര­ണ്ടാ­മ­ത്തെ വ­ലി­യ മണ്‍ അണ­ക്കെട്ട്. അതിനു നേര്‍ക്കു നേരെ­യാണ് ഞാനി­പ്പോള്‍ എന്നത് വാസ്ത­വ­ത്തില്‍ അത്ഭു­ത­പ്പെ­ടു­ത്തുക തന്നെ ചെയ്തു. ഇവി­ടെ­യി­ങ്ങനെ റിസോര്‍ട്ട് നിര്‍മ്മി­ക്കാമോ എന്നൊക്കെ റൂം ബോയി ആയി എത്തിയ ചെറു­പ്പ­ക്കാ­ര­നോട് ചോദി­ച്ചെ­ങ്കിലും അയാള്‍ ചെറു ചിരി­യോടെ സ്ഥലം വിട്ടു.

യാത്രാക്ഷീണം ഉണ്ടാ­യി­രു­ന്നു. ഡയറി എഴു­തി. ഭക്ഷണം റൂമി­ലേക്ക് വരു­ത്തി. നേരത്തെ കിട­ന്നു. മൊബൈ­ലിനു റേഞ്ചി­ല്ല. ഭാഗ്യം. ആരു­ടെയും ശല്യ­മി­ല്ലാതെ കിട­ന്നു­റ­ങ്ങാം. നേരത്തെ വിളി­ച്ചു­ണര്‍ത്ത­ണ­മെന്നു റിസ­പ്ഷ­നില്‍ പറഞ്ഞ് ഏര്‍പ്പാ­ടാ­ക്കി. രാവിലെ നല്ല തണു­പ്പു­ണ്ടാ­യി­രു­ന്നു. മൂടല്‍ മഞ്ഞ് പ്രകൃ­തിയെ പുത­പ്പ­ണി­യിച്ച് നില്‍ക്കു­ന്നു. അണ­ക്കെട്ട് കാണാന്‍ പോവു­ക­യാ­ണ്. റിസോര്‍ട്ട് നിന്നുള്ള വണ്ടി റെഡി­യായി നില്‍പ്പു­ണ്ടാ­യി­രു­ന്നു. കോ­ഴി­ക്കോ­ട് നി­ന്ന് വ­രു­ക­യാ­ണെ­ങ്കില്‍ വൈ­ത്തി­രി­യില്‍ ഇ­ട­ത്തേ­യ്­ക്കു തി­രി­ഞ്ഞ് ത­രു­വ­ണ­യ്­ക്കു­ള്ള വ­ഴി­യി­ലൂ­ടെ ഏ­താ­ണ്ട് 25 കി­ലോ­മീ­റ്റര്‍ സ­ഞ്ച­രി­ച്ചാല്‍ ബാ­ണാ­സു­ര­സാ­ഗര്‍ അ­ണ­ക്കെ­ട്ടില്‍ എ­ത്താം. പ­ടി­ഞ്ഞാ­റ­ത്ത­റ­യാ­ണ് അ­ടു­ത്തു­ള്ള പ്ര­മു­ഖ സ്ഥ­ലം. ഞങ്ങള്‍ യാത്ര തിരി­ച്ചിട്ട് അധികം വൈകി­യി­ല്ല, മൂ­ന്നു കി­ലോ­മീ­റ്റ­റോ­ളം പി­ന്നി­ട്ടു കാണും. നോക്കു­മ്പോള്‍ റോ­ഡി­ന് സ­മാ­ന്ത­ര­മാ­യി നീ­ണ്ടു­കി­ട­ക്കു­ന്ന അണ­ക്കെ­ട്ട്. ബോ­ട്ടു­യാ­ത്രയെക്കു­റി­ച്ചുള്ള ബോര്‍ഡ് മുന്നില്‍ കാണാം. ഇതു തു­ട­ങ്ങി­യ­തോ­ടെ­യാ­ണ് ഇ­വി­ടു­ത്തെ സാ­ധ്യ­ത­കള്‍ സ­ഞ്ചാ­രി­കള്‍ തി­രി­ച്ച­റി­ഞ്ഞ­ത്. ഓ­ള­പ­ര­പ്പു­ക­ളി­ലൂ­ടെ ബോ­ട്ടില്‍ മു­ന്നേ­റു­മ്പോള്‍ അ­ക­ല­ങ്ങ­ളില്‍ അ­നേ­കം തു­രു­ത്തു­ക­ളും അ­വ­യോ­ടു ചേര്‍­ന്നു­ള്ള കാ­ന­ന­ക്കാ­ഴ്­ച­ക­ളും തേ­ക്ക­ടിയെയാണ് ഓര്‍മ്മി­പ്പി­ച്ച­ത്. ­എന്നാല്‍, തേക്ക­ടി­യു­ടേതു പോലെ ഇട­യ്ക്കിടെ മര­ക്കു­റ്റി­കളും അവ­യില്‍ പക്ഷി­ക­ളുടെ നീണ്ട നിര­യു­മൊന്നും ഇവിടെ കാണാ­നു­മാ­യി­ല്ല.

പ്ര­കൃ­തി സ­ന്തു­ലി­ത വി­നോ­ദ സ­ഞ്ചാ­ര­ത്തി­ന്റെ മ­നോ­ഹ­ര ദൃ­ശ്യ­മാ­ണ് ബാ­ണാ­സു­ര സാ­ഗ­റി­ന്റെ മു­ഖമെന്നു പറ­യാം. ഞാന്‍ ആ പ്രകൃ­തിയെ ക്യാമ­റ­യ്ക്കു­ള്ളി­ലാക്കി. ഡാ­മി­ന് താ­ഴെ ഒ­ന്ന് ര­ണ്ടു പെ­ട്ടി­ക­ട­കള്‍. പ­ല­യി­ട­ത്തും തേ­നില്‍ ചാ­ലി­ച്ച നെ­ല്ലി­ക്ക ക­ണ്ണാ­ടി­കു­പ്പി­കള്‍­ക്കു­ള്ളില്‍ ക­ണ്ടു. ആ ക­ട­കള്‍­ക്ക­ടു­ത്താ­യി അ­ണ­ക്കെ­ട്ടി­ലേ­ക്കു­ള്ള പ്ര­വേ­ശ­ന­ടി­ക്ക­റ്റ് കൊ­ടു­ക്കു­ന്ന സ്ഥ­ലം. വേ­ണ­മെ­ങ്കില്‍ അ­ണ­ക്കെ­ട്ടി­ന്റെ വ­ശ­ത്തു­ള്ള പ­ട­വു­ക­ളി­ലൂ­ടെ മു­ക­ളി­ലേ­ക്ക് ന­ട­ന്നു­ക­യ­റാം. അ­തി­നു പ്ര­യാ­സ­മു­ള്ള­വര്‍­ക്ക് മ­റ്റൊ­രു വ­ഴി­യി­ലൂ­ടെ ജീ­പ്പി­ലും പോ­കാം, പ്ര­ത്യേ­കം ടി­ക്ക­റ്റ് എ­ടു­ക്ക­ണ­മെ­ന്ന് മാ­ത്രം. ഞ­ങ്ങള്‍ ജീ­പ്പി­ലാ­ക്കി യാ­ത്ര. അ­ണ­ക്കെ­ട്ടി­നു മു­ക­ളി­ലൂ­ടെ സ­ഞ്ച­രി­ച്ച് അ­ത് ന­മ്മ­ളെ മ­റു­ക­ര­യില്‍ എ­ത്തി­ക്കു­ന്നു. അ­വി­ടെ ചെ­റി­യ പാര്‍­ക്കോ പൂ­ന്തോ­ട്ട­മോ എ­ന്ന­പോ­ലെ ചി­ല നിര്‍­മ്മ­തി­കള്‍ ക­ണ്ടു. സ്വാ­ഭാ­വി­ക­ത മാ­ത്രം മു­തല്‍­ക്കൂ­ട്ടാ­വു­ന്ന ചോ­ല­വ­ന­ങ്ങ­ളും മ­ല­നി­ര­ക­ളും ജൈ­വ മേ­ഖ­ല­ക­ളു­മാ­ണ് ഇ­വി­ട­ത്തെ പ്ര­ത്യേ­ക­തയെന്ന് അവിടെ കണ്ടു പരി­ച­യിച്ച ജോസഫ് ചേട്ടന്‍ പറ­ഞ്ഞു. ആവ­ശ്യ­ത്തിന് ഗാര്‍ഡു­ക­ളൊന്നും ഇവി­ട­യി­ല്ല. അതു കൊണ്ട് തന്നെ അപ­ക­ട­ങ്ങള്‍ ഏറെയും ഉണ്ടാ­കു­ന്നു­ണ്ട്. പലരും വെള്ള­ത്തില്‍ കുളി­ക്കാ­നി­റങ്ങി ആഴ­ത്തി­ലേക്ക് കൂപ്പു­കു­ത്തുന്നു. കാ­ട്ടാ­ന­കള്‍ സൈ്വ­ര­വി­ഹാ­രം ന­ട­ത്തു­ന്ന താ­ഴ്‌­വാ­ര­ങ്ങള്‍ ഉയര്‍ത്തുന്ന സാഹ­സി­ക­ത­കള്‍ വേറെ. ഇപ്പോള്‍ ന്യൂജെന്‍ പിള്ളേ­രൊന്നും പറ­യു­ന്നത് കേള്‍ക്കാ­റി­ല്ലെന്നും അത് അപ­ക­ട­നി­രക്ക് കൂട്ടു­ന്നു­ണ്ടെന്നും ജോസഫ് ചേട്ടന്‍ പറ­ഞ്ഞു.

ഹൈ­ഡല്‍ ടൂ­റി­സമാണ് ഇവിടെ കാണാ­നാ­വു­ന്ന­ത്. ക­ഴു­ത്തി­നൊ­പ്പം മു­ങ്ങി­നില്‍­ക്കു­ന്ന കു­ന്നി­നു മു­ക­ളില്‍ ഹെ­റി­റ്റേ­ജ് വീ­ടു­കള്‍ നിര്‍­മി­ക്കു­ന്ന­തും തു­രു­ത്തു­ക­ളി­ലേ­യ്­ക്കു റോ­പ്പ്‌­വേ സൗ­ക­ര്യം ഏര്‍­പ്പെ­ടു­ത്തു­ന്ന­തും പരി­ഗ­ണി­ക്കു­ന്നു­ണ്ട­ത്രേ. ഇനി അടുത്ത തവണ വരുമ്പോ ഇവി­ടെ­യുള്ള ഹൈ­ഡല്‍ ടൂ­റി­സ­ത്തി­ന്റെ മുഖം തന്നെ മാറി­യേ­ക്കാ­മെന്നു ജോസഫ് ചേട്ടന്‍ ഒരു ചിരി­യോടെ പറ­ഞ്ഞു. അന്നു നമ്മ­ളൊക്കെ കാണു­മോ­യെന്ന ആശ­ങ്കയും അദ്ദേഹം പങ്കു­വ­ച്ചു.

നീ­ല­ഗി­രി­യില്‍ മാ­ത്രം ക­ണ്ടു­വ­രു­ന്ന അ­നേ­കം സ­സ്യ­ജാ­ല­ങ്ങ­ളു­ടെ ക­ല­വ­റ­യാ­ണ് ബാ­ണാ­സു­രന്‍ കോ­ട്ട. വെ­ള്ള­ക്കു­റി­ഞ്ഞി സ­മൃ­ദ്ധ­മാ­യി വ­ള­രു­ന്ന അ­ടി­ക്കാ­ടു­ക­ളും ജൈ­വ സ­മ്പു­ഷ്ട­ത­യു­ള്ള ഷോ­ലെ വ­ന­ങ്ങ­ളും കാണ­ണ­മെ­ങ്കില്‍ ട്രക്കി­ങ്ങിന് കാടു കയ­റ­ണം.

ഇ­ന്ത്യ­യി­ലെ ഏ­റ്റ­വും വ­ലി­യ മ­ണല്‍­ചി­റ­യ­ത്രേ ബാ­ണാ­സു­ര­സാ­ഗര്‍. മ­റ്റു അ­ണ­ക്കെ­ട്ടു­ക­ളു­മാ­യി താ­ര­ത­മ്യം ചെ­യ്യു­മ്പോള്‍ തു­ലോം വ്യ­ത്യ­സ്ഥ­മാ­ണ്­ കാ­ഴ്­ച­യില്‍ ത­ന്നെ ഈ ഡാം. ഒ­രു വ­ശ­ത്തു­നി­ന്ന് ചെ­ളി­മ­ണല്‍ ഭീ­മാ­കാ­ര­മാ­യ രീ­തി­യില്‍ ഉ­യര്‍­ത്തി­പ്പൊ­ക്കി ന­ദി­യു­ടെ സ്വാ­ഭാ­വി­ക­മാ­യ ഒ­ഴു­ക്കി­നെ ത­ട­ഞ്ഞു നിര്‍­ത്തി­യി­രി­ക്കു­ക­യാ­ണ് ഇ­വി­ടെ. ക­ബ­നി­യു­ടെ കൈ­വ­ഴി­യാ­യ ക­ര­മ­ന­ത്തോ­ട് പു­ഴ­യ്­ക്കാ­ണ് ഇ­വി­ടെ­വ­ച്ച് അ­തി­ന്റെ സ്വാ­ഭാ­വി­ക സ­ഞ്ചാ­രം അ­വ­സാ­നി­പ്പി­ക്കേ­ണ്ടി വ­ന്ന­ത്. ക­ക്ക­യം ജ­ല­വൈ­ദ്യു­ത പ­ദ്ധ­തി­ക്കും ജ­ല­സേ­ച­ന­ത്തി­നും ഒ­ക്കെ ഇ­വി­ടെ നി­ന്നു­ള്ള വെ­ള്ളം ഉ­പയോ­ഗി­ക്കു­ന്നുണ്ട്. പെന്‍­സ്റ്റോ­ക്ക് പൈ­പ്പു­കള്‍ ഒ­ഴി­വാ­ക്കി ഭൂ­മി­യില്‍ വെ­ട്ടി­യ സ്വാ­ഭാ­വി­ക ചാ­ലു­ക­ളി­ലൂ­ടെ­യാ­ണ് ജ­ലം കൊ­ണ്ടു­പോ­കു­ന്ന­ത്. സാ­ധാ­ര­ണ അ­ണ­ക്കെ­ട്ടു­ക­ളില്‍ കാ­ണു­ന്ന വ­ലി­യ കോണ്‍­ക്രീ­റ്റ് പാ­ളി­കള്‍ ഒ­ഴി­വാ­ക്കി­യും പെന്‍­സ്റ്റോ­ക്ക് പൈ­പ്പു­കള്‍ ഉ­പ­യോ­ഗി­ക്കാ­തെ­യും പ­രി­സ്ഥി­തി സൗ­ഹൃ­ദ­ നിര്‍­മ്മാ­ണം നട­ത്തി­യി­രി­ക്കു­ന്നത് ഒരു കൗതു­ക­ത്തോടെ ഞാന്‍ നോക്കി നിന്നു. അ­ണ­ക്കെ­ട്ടില്‍ നി­ന്നും അല്‍­പ്പം­മാ­റി സ്ഥി­തി­ചെ­യ്യു­ന്ന ഷ­ട്ട­റു­ക­ളു­ടെ ഭാ­ഗ­ത്ത് കോണ്‍­ക്രീ­റ്റ് എ­ടു­പ്പു­കള്‍ ജോസഫ് ചേട്ടന്‍ എന്നെ കാട്ടിത്ത­ന്നു. അ­ധി­കം സ­ന്ദര്‍­ശ­ക­രൊ­ന്നും ആ ഭാ­ഗ­ത്ത് ഉ­ണ്ടാ­യി­രു­ന്നി­ല്ല. അ­തി­നു­മ­പ്പു­റം ബോ­ട്ടു­ജെ­ട്ടി. ര­ണ്ട് സ്­പീ­ഡ് ബോ­ട്ടു­കള്‍ വെള്ള­ത്തില്‍ കിടന്ന് തലങ്ങും വിലങ്ങും ഹരിശ്രീ വര­യ്ക്കു­ന്നു. ജ­ലാ­ശ­യ­ത്തി­ന്റെ പ്ര­ത­ല­ത്തെ പി­ളര്‍­ന്നു, ചെ­റു­ദ്വീ­പു­ക­ളു­ടെ ഇ­ട­യി­ലൂ­ടെ ബോ­ട്ട് അ­ക­ലേ­ക്ക്­ അ­ക­ലേ­ക്ക്­ സ­ഞ്ച­രി­ച്ചു, കണ്ണില്‍ നിന്നും മറഞ്ഞു പോയി. ചു­റ്റും മ­ല­കള്‍ നി­റ­ഞ്ഞ കാ­യ­ലി­ന് ന­ടു­വില്‍ മ­നു­ഷ്യ­മ­ണ­മു­ള്ള ഏ­കാ­ന്ത­മാ­യ ഒ­രു തു­രു­ത്ത് പോ­ലെ ബോ­ട്ടി­ന്റെ മു­ര­ളി­ച്ച മാ­ത്രം മ­ല­ക­ളില്‍ ത­ട്ടി പ്ര­തി­ധ്വ­നി­ക്കു­ന്നു...

അ­ണ­ക്കെ­ട്ട് വ­രു­ന്ന­തി­നു മുന്‍­പ് ഇ­വി­ടം ക­ര­യാ­യി­രു­ന്നുവെന്ന് ജോസഫ് ചേട്ടന്‍ പറ­ഞ്ഞു. ആള് കുറ­വി­ല­ങ്ങാ­ട്ട്കാ­ര­നാ­ണ്. കുടി­യേ­റി­യ­താ­ണ്, വര്‍ഷ­മൊ­ന്നും കൃത്യ­മായി ഓര്‍ക്കു­ന്നില്ല. മ­നു­ഷ്യ­നും മൃ­ഗ­ങ്ങ­ളും കി­ളി­ക­ളും ജീ­വി­ച്ചി­രു­ന്ന അന്നത്തെ സ്ഥല­മൊക്കെ ഇന്ന് വെള്ള­ത്തി­ന­ടി­യി­ലാണ്. വെള്ളം കയറി ഇല്ലാ­തായ ഒരു ക­വ­ല­യെ കു­റി­ച്ച് ഗൃ­ഹാ­തു­ര­ത­യോ­ടെ ജോസഫ് ചേട്ടന്‍ ഓര്‍ത്തു. അവിടം ഈ ജ­ലാ­ശ­ത്തി­ന­ടി­യി­ലെ­വി­ടെ­യോ­യാ­ണ്. ഞാന്‍ കുറച്ചു സമയം കൂടി അവിടെ ചെല­വ­ഴി­ച്ചു. വെയില്‍ മൂത്തു തുട­ങ്ങി­യ­പ്പോള്‍ ജോസഫ് ചേട്ട­നോടു നന്ദി പറഞ്ഞു റിസോര്‍ട്ടി­ലേക്ക് തിരി­ച്ചു. കഥയും കാലവും പ്രകൃ­തിയും പങ്കിട്ട ചില നല്ല നിമി­ഷ­ങ്ങള്‍. ജലവും മണ്ണും കാടും പ്രകൃ­തി­യു­മൊക്കെ ചേര്‍ന്ന് വയ­നാ­ടിനു നല്‍കി­യി­രി­ക്കുന്ന ലാ­സ്യത മറ്റ് എവി­ടെയും കണി­കാ­ണാ­നാ­വി­ല്ലെന്നു തോന്നി. റിസോര്‍ട്ടില്‍ സുഖ­ശീ­ത­ളി­മ­യില്‍ ഭക്ഷാ­ണാ­ന­ന്തരം മയ­ങ്ങി­യ­പ്പോള്‍ ഞാന്‍ കേരളം എന്ന സ്വര്‍ഗ്ഗ­ത്തെ­ക്കു­റിച്ച് മാത്ര­മാണ് ചിന്തി­ച്ച­ത്. എത്ര വൈവി­ധ്യ­ങ്ങള്‍ നിറഞ്ഞ അപൂര്‍വ്വ സുന്ദര സുര­ഭി­ല­മായ സ്ഥല­ങ്ങള്‍. ഇതു പോലെ, ഈ ഭൂമി­യില്‍ മറ്റൊരു ലോക­മുണ്ടോ? ഇല്ല. ഇല്ല. ഇല്ല.


ഇ­വി­ടെ എ­ത്തി­ച്ചേ­രു­വാന്‍

കോ­ഴി­ക്കോ­ട് നി­ന്ന് വ­രു­ക­യാ­ണെ­ങ്കില്‍ വൈ­ത്തി­രി­യില്‍ ഇ­ട­ത്തേ­യ്­ക്കു തി­രി­ഞ്ഞ് ത­രു­വ­ണ­യ്­ക്കു­ള്ള വ­ഴി­യി­ലൂ­ടെ 25 കി­ലോ­മീ­റ്റര്‍

പ­ടി­ഞ്ഞാ­റ­ത്ത­റ­യാ­ണ് അ­ടു­ത്തു­ള്ള പ്ര­മു­ഖ സ്ഥ­ലം.

My Stay @ Banasura Hill Resort, Vellamunda, Wayanad, Kerala 670731

Phone: 04935 277 900

(തു­ട­രും)
പ്രകൃ­തി­യുടെ ഹൃദയം കൊണ്ടെ­ഴു­തിയ ബാ­ണാ­സു­ര­സാ­ഗര്‍ (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­- 99: ജോര്‍ജ് തുമ്പ­യില്‍)
Join WhatsApp News
വായനക്കാരൻ 2016-01-24 10:27:51
ബാണാസുരസാഗറിനെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. നല്ല വിവരണവും ചിത്രങ്ങളും. നന്ദി.
Babu Parackel 2016-01-24 13:10:30
അനുഗ്രഹീതമായ കേരളം! നാം ഇതൊന്നും കാണാതെ മെക്സിക്കൊയിലും സൌത്ത് അമേരിക്കൻ ദ്വീപുകളും തേടി പോകുന്നു. ഈ പടങ്ങൾ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല. 99 എപിസോടുകളിൽ കൂടി കേരളത്തിന്റെ കാണാത്ത സൌന്ദര്യം വായനക്കാര്ക് കാട്ടി തന്ന ലേഖകന് നന്ദി. 100 എപിസോഡുകൾ പൂര്തിയാക്കുന്ന അവസരത്തിൽ ഹൃദയപൂര്വമായ ആശംസകൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക