Image

രണ്ട് ബോര്‍ഹേസ് കവി­ത­കള്‍ (വി­വര്‍ത്തനം: മാട­ശ്ശേരി നീല­ക­ണ്ഠന്‍)

Published on 29 January, 2016
രണ്ട് ബോര്‍ഹേസ് കവി­ത­കള്‍ (വി­വര്‍ത്തനം: മാട­ശ്ശേരി നീല­ക­ണ്ഠന്‍)
(ഇ­രു­പതാം ശത­ക­ത്തില്‍ ലാറ്റിന്‍ സാഹി­ത്യ­രം­ഗത്തെ ഉന്ന­ത­ശീര്‍ഷ­രില്‍ ഒരാ­ളാ­യി­രുന്ന അര്‍ജന്റീ­നി­യന്‍ എഴു­ത്തു­കാ­രന്‍ ഹോര്‍ഹെ ലൂയി ബോര്‍ഹേ­സിന്റെ രണ്ടു ചെറിയ കവി­ത­കള്‍. ബോര്‍ഹേ­സിനെ മാജി­ക്കല്‍ റിയ­ലി­സ­ത്തിന് ഉത്തേ­ജനം നല്‍കിയ മഹാ­നായ കഥാ­കാ­ര­നാ­യി­ട്ടാണ് നാം പ്രധാ­ന­മായും അറി­യു­ന്ന­തെ­ങ്കിലും പ്രാഥ­മി­ക­മായി ഒരു കവി­യാ­യി­ട്ടാണ് താന്‍ സ്വയം കണ്ടി­രു­ന്ന­തെന്ന് അദ്ദേഹം എഴു­തി­യി­ട്ടു­ണ്ട്).

ആത്മ­ഹത്യ

ഒരു താര­ക­പോലും ബാക്കി­യായി
നില്കില്ല രാത്രി­യില്‍;
അവ­ശേ­ഷി­ക്കില്ല രാത്രിയും;
ഞാന്‍ മരിക്കും; അതോ­ടൊപ്പം
ദുസ്സഹം വിശ്വ­മ­പ്പാടെ മറയും
ബാക്കി­യെ­ന്നിയേ!
തുട­ച്ചു­മാറ്റും പിര­മി­ഡ്ഡൊ­ക്കെയും,
നാണ­യ­ങ്ങ­ളും,
ഭൂഖ­ണ്ഡ­ങ്ങള്‍,
മുഖ­ങ്ങ­ളും.

തുട­ച്ചു­മാറ്റും ഞാന്‍, അടി­ഞ്ഞു­കൂടും
ഭൂത­കാ­ലവും;
ചരി­ത്ര­ത്തെ, മണ്ണി­നേയും മണ്ണാ­ക്കി-
തന്നെ മാറ്റിടും.
അപ്പോള്‍ അന്തിമ സായാഹ്നം നോക്കി-
ക്കൊണ്ടി­ങ്ങി­രിപ്പൂ ഞാന്‍.
അവ­സാ­നത്തെക്കിളി­തന്‍
പാട്ട് കേട്ട­ങ്ങ­രിപ്പൂ ഞാന്‍.
ഒസ്യ­ത്തില്‍ ഞാന്‍ ആര്‍ക്കു­മ­ല്ലാതെ
പകു­ത്തേ­കുന്നു
ശൂന്യ­ത.

മഴ

ഒടു­വില്‍ പൊടു­ന്നനെ
സായാഹ്നം തെളി­യു­ന്നു-
വെളി­യില്‍ മൃദു­വായി ചെറു­മഴ പെയ്യു­മ്പോഴും;
പെയ്യു­ന്നു- അല്ലെ­ങ്കില്‍ പെയ്തു;
മഴ തീര്‍ച്ച­യായും
പൊയ്‌പ്പോയ കാലത്തു നട­ക്കു­ന്ന­താ­ണല്ലോ!

മഴ പെയ്യു­ന്നത് കേള്‍ക്കു­ന്ന­വന്‍
ആരാ­കിലും
ഓര്‍ത്തി­ട്ടു­ണ്ടാകും, ഒരു കാലം,
അതില്‍ വിധി­യുടെ
തിരി­മ­റിവ് അന്ന­വന് തിരി­കെ­ക്കൊ­ണ്ടേ­കിയ
"റോസ്' എന്നൊരു പൂവും
അതി­നു­ള്ളൊരു വിസ്മ­യ­ക­ര­മായ ചുവപ്പും

ജനല്‍പാ­ളിക്ക് കര്‍ട്ട­നി­ടുന്ന ഈ മഴ
വിസ്മൃത നഗ­ര­പ്രാ­ന്ത­ങ്ങളില്‍,
ഇന്നി­ല്ലാ­ത്ത, പകുതി മൂടി­യൊ­ര­ങ്ക­ണ­ത്തില്‍
നിവര്‍ന്നു കിടന്ന വള്ളി­യിലെ
കറുത്ത മുന്തി­രി­ങ്ങ­കള്‍ക്ക്
തിള­ക്ക­മേ­കു­ന്നു­ണ്ടാ­കും.

സായാ­ഹ്ന­ത്തിലെ മഴ എനിക്ക്
ആ ശബ്ദം തിരികെ കൊണ്ടു­വ­രുന്നു;
എന്റെ അച്ഛന്റെ പ്രിയ­പ്പെട്ട ശബ്ദം:
അദ്ദേഹം ഇതാ മട­ങ്ങി­വ­രു­ന്നു-
അദ്ദേഹം ഒരി­ക്കലും മരി­ച്ച­തേ­യില്ല!
രണ്ട് ബോര്‍ഹേസ് കവി­ത­കള്‍ (വി­വര്‍ത്തനം: മാട­ശ്ശേരി നീല­ക­ണ്ഠന്‍)
Join WhatsApp News
വായനക്കാരൻ 2016-01-30 21:06:07
ആത്മഹത്യ 

ഒരു നക്ഷത്രം പോലും അവശേഷിക്കയില്ല, ഈ രാത്രിയിൽ
ഈ രാത്രിയും അവശേഷിക്കില്ല
ഞാൻ ചാകും, എന്നോടൊപ്പം 
അസ്സഹനീയമായ ഈ പ്രപഞ്ചത്തിന്റെ ഭാരവും.
പിരമിഡുകളും പദവിച്ചിഹ്നങ്ങളും
ഭൂഖണ്ഢങ്ങളും മുഖങ്ങളും ഞാൻ മായിച്ചുകളയും
അടിഞ്ഞുകൂടിയ ഭൂതകാലത്തെയും മായിക്കും
ചരിത്രത്തെ ഞാൻ മണ്ണാക്കും
മണ്ണും മണ്ണിനോട് ചേരും
ഇപ്പോൾ ഞാൻ അന്തിമ സൂര്യാസ്തമയം കാണുന്നു
അവസാനത്തെ കിളിനാദം കേൾക്കുന്നു
ഒന്നുമില്ലായ്മ ഞാൻ ഒസ്യത്തായി 
ആർക്കുമില്ലാതെ കൊടുക്കുന്നു 
വിദ്യാധരൻ 2016-02-01 14:19:56
കവികളെ എഴുതുക കവിത 
തകർന്നു തരിപ്പണം മാകും 
എൻ നാടിനെയും നാട്ടാരെയുമോർത്തു ?
എന്തിനു നിങ്ങൾ പോകുന്നു അന്യഭാഷാ 
കവിതകളെ പരിഭാഷപ്പെടുത്തുവാൻ ?
ഉണ്ടല്ലോ ഇവിടെ ധാരാളം വിഷയം എഴുതുവാൻ  
രാഷ്ട്രീയ 'വിഷയ' സംബന്ധിതൊട്ട് കൊള്ളയും 
കൊള്ളിവെപ്പും കൂടാതെ രാഷ്ട്രീയ കുലപാതകം വരെ 
നാട് നന്നാക്കാം നമ്മൾക്കാദ്യമേ 
പിന്നെയാവാം അന്യദേശം കവേ 
സാഹിത്യസാംസ്കാരിക നായകന്മാരെ ?
വരിക നമ്മൾ ഒന്നായി ചേരുക 
നിശബ്ദമാക്കുക  അധർമ്മത്തിന്റെ 
ഉച്ചത വർദ്ധിപ്പിക്കും ഉച്ച ഭാഷിണികളെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക