Image

യുകെയില്‍ ആശുപത്രികളില്‍ സൈന്യത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്‌

Published on 23 January, 2012
യുകെയില്‍ ആശുപത്രികളില്‍ സൈന്യത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്‌
ലണ്ടന്‍ : മെഡിക്കല്‍ സ്റ്റാഫിന്റെ അഭാവത്തെത്തുടര്‍ന്ന്‌ യുകെയില്‍ പല ആശുപത്രികളിലും സൈനിക വിഭാഗങ്ങളെ നിയോഗിച്ചതായി റിപ്പോര്‍ട്ട്‌. ആക്‌സിഡന്റ്‌, എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളിലാണ്‌ പ്രശ്‌നം രൂക്ഷമായി അനുഭവപ്പെടുന്നത്‌. ഇതേത്തുടര്‍ന്ന്‌ എന്‍എച്ച്‌എസ്‌ ട്രസ്റ്റുകള്‍ രാത്രി യൂണിറ്റുകള്‍ നിര്‍ത്തലാക്കി.

പല ആശുപത്രികളിലും ജൂണിയര്‍ ഡോക്ടര്‍മാര്‍ക്കും കണ്‍സല്‍ട്ടന്റുമാര്‍ക്കും ഇടയിലുള്ള മിഡ്‌ഗ്രേഡ്‌ ഡോക്ടര്‍മാരെയാണ്‌ കിട്ടാനില്ലാത്തത്‌. പല ആശുപത്രികള്‍ക്കും ആവശ്യമുള്ളതിനെക്കാളും 30 ശതമാനം കുറവ്‌ സ്റ്റാഫാണുള്ളത്‌. സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ പര്യാപ്‌തമായ ജീവനക്കാര്‍ ഇല്ലെന്ന്‌ എന്‍എച്ച്‌എസും സമ്മതിച്ചിട്ടുണ്‌ട്‌.

മിഡ്‌യോര്‍ക്‌ഷെയര്‍ ആശുപത്രിയിലെ എന്‍ എച്ച്‌ എസ്‌ ട്രസ്റ്റ്‌ ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞദിവസം 24 മണിക്കൂര്‍ സേവനം തുടരാനായി ആര്‍മി മെഡിക്കല്‍ സര്‍വീസിനെ നിയോഗിച്ചു.

പോന്റിഫ്രാക്ട്‌ ഹോസ്‌പിറ്റലിലെ എമര്‍ജന്‍സി വിഭാഗം നവംബര്‍ മുതല്‍ രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വിഭാഗം പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അധികൃതര്‍ക്ക്‌ നിവേദനം നല്‍കിയിട്ടുണ്‌ട്‌.

സര്‍ക്കാരിന്റെ ആരോഗ്യ പരിഷ്‌കാരങ്ങളാണ്‌ പ്രതിസന്ധിക്ക്‌ ഇടയാക്കിയതെന്ന്‌ പറയപ്പെടുന്നു. രാജ്യത്തെ ജനങ്ങളുടെ ആഹാര രീതിയും രോഗികള്‍ കൂടിയതും കണ്‍സല്‍ട്ടേഷന്‍ സമയങ്ങളിലല്ലാതെ ജനറല്‍ പ്രാക്ടീഷണര്‍മാരെ ലഭിക്കാതിരിക്കുന്നതും പ്രശ്‌നങ്ങള്‍ വഷളാക്കി.

നിലവിലുള്ള എന്‍എച്ച്‌ എസിന്റെ രൂപഘടന മാറ്റിമറിക്കാനുള്ള തീരുമാനം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍.
യുകെയില്‍ ആശുപത്രികളില്‍ സൈന്യത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക