Image

രാഷ്ട്രീയജാഥകളും കേരളത്തിന്റെ ജാതകവും- ഏബ്രഹാം തെക്കേമുറി

ഏബ്രഹാം തെക്കേമുറി Published on 25 January, 2016
രാഷ്ട്രീയജാഥകളും കേരളത്തിന്റെ ജാതകവും- ഏബ്രഹാം തെക്കേമുറി
മലയാളത്തിന്റെ മഹാനടന്‍ ശ്രീ മോഹന്‍ലാല്‍ തന്റെ ബ്‌ളോഗില്‍ സത്യസന്ധമായ ഒരു വിമര്‍ശനം എഴുതി.  കേരളത്തിലെ രാഷ്ട്രീയ അലവലാതി ജാഥകളെ കുറിച്ച്. പൊട്ടിത്തെറികളും ചെറ്റത്തരങ്ങളുമൊക്കെ പുകഞ്ഞു നീറി  മറനീക്കി പുറത്തുവന്നു. രാഷ്ട്രീയം, മതം, സാംസ്‌കാരിക കലകള്‍, സാഹിത്യം ഇതെല്ലാം ചേര്‍ന്ന ഒരു സാമൂഹ്യജീവിതത്തിന്റെ മലയാളിയുടെ പൊരുളില്ലായ്മ വെളിവാക്കപ്പെട്ടു. 

എന്തിനീ ജാഥകള്‍? 'രാഷ്ട്രീയക്കാര്‍ക്കുവേണ്ടി, രാഷ്ട്രീയക്കാരാല്‍ നടത്തുന്ന രാഷ്ട്രീയം, ഇവന്മാരെ
എന്തിനീ തെക്കോട്ടു കെട്ടിയെടുക്കുന്നു'. ചോദ്യങ്ങള്‍ നിരവധി. ഒരു സാധാരണക്കാരനു ചിന്തിക്കാന്‍ വകയുണ്ട്. 57 വര്‍ഷമായി മാറിമാറി ഭരിച്ച് നാടിനെ കുളംതോണ്ടിയ 'കൂട്ടുകക്ഷി  തരികിട രാഷ്ട്രീയ'ത്തിന്റെ വിഴുപ്പലക്കാന്‍ അല്ലേ ഈ യാത്ര? 

'നായാടി മുതല്‍ നമ്പൂതിരി വരെ' മദ്യരാജാവ് നടേശന്റെ ഒരു യാത്ര കഴിഞ്ഞു.  52 വെട്ടിന്റെ കണക്കു പറഞ്ഞ് സുധീരന്‍ പോകുന്നു….പിറകേ…. ഏതായാലും എന്റെ പാര്‍ട്ടിക്കാര്‍ ആരും സരിതയെ വിളിച്ചിട്ടില്ലയെന്നു പറഞ്ഞ് പിണറായി വരുന്നു. പിന്നാലെ  കുമ്മനം വരുന്നു…' പശു നമ്മുടെ മാതാവ്'  തീര്‍ന്നില്ല 'ഓന്‍ ഇതിനൊന്നിനും' കൂട്ടല്ല,  പാഠപുസ്തകം ഇല്ലെങ്കിലും മലപ്പുറത്തെ കുട്ടികള്‍ ജയിക്കും, കുട്ടികളില്ലാതെയും സ്‌കൂളുകള്‍ നടക്കും' കുഞ്ഞാലിക്കുട്ടി വരുന്നു…പിന്നാലെ ഒരു ഗതിയുമില്ലാതെ ഉഴലുന്ന ഒരു ഉഴവൂര്‍ വിജയന്റെ പാരടി ജാഥ…പിറകെ വരുന്നു ' കരീപ്പുഴ ശ്രീകുമാറെന്ന അവശ കവിയുടെ കവിയാത്ര'.

കേട്ടിട്ടു ശ്വാസം മുട്ടുന്നു. പ്രവാസ ലോകത്തിരുന്നു ഇതൊക്കെ  വായിച്ചറിയുകയും, ചാനലിലൂടെ കാണുകയും ചെയ്യുന്ന മലയാളി ഒളിമാടത്തിലിരുന്ന് പണ്ടത്തെ പൂരത്തെ സ്വപ്നം കണ്ട് ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക്  കൊടി പിടിക്കുകയും സത്യം വിളിച്ചു പറയുന്ന വിവരമുള്ളവരെ അവഹേളിക്കയും ചെയ്യുന്നു.

പ്രിയ സഹോദരങ്ങളെ! നാല് പതിറ്റാണ്ടിനു മുമ്പ് ഇടുങ്ങിയ വഴികളിലൂടെ രൂപപ്പെട്ട ആചാരങ്ങള്‍, ആഘോഷങ്ങള്‍ പൊതുജനജീവിതത്തിനു ഒരു തടസമോ അപകടമോ ആയിരുന്നില്ല. മാത്രമല്ല, രാഷ്ട്രീയമായി സമരവും ജാഥയും ഒരാവശ്യവുമായിരുന്നു.. ഇന്നിപ്പോള്‍ സര്‍വപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നിമിഷങ്ങള്‍ മാത്രം മതിയെന്ന കാലഘട്ടത്തില്‍ലോകം എത്തിയിട്ടും കേരളത്തില്‍ ഈ പ്രാകൃതജീവികള്‍ ഇത് ആവര്‍ത്തിക്കുന്നത് മഹാകഷ്ടം!

ജനങ്ങളും വാഹനങ്ങളും പെരുകി..വഴിമാത്രം പഴയതുതന്നെ. സാധാരണക്കാരന്റെ ജീവിതത്തെ തടസപ്പെടുത്തുന്നതാണ് ഇന്ന് കേരളത്തിലെ സര്‍വപ്രവൃത്തികളും. കോടതി വിലക്കിയതാണ് ബന്ദു്.  ചെറ്റരാഷ്ട്രീയക്കാന്‍ അത് 'ഹര്‍ത്താല്‍' ആക്കി.

 കോടതി നിരോധിച്ചു 'പാതയോരങ്ങിലെ പൊതുയോഗം'.  രാഷ്ട്രീയക്കാര്‍ അതും സമ്മതിക്കില്ല. എന്തെന്നാല്‍ പാതവക്കിലല്ലാതെ മറ്റൊരിടത്തും ഈ വിഡ്ഡിത്വം കേള്‍ക്കാന്‍ ആളെ കിട്ടില്ല. പൊതുജനം ഇവരെ വെറുക്കുന്നു. തെരുവു നായ്ക്കളെപോലും നിയന്ത്രിക്കാന്‍ കഴിയാത്തവരുടെ തെരുവുപ്രസംഗം. ഒന്നിനും പരിഹാരം ഉണ്ടാക്കാതെ പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട്  രാജകീയ ജീവിതം നയിക്കുകയും അഴിമതിയിലൂടെ സമ്പാദിക്കുകയും ചെയ്യുന്നവര്‍. രാഷ്ട്രീയം ചിന്തയില്‍ മാത്രമാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍  ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വോട്ടു കുത്തുക എന്നത് പൊതുജനധര്‍മ്മം.

മതചടങ്ങുകള്‍, ഒരു കാലത്ത് സമൂഹത്തിന്റെ ആഘോഷമായിരുന്നു.  പറയെടുപ്പും, ചന്ദനക്കുടവും, പള്ളിറാസയും, പടയണിയും എന്നുവേണ്ട തിരുവോണം മുതല്‍ തിരുപ്പിറവിയും പുതുവത്‌സരവുമെല്ലാം.  എന്നാല്‍ ഇന്നത്് അനുഷ്ടിക്കുന്നവനും അനുകൂലിക്കുന്നവനും മാത്രമുള്ളതാണ്. മതങ്ങളുടെ ആചാരങ്ങള്‍ ഇന്ന് ആഭാസന്മാരുടെ എഴുന്നള്ളത്താണ്. വിദേശത്തുപോയി ഉണ്ടാക്കിയ പണത്തിന്റെയോ, കള്ളവാണിഭത്തിന്റെയോ പൊങ്കാലയാണ് മദ്യലഹരിയില്‍ അഴിഞ്ഞാടി വിലസുന്ന സര്‍വമതജാതി ആഘോഷങ്ങളും.  എല്ലാവര്‍ക്കും എല്ലാത്തിനും സ്വാതന്ത്രമുണ്ട്. എന്നാല്‍ ഇതൊന്നും പൊതുജനത്തിന്റെയല്ല. പൊതുനിരത്ത് പൊതുജനത്തിന്റെയാണ് . അവിടെനിന്നും സകലതും നിരോധിക്കണം.  മതആഘോഷങ്ങള്‍  ആലയവളപ്പില്‍ മാത്രം.  പൊതുനിരത്തിലെ മതപ്രസംഗവും  രാഷ്ട്രീയപ്രസംഗവും നിരോധിക്കണം. 
ഉപജീവനത്തിനായി നാടുവിട്ട പ്രവാസി ചിന്തിക്കുക!, നാം വസിക്കുന്ന ലോകത്ത് ഇത്തരം 'വിവരക്കേടുകള്‍' നമ്മെ ബാധിക്കുന്നുണ്ടോ?.ഇല്ല.  അപ്പോള്‍ നാം പ്രവാസലോകത്തു പോലും സ്വതന്ത്രനായി ജീവിക്കുന്ന ഈ വ്യവസ്ഥിതിയിലേക്ക്  ജന്മനാടിനെ ബോധവത്ക്കരിക്കയെന്നതാണ് നമ്മുടെ കര്‍ത്തവ്യം.

 നമ്മുടെ ജന്‍മനാടിന്റെ ഇത്തരം മതപരവും രാഷ്ട്രീയവുമായ ചെറ്റത്തരങ്ങളാലുണ്ടായ അരാജകത്വം, പട്ടിണി  നാം തിരിച്ചറിയുക. ഇന്നിപ്പോള്‍ തിരിച്ചു ചെല്ലാന്‍ അറെക്കുന്നതും ജീവിക്കാന്‍ അനുവദിക്കാത്ത ഇപ്പോഴത്തെ അഴിമതി വ്യഭിചാര കൊലപാതകരാഷ്ട്രീയവും,  മതപരമായ വഞ്ചനകളുടെ ചേരിതിരിവും തിരിച്ചറിഞ്ഞ് ശക്തിയായി പ്രതികരിക്കുക.! 

രാഷ്ട്രീയജാഥകളും കേരളത്തിന്റെ ജാതകവും- ഏബ്രഹാം തെക്കേമുറി
Join WhatsApp News
വിദ്യാധരൻ 2016-01-25 08:46:55
കേരളത്തിലെ ചെറ്റ രാഷ്ട്രീയക്കാരെ പൊക്കികൊണ്ട് നടക്കുന്ന സംഘടനകളാണ് അമേരിക്കയിൽ ഉള്ളത്.  നക്സൽബാരി കൊലക്കേസ് പ്രതി, സൂര്യനെല്ലി ബലാൽസംഘ നേതാവ്, കേരളത്തിലെ ബാർ കോഴ മന്ത്രി,  ഭാര്യാ കൊലക്കേസ് ഇപ്പോഴും തെളിയാതെ കിടക്കുന്ന ഒരു എംപി, കേരളത്തിലെ കടല്‍ക്കൊള്ള, ഗ്രന്ഥചോരണം, കപ്പല്‍ക്കൊള്ള, സാഹിത്യചോരണം, വ്യാജഗ്രന്ഥനിര്‍മ്മാണം, തുടങ്ങിയവയുടെ തലതൊട്ടപ്പനായ ഒരു പോലിസ് ഓഫീസർ, അതുകൂടാതെ ഇതൊന്നും കണ്ടിട്ടും നിസംഗരായി നോക്കി നില്ക്കുന്ന ഒരു കൂട്ടം കേരളത്തിലെ സാഹിത്യകാരന്മാർ ഇവൊരുടെ ഒക്കെ അഭയ കേന്ദ്രമാണ് അമേരിക്കയിലെ മലയാളി സംഘടനകൾ.  ചിലപ്പോൾ ചെകുത്താൻ വേദം ഒതോന്നത് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വച്ചുപോകും.  വിവരവും ഉൾബോധവുമുള്ള അമേരിക്കയിലെ നേതാക്കൾ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്ന ആദ്യമായി,   സാമുദായികമോ വ്യാപാരവിഷയകമോ ആയ ബന്ധങ്ങളെ ബഹിഷ്‌ക്കരിച്ച്‌ ഈ വൃത്തികെട്ട വർഗ്ഗത്തെ ഇവിടേക്ക് ഇറക്കുമതി ചെയ്യാതെ, മാതൃക കാട്ടിക്കൊടുക്കുകയാണ് വേണ്ടത്.  പക്ഷെ എന്ത് ചെയ്യാം ഒരല്പ്പ നേരത്തെ പേരിനും പ്രശസതിക്ക് വേണ്ടി ഓടുമ്പോൾ, സർവ്വതും മറന്നു നീലവെള്ളത്തിൽ ചാടിയ കുറുക്കനെപ്പോലെ കൂവാൻ തുടങ്ങും.

'സ്ഥാനമാനങ്ങൾ മോഹിച്ചു മോചിച്ചു 
നാണംകേട്ട് നടക്കുന്നിതു ചിലർ'
കാലൊടിഞ്ഞ കസേര അതുമതി 
കേറി ഒന്നിരുന്നൊന്നു വിലസണം 
കാട്ടുപോത്തിൻ തൊലിക്കട്ടിയുള്ളിവർ 
കാട്ടിക്കൂട്ടുന്ന നാശം ഭയങ്കരം 
കയ്യിട്ടു വാരും ചുങ്ക പണം മുഴുവൻ 
കോഴയിൻ പണം കൂടാതെ വേറെയും 
കൂട്ടി വ്യ്യ്ക്കുന്നു കൊള്ളപ്പണം മുഴുവൻ 
സ്വിസ്സ് ബാങ്കിൻ നിലവറയ്ക്കുള്ളിലായി 
ലൈംഗികാസക്തി കൂട്ടുവാനായി ചിലർ 
സൗരോർജ്ജം കൊണ്ട് ചാർജു ചെയ്യുന്നു 
പങ്കജാക്ഷി കാമാക്ഷി മീനാക്ഷി 
കൂടാതെ സരിത രതിക്രീഡയും 
തോളിൽ കയ്യിട്ടു അറുത്തു മാറ്റും തല 
കൂട്ടുകാർ എന്ന് നടിച്ചു സഖാക്കന്മാർ
ഇങ്ങനെയുള്ള ചെറ്റകളെ പൊക്കി 
ചുറ്റുന്നിങ്ങ്  അമേരിക്കൻ മലയാളി 
'സിക്സ് പ്യാക്സ' അടിചിട്ട് വീർത്തുള്ള കുക്ഷിയും 
അതിന്മേലൊരു മിന്നും ജൂബായും 
കയ്യിൽ തിളങ്ങും കങ്കണവും പിന്നെ 
സാംസങ്ങിൻ ഐ -ഫോൺ ഒരെണ്ണവും,
ത്രീ പീസ്‌ സൂട്ടിലാണ് ചിലർ 
ഏതു നേരവും മയിക്കുണ്ട് വായ്ക്കുള്ളിൽ .
ഇറക്കുന്നിടക്ക് പത്രകുറിപ്പുകൾ 
വിളിക്കുന്നു ഫോണിൽ മന്ത്രിമാരേയും 
തിക്കും തിരക്കുമാണിവർക്കെപ്പഴും
സമയം ഇല്ലോന്നു നിന്ന് തിരിയുവാൻ 
ഒണ്ടു ഒട്ടേറെ ചൊല്ലുവാൻ ലേഖക 
വന്നു മുട്ടുന്നു ഒരു നേതാവ് വാതലിൽ  
 
 
Observer 2016-01-25 10:57:48
വിദ്യാധരാന്റെ ഒരു വിളയാട്ടം തന്നെ. എന്തായാലും കൊള്ളാം! പല മുറിമൂക്കൻ രാജാക്കന്മാരും ഓടുന്ന മട്ടുണ്ട് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക