Image

ടി.പി. ശ്രീനിവാസനെ മര്‍ദിച്ച നേതാവിനെ എസ്.എഫ്.ഐ പുറത്താക്കി; പോലീസിനെതിരെയും നടപടി

Published on 30 January, 2016
ടി.പി. ശ്രീനിവാസനെ മര്‍ദിച്ച നേതാവിനെ എസ്.എഫ്.ഐ പുറത്താക്കി; പോലീസിനെതിരെയും നടപടി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ് ശരത്തിനെ സംഘടനയില്‍ നിന്ന് സംസ്ഥാന കമ്മിറ്റി പുറത്താക്കി. മലയിന്‍കീഴ് മേപ്പൂക്കര സ്വദേശിയാണ്. വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. 
 ശരത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

സംഭവം എസ്.എഫ്.ഐയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കിയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ നടന്നു വന്ന ടി.പി. ശ്രീനിവാസന്‍ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുകയായിരുന്നു എന്ന നിലപാട് എസ്.എഫ്.ഐ. ആവര്‍ത്തിച്ചിട്ടുണ്ട്.

ശ്രീനിവാസനെ യാതൊരു പ്രകോപനവും കൂടാതെ ശരത് കരണത്ത് അടിക്കുകയായിരുന്നു. വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ സമരം നടത്തുന്നതിനിടയില്‍ കോവളം ലീലാ ഹോട്ടലിലേക്ക് വന്ന ശ്രീനിവാസനെ എസ്.എഫ്.ഐ ക്കാര്‍ തടഞ്ഞു. തിരിച്ചു പോകാന്‍ അദ്ദേഹം കാറിനടുത്തേക്ക് നടക്കുമ്പോള്‍ ശരത് പിറകില്‍ നിന്ന് കരണത്ത് അടിച്ചു. അടി കൊണ്ട ശ്രീനിവാസന്‍ നിലത്തു വീണു. 

സംഭവം നോക്കി നിന്ന രണ്ടു എസ്.ഐമാരെയും മൂന്നു പോലീസുകാരെയും തൃശൂര്‍ പൊലിസ് അക്കാദമിയിലേക്ക് നിര്‍ബന്ധ പരിശീലനത്തിന് അയച്ചു. 

കൈയ്യേറ്റം അതിരുവിട്ട നടപടിയായിപ്പോയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് നവകേരളയാത്രയുടെ ഭാഗമായി പാലക്കാട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

ടി.പി ശ്രീനിവാസന്‍ വിദ്യാഭ്യാസ വിചക്ഷണനല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ അദ്ദേഹം വിദേശ ഏജെന്റാണെന്ന് പറഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായി നിയോഗിച്ചതെന്നും പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തെ കൈയ്യേറ്റംചെയ്ത വിവരം അറിഞ്ഞുകൊണ്ടല്ല വിമര്‍ശിച്ചത്. കൈയ്യേറ്റം നടന്നതായി അറിഞ്ഞത് പിന്നീടാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടി.പി ശ്രീനിവാസന് നേരെയുണ്ടായ കൈയ്യേറ്റത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വ്യക്തികളെ ആക്രമിച്ചല്ല നയങ്ങളെ എതിര്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞ സംഭവമായിപ്പോയി കൈയ്യേറ്റമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 
Join WhatsApp News
andrew 2016-01-30 06:43:45

Difference of opinion and thoughts, freedom & the right to express them is the key for the continuation of Civilization. When ever they are suppressed or oppressed the civilization becomes retarded.

SFI and Communism always cry for freedom of speech but is in the forefront to oppose it. It is true not only in Kerala but every communist countries. Mr. Srinivasn is entitled for his own way of thinking. Physical attack on a person is barbaric. In fact barbarians fought for food and women, they had not much thinking power. Communism was in the forefront to oppose BJP for their secluded and narrow minded racism and imposing rules and regulations on other religions especially in prohibition of eating meat, mean while the tycoons behind it were beef exporters.

The attack on Srinivasan and press and writers and any other person is nothing but barbarism. It won't survive too long, but that is not a solution. Those who are involved needs to be punished to the maximum the Law allows. Laws, needs to be looked at and revised to stop hate crime.

And those Police officers ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക