Image

അക്ഷരം കൊ­ണ്ട് ക­ണ്ടെ­ടു­ത്ത ഭൂ­മി­കക­ളെ നന്ദി !! (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­- 100: ജോര്‍ജ് തുമ്പ­യില്‍)

Published on 30 January, 2016
അക്ഷരം കൊ­ണ്ട് ക­ണ്ടെ­ടു­ത്ത ഭൂ­മി­കക­ളെ നന്ദി !! (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­- 100: ജോര്‍ജ് തുമ്പ­യില്‍)
കേ­ര­ള­ത്തി­ന്റെ തെ­ക്കേ അ­റ്റം മു­തല്‍ വ­ട­ക്കേ അ­റ്റം വ­രെ പ­ര­ന്നും മ­ലര്‍­ന്നും വി­ടര്‍­ന്നു കി­ട­ന്ന ഭൂ­മി­ക­യി­ലൂ­ടെ പ­ല­പ്പോ­ഴാ­യി ന­ട­ത്തി­യ യാ­ത്ര­കള്‍. അ­തില്‍ എ­ന്തെ­ങ്കി­ലും എ­ഴു­ത­ണ­മെ­ന്നു തോ­ന്നി­യ­തു മാ­ത്രം എ­ഴു­തി­ക്കൂ­ട്ടി. അ­തു അ­മേ­രി­ക്ക­യി­ലെ ജോ­ലി­ത്തി­ര­ക്കി­ലി­രു­ന്ന് അല്‍­പ്പം നേ­രം എ­ന്റെ ഗൃ­ഹാ­തു­ര­ത്വ­ത്തെ നു­ക­ര­ണ­മെ­ന്നു തോ­ന്നി­യ­പ്പോള്‍ മാ­ത്രം. അ­ത് മാ­ന­സി­ക­മാ­യി നല്‍­കി­യ സ­ന്തോ­ഷ­ത്തില്‍ നി­ന്നാ­യി­രു­ന്നു ഒ­രു കോ­ള­മാ­യി മു­ന്നോ­ട്ടു കൊ­ണ്ടു പോ­യ­ത്. എ­ഴു­തി­യ യാ­ത്ര­കള്‍ ന­ട­ത്തി­യ യാ­ത്ര­യു­ടെ വി­വ­ര­ണ­മാ­യി­രു­ന്നോ എ­ന്നു ചോ­ദി­ച്ചാല്‍ അ­തൊ­ന്നും ഇ­വി­ടെ പ്ര­സ­ക്ത­മ­ല്ല. നി­ര­വ­ധി­യ­ന­വ­ധി പേര്‍ വാ­യി­ച്ച­റി­ഞ്ഞു വി­ളി­ച്ചു, ഇ­-­മെ­യ്‌­ലു­കള്‍ ടെ­ക്­സ്റ്റ് ചെ­യ്­തു, അ­ഭി­ന­ന്ദി­ച്ചു. ചി­ലര്‍ തെ­റ്റു­കള്‍ ചൂ­ണ്ടി­ക്കാ­ട്ടി. ചി­ലര്‍ യാ­ത്ര പോ­കേ­ണ്ട വ­ഴി­ക­ളെ കു­റി­ച്ച് ചോ­ദി­ച്ചു. മ­റ്റു­ചി­ലര്‍­ക്ക് സ­ന്ദേ­ഹ­ങ്ങ­ളാ­യി­രു­ന്നു. വെ­ള്ളം കി­ട്ടു­മോ, മു­റി കി­ട്ടു­മോ, ഭാ­ര്യ­യെ­യും മ­ക്ക­ളെ­യും കൂ­ടെ കൂ­ട്ടാ­മോ.. ഞാന്‍ ഉ­റ­പ്പി­ച്ചു പ­റ­യ­ട്ടെ, കേ­ര­ള­ത്തില്‍ ഞാന്‍ ന­ട­ത്തി­യ യാ­ത്ര­ക­ളെ­ല്ലാം ത­ന്നെ സു­ര­ക്ഷി­ത സ്ഥാ­ന­ങ്ങ­ളി­ലേ­ക്കാ­യി­രു­ന്നു. ഒ­രി­ട­ത്തും റി­സ്­ക്ക് എ­ടു­ക്കേ­ണ്ടി വ­ന്നി­ല്ല.

ഇ­ത് ക­ഴി­ഞ്ഞ ര­ണ്ടു വര്‍­ഷ­മാ­യി പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു വ­രു­ന്നു. ഇ­തെ­ഴു­താന്‍ അ­തി­ലേ­റെ സ­മ­യ­മെ­ടു­ത്തി­ട്ടു­ണ്ട്. പ­ല­തും ക്രോ­ഡീ­ക­രി­ക്കാന്‍ കേ­ര­ള­ത്തി­ലെ പ്ര­മു­ഖ ജേര്‍­ണ­ലി­സ്റ്റു­ക­ളാ­യ അ­ജീ­ഷ്­ച­ന്ദ്രന്‍, സില്‍­ജി എ­ന്നി­വര്‍ നല്‍­കി­യ സ­ഹാ­യം എ­ടു­ത്തു പ­റ­യു­ന്നു. മി­ക­ച്ച ലേ ഔ­ട്ട് പ­കര്‍­ന്നു നല്‍­കി­യ പേ­ജ് സു­ന്ദ­ര­മാ­ക്കി­യ­വ­രു­ണ്ട്. സ­ബ് ചെ­യ്­തും എ­ഡി­റ്റ് ചെ­യ്­തു വാ­യ­ന­യ്­ക്ക് ന­വ്യാ­നു­ഭ­വം പ­കര്‍­ന്നു ത­ന്ന­വ­രു­ണ്ട്. ഒ­പ്പം മ­ല­യാ­ളം പ­ത്ര­ത്തി­ന്റെ സെ­ബാ­സ്റ്റ്യന്‍ ജോസഫി­നെ­യും ടാ­ജ് മാത്യുവി­നെ­യും ഇ­-­മ­ല­യാ­ളി­യു­ടെ ജോര്‍­ജ് ജോ­സ­ഫി­നെ­യും ന­ന്ദി­യോ­ടെ ഓര്‍­ക്കു­ന്നു. വെ­ബ്ബില്‍ വ­ന്ന­തോ­ടെ, കേ­ര­ള­ത്തില്‍ നി­ന്നു പോ­ലും യാ­ത്ര­യു­ടെ വി­ശ­ദാം­ശ­ങ്ങള്‍­ ചോ­ദി­ച്ചു മെ­യ്ല്‍ വ­ന്നി­രു­ന്ന­ത് എ­ന്നെ അ­മ്പ­ര­പ്പെ­ടു­ത്തി. യാ­ത്ര­ക­ളെ കു­റി­ച്ച് എ­ഴു­തി­യാല്‍ വാ­യി­ക്കാന്‍ ആ­ളു­ണ്ടെ­ന്ന­ത് എ­ന്നെ അ­തി­ലേ­റെ അ­ത്ഭു­ത­പ്പെ­ടു­ത്തി. 
കാലയവനികക്കുള്ളില്‍ മറഞ്ഞ പ്രിയ സുഹ്രുത്ത് ജോസഫ് മാത്യു കുറ്റോലമഠം, ഇ-മലയാളിയുടെ സ്റ്റാഫും ആര്‍ട്ടിസ്റ്റുകളും, സുധീ­ര്‍ പ­ണി­ക്ക­വീ­ട്ടില്‍, ബാ­ബു പാ­റ­യ്ക്കല്‍, ബി­ജു ചെ­റി­യാന്‍, സി. വി­ജയന്‍, ഇ.എ.ം സ്റ്റീ­ഫന്‍, ഫ്രാന്‍­സി­സ് ത­ട­ത്തില്‍, മാ­ധ­വന്‍ നായര്‍, ഷാ­ജി വര്‍­ഗീസ്, ജോര്‍­ജ് മു­ണ്ടന്‍ചി­റ, ജെ­യ്ന്‍ ജേ­ക്കബ്, ജ­യ്‌­സണ്‍ അ­ല­ക്‌സ്, റ­വ.ഫാ. ജോ­ബ്‌­സണ്‍ കോ­ട്ട­പ്പു­റത്ത്, റ­വ.ഫാ. പൗ­ലോ­സ് റ്റി. പീറ്റര്‍, റ­വ.ഫാ. തോമ­സ് പോള്‍, മ­നോ­ജ് അ­ല­ക്‌സ്, വര്‍­ഗ്ഗീ­സ് പ്ലാ­മൂ­ട്ടീല്‍, ജോ­യി കു­റ്റി­യാനി, മ­നോ­ഹര്‍ തോ­മസ്, ഫി­ലി­പ്പോ­സ് ഫി­ലിപ്പ്, രാ­ജു മൈ­ലപ്ര, റെ­ജി മാര്‍­ക്കോസ്, ജോ­സ് മു­ണ്ടന്‍ചി­റ (ന്യൂയോര്‍ക്ക്), ജോ­സ് മു­ണ്ടന്‍ചി­റ (ന്യൂജേഴ്‌സി), ഷാജി­മോന്‍ വെട്ടം, സ­ണ്ണി മാ­മ്പിള്ളി, തോമ­സ് തോ­മസ്, ഷാ­ജു മ­ണി­മ­ലേത്ത്, ഡോ.പി.­സി.­നാ­യര്‍, വിദ്യാ­ധ­രന്‍, ജയപ്ര­കാ­ശ് നാ­യര്‍, അ­ന്ന മു­ട്ടത്ത്, സാ­ബു ഉ­ലു­ത്തു­വ­യില്‍ തുട­ങ്ങി­വ­രുടെ പേരു­കള്‍ പരാ­മര്‍ശി­ക്കാതെ പോയാല്‍ ശരി­യാ­വി­ല്ല. ഇനിയും പേരെ­ടുത്തു പറ­യാന്‍ ഏറെ­യു­ണ്ട്. എല്ലാ­വര്‍ക്കും നന്ദി.

അ­തെ എ­ല്ലാ­വ­രും യാ­ത്ര­ക­ളെ സ്‌­നേ­ഹി­ക്കു­ന്നു. യാ­ത്ര പോ­കാന്‍ ആ­ഗ്ര­ഹി­ക്കു­ന്നു. ഞാന്‍ പ­റ­യ­ട്ടെ, എ­ന്തു പ്ര­ശ്‌­ന­മു­ണ്ടെ­ങ്കി­ലും യാ­ത്ര പോ­കാ­നു­ള്ള മ­ന­സ്സ് ഉ­ണ്ടാ­ക്കി­യെ­ടു­ക്കു­ക. അ­ത് ന­ട­ക്കും. എ­ത്ര പ്ര­തി­ബ­ന്ധ­ങ്ങ­ളു­ണ്ടെ­ങ്കി­ലും അ­തൊ­ക്കെ­യും സാ­ധ്യ­മാ­വും. ഇ­വി­ടെ 100 എ­പ്പി­സോ­ഡു­കള്‍ പി­ന്നി­ട്ട പ്ര­കൃ­തി­യു­ടെ നി­ഴ­ലു­കള്‍ തേ­ടി­യു­ള്ള ഒ­രു യാ­ത്ര­യും മുന്‍­കൂ­ട്ടി പ്ലാന്‍­ചെ­യ്­തി­രു­ന്ന­ത­ല്ല. പ­ല­തും സം­ഭ­വി­ച്ച­താ­ണ്. മു­ന്‍ കൂ­ട്ടി­യ ത­യ്യാ­റാ­ക്കി­യ പ­ല­തും ന­ട­ന്നി­ട്ടി­ല്ല. പ­ല­തും പാ­തി വ­ഴി­ക്ക് വ­ഴി തി­രി­ഞ്ഞു പോ­യി. പാ­മ്പാ­ടി­യി­ലെ എ­ന്റെ വീ­ട്ടില്‍ നി­ന്നും കു­ടം­ബാം­ഗ­ങ്ങ­ളു­മൊ­ത്ത്, ചി­ല­പ്പോള്‍ സു­ഹൃ­ത്തു­ക്ക­ളു­മൊ­ത്ത് എ­ന്റെ പ­രി­മി­ത­മാ­യ അ­വ­ധി­ക്കാ­ല­ത്താ­ണ് ഞാന്‍ ഈ യാ­ത്ര­കള്‍ ഒ­ക്കെ ന­ട­ത്തി­യ­ത്. അ­തി­നു വേ­ണ്ടി സ­മ­യം ഞാന്‍ ക­ണ്ടെ­ത്തു­ക­യാ­യി­രു­ന്നി­ല്ല, മ­റി­ച്ച് അ­ത് എ­ന്നെ തേ­ടി വ­രി­ക­യാ­യി­രു­ന്നു. അ­തി­ന് വേ­ണ്ടി എ­ന്നോ­ടു സ­ഹ­ക­രി­ച്ച എ­ന്റെ കു­ടും­ബ­ത്തോ­ടു­ള്ള ന­ന്ദി­യും സ്‌­നേ­ഹം ഇ­വി­ടെ അ­റി­യി­ക്ക­ട്ടെ.

എഴു­ത്തി­ന്റെ വ­ഴി­ക­ളില്‍ എ­ന്റെ ദൈര്‍­ഘ്യ­മേറിയ കോ­ള­ങ്ങളി­ലൊ­ന്നാ­യി­രു­ന്നു ഇത്. മു­ട­ങ്ങാതെ, കൃത്യം നൂ­റ് എപ്പി­സോ­ഡുകള്‍. ര­ണ്ട് വര്‍­ഷ­ങ്ങള്‍. ഏ­താ­ണ്ട് എണ്‍­പ­തി­ലേ­റെ സ്ഥ­ല­ങ്ങള്‍.. ഇ­തൊ­രു ഭാ­ഗ്യ­മാ­ണ്. ഇ­തി­ന് ഞാന്‍ ഈ­ശ്വര­ന് ന­ന്ദി പ­റ­യട്ടെ. ഈ നൂറാം എപ്പി­സോ­ഡ് അ­ഭി­മാ­ന­ത്തോ­ടെ എ­ഴു­തു­മ്പോള്‍, അ­റി­യാ­തെ ഞാന്‍ മൂ­ളി­പ്പോ­കുന്നു.

മലരണിക്കാടുകള്‍ കാണാന്‍ വാ
മലനാടിന്നഴകുകള്‍ കാണാന്‍ വാ
രമണനു പാടുവാന്‍ പുല്‍ത്തണ്ടു നല്‍കിയ
മണിമുളം കാടുകള്‍ കാണാന്‍ വാ

പി. മാ­ധു­രി പാ­ടി ദേ­വ­രാ­ജന്‍ സം­ഗീ­തം നല്‍കി­യ ഒ.എന്‍.വി കു­റി­പ്പി­ന്റെ പ്ര­ശ­സ്­തമാ­യ ഓ­ണ­പ്പാ­ട്ടു­ക­ളി­ലൊ­ന്നി­നെ ഞാന്‍ ഓര്‍­മ്മി­ച്ചു­ പോ­കുന്നു.

ആ­ഗ്ര­ഹി­ച്ച പ­ല യാ­ത്ര­ക­ളും ഇ­പ്പോ­ഴും ന­ട­ത്താന്‍ ക­ഴി­യാ­ത്ത­തി­ന്റെ ദുഃ­ഖ­വും എ­നി­ക്കു­ണ്ട്. ഭാ­ര­ത­പു­ഴ­യി­ലൂ­ടെ ഒ­രു ദി­വ­സ­ത്തെ യാ­ത്ര. അ­തി­ന് വേ­ണ്ടി പ­ല ത­വ­ണ ശ്ര­മി­ക്കു­ക­യും ചെ­യ്­ത­താ­ണ്. അ­തു പോ­ലെ, കാ­ന്ത­ല്ലൂ­രില്‍ നി­ന്നും കൊ­ടൈ­ക്ക­നാ­ലി­ലേ­ക്കു­ള്ള ട്ര­ക്കി­ങ്, വേ­മ്പ­നാ­ട്ട് കാ­യല്‍ ക­ട­ന്ന് ക­ട­ലി­ലേ­ക്ക് ഒ­രു യാ­ത്ര. എ­ന്തി­ന്, ല­ക്ഷ­ദ്വീ­പി­ലേ­ക്ക് ഒ­ന്നു പോ­ക­ണ­മെ­ന്നു വ­ച്ചി­ട്ട്­- അ­തും ന­ട­ന്നി­ട്ടി­ല്ല. ഞാന്‍ കാ­ത്തി­രി­ക്കു­യാ­ണ്. അ­തൊ­ക്കെ­യും ന­ട­ക്കാന്‍ വേ­ണ്ടി. ന­ട­ക്കും എ­ന്ന് എ­നി­ക്ക് ഉ­റ­പ്പാ­ണ്.

യാ­ത്ര പോ­കാ­ത്ത­വ­രു­ണ്ടാ­കി­ല്ല. ഓ­രോ യാ­ത്ര­യും പു­തി­യ അ­നു­ഭ­വ­ങ്ങ­ളാ­ണ് നല്‍­കു­ക. ചി­ല യാ­ത്ര­കള്‍ എ­ക്കാ­ല­ത്തേ­ക്കു­മു­ള്ള ഓര്‍­മ്മ­കള്‍ സ­മ്മാ­നി­ക്കും. മ­റ്റു ചി­ല­ത് സ­മ്മര്‍­ദ്ദ­വും മാ­ന­സി­ക­പ്ര­ശ്‌­ന­ങ്ങ­ളും നി­റ­ഞ്ഞ ജീ­വി­ത­ത്തി­ന് പു­തി­യ ഒ­രു ഉ­ണര്‍­വ്വ് നല്‍­കും. ഫ­ലം എ­ന്തു ത­ന്നെ­യാ­യാ­ലും യാ­ത്ര നല്‍­കു­ന്ന അ­നു­ഭ­വ­ങ്ങള്‍ മ­റ്റൊ­ന്നി­നും നല്‍­കാ­നാ­കി­ല്ല. ഒ­രു­മി­ച്ച് യാ­ത്ര­കള്‍­ക്ക് വേ­ണ്ടി എ­ന്നെ നി­ര്‍­ബ­ന്ധി­ച്ചി­ട്ടു­ള്ള എ­ന്റെ പ്രി­യ സു­ഹൃ­ത്ത് ചാ­ക്കോ­ച്ച­നെ (കെ­യര്‍­വേ­സ് ട്രാ­വല്‍­സ്) ഞാന്‍ സ്‌­നേ­ഹ­ത്തോ­ടെ ഇ­പ്പോള്‍ ഓ­ര്‍­ത്തു പോ­കു­ന്നു. എ­ന്റെ യാ­ത്ര കോ­ള­ത്തില്‍ ഞാന്‍ സ്­മ­രി­ച്ചി­ട്ടു­ള്ള പ­ല­രു­ണ്ട്. എ­ഴു­ത്തി­ലൂ­ടെ അ­വ­രൊ­ക്കെ­യും എ­ന്നെ തേ­ടി വ­ന്നു. അ­തൊ­രു വ­ലി­യ കാ­ര്യ­മാ­ണ്. അ­തി­ലേ­റെ, ഞാന്‍ ന­ട­ത്തി­യ യാ­ത്ര­ക­ളില്‍ പു­തി­യ ആ­ളു­ക­ളെ ക­ണ്ടു­മു­ട്ടി അ­വ­രു­ടെ ജീ­വി­ത­ത്തി­ലൂ­ടെ ക­ട­ന്നു പോ­യി എ­ന്ന­ത് യാ­ത്ര­യു­ടെ ഏ­റ്റ­വും വ­ലി­യൊ­രു ഭാ­ഗ­മാ­ണ്. ദി­വ­സ­വും പു­തി­യ മു­ഖ­ങ്ങള്‍, പു­തി­യ നാ­ടു­കള്‍. പു­തി­യ ആ­ളു­ക­ളെ കാ­ണാ­നും സം­സാ­രി­ക്കാ­നും ആ­ഗ്ര­ഹി­ക്കു­ന്ന­വര്‍­ക്ക് ഏ­റ്റ­വും ന­ല്ല വ­ഴി­യാ­ണ് യാ­ത്ര. ട്രെ­യി­നില്‍ തൊ­ട്ട­ടു­ത്ത് ഇ­രി­ക്കു­ന്ന ആ­ളാ­യാ­ലും യാ­ത്ര­ക്കി­ട­യില്‍ ഭ­ക്ഷ­ണം ക­ഴി­ക്കു­ന്നി­ട­ത്ത് നി­ന്നു പ­രി­ച­യ­പ്പെ­ടു­ന്ന ആ­ളാ­യാ­ലും എ­ല്ലാം അ­ത് നി­ങ്ങ­ളു­ടെ സ­മൂ­ഹ­ത്തോ­ട് അ­ടു­ത്ത് ഇ­ട പ­ഴ­കാ­നു­ള്ള ക­ഴി­വു­ക­ളെ വി­ക­സി­പ്പി­ക്കും­ പ്ര­ത്യേ­കി­ച്ചും നി­ങ്ങള്‍ ഒ­റ്റ­ക്കാ­ണ് യാ­ത്ര ചെ­യ്യു­ന്ന­ത് എ­ങ്കില്‍.

പ്രവാ­സ­ത്തി­ന്റെ തി­ര­ക്കു­ക­ളില്‍ അ­റി­യാതെ ഓര്‍­ത്തു പോ­കു­ന്ന ന­മ്മു­ടെ നാ­ടി­നെ ഇ­വി­ടെ ഇ­ത്രയും കാ­ലം വ­ര­ച്ചി­ടാന്‍ ക­ഴിഞ്ഞ­ത് ഭാ­ഗ്യ­മാണ്. നിങ്ങ­ളെ പോ­ലെ ത­ന്നെ ഞാനും ഓര്‍­മ്മി­ച്ചി­ട്ടുണ്ട്, ഈ വ­രികള്‍-

കേരളം..കേരളം..
കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എന്‍ കേരളം...

അ­തി­ന്റെ ഒ­രു ത്രില്ലാ­യി­രുന്നു, ഈ വ­രി­ക­ളി­ലേ­ക്കു­ള്ള എ­ന്റെ വര­വ് തന്നെ.

ഇ­നി പ­റ­യ­ട്ടെ, ശ­രീ­രം ഒ­ന്നു റീ­ചാര്‍­ജ്ജ് ചെ­യ്യാ­നും ജോ­ലി­യില്‍ നി­ന്നും മ­റ്റും ഉ­ണ്ടാ­കു­ന്ന പി­രി­മു­റു­ക്ക­ങ്ങള്‍ കു­റ­യ്­ക്കാ­നും യാ­ത്ര പോ­കു­ന്ന­ത് ന­ല്ല­താ­ണ്. കാ­ര­ണം സ്ഥി­ര­മാ­യി ദി­വ­സ­വും ചെ­യ്യു­ന്ന കാ­ര്യ­ങ്ങ­ളില്‍ നി­ന്ന് അ­ല്­പം മാ­റ്റം കി­ട്ടു­ന്ന­തോ­ടെ ചു­മ­ത­ല­ക­ളില്‍ നി­ന്നൊ­ഴി­ഞ്ഞ് യാ­ത്ര­യില്‍ ശ്ര­ദ്ധി­ക്കാ­നും ആ­സ്വ­ദി­ക്കാ­നും ക­ഴി­യും. നി­ത്യ­ജീ­വി­ത­ത്തി­ലെ പ്ര­ശ്‌­ന­ങ്ങ­ളും മ­റ്റും മ­റ­ന്ന് യാ­ത്ര ചെ­യ്യു­ന്ന­ത് ന­ല്ല അ­നു­ഭ­വ­മാ­യി­രി­ക്കും. യാ­ത്ര ക­ഴി­ഞ്ഞ് തി­രി­ച്ച് വീ­ട്ടി­ലെ­ത്തു­ന്ന സ­മ­യ­ത്ത് പൂര്‍­ണ്ണ­മാ­യും ഒ­ന്നു റീ­ഫ്ര­ഷ് ആ­യ അ­നു­ഭ­വ­മാ­യി­രി­ക്കും ഉ­ണ്ടാ­കു­ക. കൂ­ടു­തല്‍ ഉ­ണര്‍­വ്വോ­ടെ നി­ങ്ങള്‍­ക്കു പ്ര­വര്‍­ത്തി­ക്കാം.

എ­ന്റെ യാ­ത്ര­കള്‍ ഏ­താ­ണ്ട് ഈ വി­ധ­ത്തി­ലാ­യി­രു­ന്നു. യാ­ത്ര ചെ­യ്യു­ന്ന­തു വ­ഴി അ­റി­വു വര്‍­ദ്ധി­ക്കു­ക­യും കാ­ഴ്­ച­പ്പാ­ടു­കള്‍ മാ­റു­ക­യും ചെ­യ്യു­മെ­ന്ന­ത് എ­ന്നെ പ്ര­തി തി­ക­ച്ചും സ­ത്യ­മാ­ണ്. പു­തി­യ സം­സ്­കാ­ര­ങ്ങ­ളും പു­തി­യ നാ­ടു­ക­ളും പു­തി­യ ജ­ന­ങ്ങ­ളും ജീ­വി­ത­ത്തെ നി­ങ്ങള്‍ അ­തു വ­രെ ക­ണ്ടി­രു­ന്ന വീ­ക്ഷ­ണ­കോണ്‍ മാ­റ്റാം. കേ­ര­ള­ത്തി­ലൂ­ടെ ഞാന്‍ ന­ട­ത്തി­യ യാ­ത്ര­കള്‍ ഞാന്‍ ക­ണ്ടി­ട്ടി­ല്ലാ­ത്ത ന­ാ­ടു­ക­ളെ­ക്കു­റി­ച്ച് എ­നി­ക്കു­ണ്ടാ­യി­രു­ന്ന അ­വ­ബോ­ധം അ­പ്പാ­ടെ മാ­റ്റി­മ­റി­ച്ചു. ഒ­പ്പം പു­തി­യ ഭ­ക്ഷ­ണ­ങ്ങ­ളും ആ­ചാ­ര­ങ്ങ­ളും പ­രി­ച­യ­പ്പെ­ട്ടു. നാ­വില്‍ ഇ­ത്ര­യേ­റെ രു­ചി­കള്‍ ഒ­ളി­ഞ്ഞി­രി­പ്പു­ണ്ടെ­ന്നു ബോ­ധ്യ­പ്പെ­ട്ടു.

ഓര്‍­മ്മി­പ്പി­ക്ക­ട്ടെ,

ഞാന്‍ ക­ണ്ട ജ­നങ്ങള്‍, അ­റി­ഞ്ഞ സം­സ്­ക്കാ­രങ്ങള്‍, കേ­ട്ട ഭാ­ഷ­കള്‍. എല്ലാ­മെ­നി­ക്ക് ന­വ്യാ­നു­ഭ­വ­മാ­യി­രുന്നു. ഞാന്‍ ന­ടത്തി­യ യാ­ത്ര­കള്‍ വാ­സ്­ത­വ­ത്തില്‍ എ­ന്നെ ത­ന്നെ ക­ണ്ടെ­ത്തു­ക­യാ­യി­രുന്നു. അ­തി­ന്റെ ത്രില്ല്, ഈ നൂറാം എപ്പി­സോ­ഡ് എ­ഴു­തു­മ്പോഴും അ­വ­സാ­നി­ച്ചി­ട്ട­ല്ലെ­ന്ന­താ­ണ് സ­ത്യം. യാ­ത്ര ചെ­യ്യാ­ത്ത­വര്‍ ലോ­കം കാ­ണു­ന്നി­ല്ല എ­ന്നു മ­ന­സ്സി­ലാ­ക്കു­ക. സ­മ­യം കി­ട്ടു­മ്പോ­ഴെ­ല്ലാം യാ­ത്ര­ക്കി­റ­ങ്ങു­ക. ജീ­വി­ത­ത്തെ പു­തി­യ ഒ­രു ന­ല്ല ത­ല­ത്തി­ലേ­ക്ക് എ­ത്തി­ക്കാന്‍ അ­തു സ­ഹാ­യി­ക്കും. എ­ല്ലാ­വര്‍­ക്കും ന­ന്ദി, ന­മ­സ്­ക്കാ­രം. ഇ­നി എ­ഴു­ത്തി­ന്റെ പു­തി­യൊ­രു ജാ­ല­ക­പ്പ­ഴു­തു­മാ­യി വീ­ണ്ടും കാ­ണാം.

സ്‌­നേ­ഹ­ത്തോ­ടെ, നി­ങ്ങ­ളു­ടെ സ്വ­ന്തം ജോര്‍­ജ് തു­മ്പ­യില്‍
(പ്ര­കൃ­തി­യു­ടെ നി­ഴ­ലു­കള്‍ തേ­ടി എ­ന്ന യാ­ത്രാ­പ­ര­മ്പ­ര­യു­ടെ പൂര്‍­ണ്ണ­രൂ­പം തു­മ്പ­യില്‍ ഡോ­ട്ട് കോം എ­ന്ന വെ­ബ്‌­സൈ­റ്റില്‍ നി­ന്നും വാ­യി­ക്കാ­വു­ന്ന­താ­ണ്).

(അവസാ­നിച്ചു)
അക്ഷരം കൊ­ണ്ട് ക­ണ്ടെ­ടു­ത്ത ഭൂ­മി­കക­ളെ നന്ദി !! (പ്ര­കൃ­തി­യു­ടെ നിഴ­ലുകള്‍ തേ­ടി­­- 100: ജോര്‍ജ് തുമ്പ­യില്‍)
Join WhatsApp News
Molly Jacob 2016-01-30 10:01:24
യാത്രകള ഇപ്പോഴും എനിയ്ക് ഹരമാണ് . യാത്ര വിവരങ്ങൾ വായിയ്കുന്നതിലും സന്തോഷം ഉണ്ട്. congratualtions... പല എപിസ്ടുകളും വായിച്ചു . എന്ജോയെദ് ..  വിഷ് യു ഓൾ ദി ബെസ്റ്റ് !!!
Joseph Nambimadam 2016-01-30 14:46:05
Congratulations and best wishes to George Thumpayil.
വിദ്യാധരൻ 2016-01-30 15:04:04
മനോഹരമായ ഒരു ലേഖന പരമ്പരക്ക് നന്ദി.  പ്രകൃതിയോടുള്ള നിങ്ങളുടെ ഭാവപ്രചുരത ലേഖനത്തിൽ ഉടനീളം ഒളിഞ്ഞും തെളിഞ്ഞും നിന്നിരുന്ന്. അത് നിങ്ങളുടെ തൂലികയിലൂടെ അനർഗ്ഗളം നിർഗ്ഗളിച്ചപ്പോൾ, ഭാഷദേവി നിങ്ങൾളുടെ ചാരത്ത് നിന്നിരുന്നു എന്ന് പറയുന്നതിൽ സന്തോഷമുണ്ട്.    പ്രകൃതിയുടെ നിഴലുകൾ തേടി നിങ്ങളോടൊപ്പം യാത്ര ചെയ്തപ്പോൾ മനസ്സഅറിയാതെ അനുവാചകർ ചങ്ങമ്പുഴയുടെ രാമണനിലെ ചില വരികൾ മൂളിപോയിട്ടുണ്ടെങ്കിൽ .  അതിനു കാരണം നിങ്ങളുടെ ചാരുത്വമാർന്ന ആഖ്യാന ശൈലിയും, വർണ്ണനയുമാണെന്നുള്ളതിനു നിസംശയം പറയാൻ കഴിയും. കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ ബലാൽസംഗം ചെയ്യാൻ തക്കം നോക്കി നിൽക്കുന്നവരാണ് മിക്ക സ്വദേശികളും പ്രവാസികളിൽ ചിലരും.   എഴുത്തുകാർ എന്ന് അവകാശപ്പെടുന്ന അമേരിക്കയിലെ ചിലർ നാട്ടിലെ എഴുത്തുകാരനായ സഖറിയെപ്പോലുള്ളവരുടെ കൂട്ട് ചേർന്നു അത്തരം പ്രവണതയെ ആളികത്തിക്കുന്നു. ഇക്കൂട്ടർ അറിയുന്നില്ല പ്രകൃതി ഇല്ലെങ്കിൽ സാഹിത്യത്തിനെ ഉറവ വറ്റിപോകുമെന്ന്. നിങ്ങളുടെ ലേഖനം ഈ കാട്ടുകള്ളന്മാരുടെ മനസ്സാക്ഷിയിൽ കുത്തലുകൾ വീഴത്തട്ടെ എന്ന് പ്രാർഥിക്കുന്നു.   ഈ -മലയാളിയുടെ അവാർഡിന് തികച്ചും നിങ്ങൾ ആർഹൻ. അഭിനന്ദനം.  

"തളിരും മലരും തരുപ്പടർപ്പും 
തണലും തണവണിപ്പുല്പരപ്പും 
കളകളം പെയ്തുപെയ്തങ്ങുമിങ്ങും 
മിളകിപ്പറക്കുന്ന പക്ഷികളും 
പരിമൃദുകല്ലോല വീണ മീട്ടി- 
പ്പതറിപ്പതഞ്ഞുപോം ചോലകളും
ഒരു നല്ല ചിത്രം വരച്ചപോലെ 
വരിവരി നില്ക്കുന്ന കുന്നുകളും 
പരശതസസ്യവിനാതിതമാം 
പലപലതാഴ്വരത്തോപ്പുകളും 
പവിഴക്കതിർക്കുലച്ചാർത്തണിഞ്ഞ 
പരിചെഴും നെല്പാട വീഥികളും 
ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും 
തടിനിയും താമരപൊയ്കകളും 
ഇവെയെല്ലാം ആ വെറും ഗ്രാമ രംഗം (കേരളം)
ഭുവനൈകസ്വർഗ്ഗമായ്ത്തീർത്തിരുന്നു "  (രമണൻ -ചങ്ങമ്പുഴ)
 
abraham theckemury 2016-01-30 21:48:57
Congrats!..It's really fantastic and arouses our nostalgic feelings.
Mannickarottu 2016-01-30 22:14:13
Congratulation George Thumpa;yil. Appreciate your effort and hard work.
Mannickarottu
വായനക്കാരൻ 2016-01-31 10:15:14
കേരളത്തിലെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അനേകം സൌന്ദര്യങ്ങളിലേക്ക് കണ്ണുതുറപ്പിച്ച ലേഖന പരമ്പരക്കും ചിത്രങ്ങൾക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക