Image

അടി­ച്ചത് ടി.­പി. ശ്രീനി­വാ­സ­നെ­യ­ല്ല, സാംസ്കാ­രിക കേര­ള­ത്തിന്റെ മുഖത്ത് (ഷോളി കുമ്പി­ളു­വേ­ലി)

Published on 30 January, 2016
അടി­ച്ചത് ടി.­പി. ശ്രീനി­വാ­സ­നെ­യ­ല്ല, സാംസ്കാ­രിക കേര­ള­ത്തിന്റെ മുഖത്ത് (ഷോളി കുമ്പി­ളു­വേ­ലി)
വിദ്യാര്‍ത്ഥി­കള്‍ സമരം നട­ത്തു­ന്ന­തിന് ആരും എതി­ര­ല്ല. സമ­ര­ങ്ങ­ളി­ലൂ­ടെ­യാണ് വിദ്യാര്‍ത്ഥി­കള്‍ അവ­രുടെ ബഹു­ഭൂ­രി­പക്ഷം അവ­കാ­ശ­ങ്ങളും നേടി­യെ­ടു­ത്ത­ത്. വിദ്യാ­ഭ്യാസ മേഖ­ല­യില്‍ എസ്.­എ­ഫ്.ഐ നട­ത്തി­യി­ട്ടുള്ള സമ­ര­ങ്ങ­ളേ­യും, നേട്ട­ങ്ങ­ളേയും കുറ­ച്ചു­കാ­ണു­ന്നി­ല്ല. ഉന്നത വിദ്യാ­ഭ്യാസ മേഖ­ല­യിലെ വിദേശ കട­ന്നു­ക­യ­റ്റത്തെ ചെറു­ക്കാ­നുള്ള അവ­രുടെ അവ­കാ­ശത്തെ ആരും ചോദ്യം ചെയ്യു­ന്നു­മി­ല്ല. ഉന്നത വിദ്യാ­ഭ്യാസ കൗണ്‍സി­ലിന്റെ യോഗം നട­ക്കുന്ന കോവ­ളത്തെ ഹോട്ട­ലിന്റെ മുന്നില്‍ തലേന്ന് രാത്രി മുതല്‍ അവര്‍ നട­ത്തി­വ­രുന്ന സമ­ര­ത്തേയും അംഗീ­ക­രി­ക്കു­ന്നു.

പക്ഷെ, ഉന്നത വിദ്യാ­ഭ്യാസ കൗണ്‍സി­ലിന്റെ വൈസ് ചെയര്‍മാ­നും, മുന്‍ അംബാ­സി­ഡ­റു­മായ ശ്രീ ടി.­പി. ശ്രീനി­വാ­സന്റെ കര­ണത്ത് അടി­ച്ച­തിന് യാതൊരു ന്യായീ­ക­ര­ണ­വു­മില്ല! സ്വന്തം പിതാ­വിന്റെ പ്രായ­മുള്ള വ്യക്തിയെ, അത് ആരും ആയി­ക്കൊ­ള്ള­ട്ടെ, അദ്ദേ­ഹ­ത്തിന്റെ മുഖത്ത് അടി­ക്കു­വാന്‍ ക്രിമി­നല്‍ സ്വഭാ­വ­മു­ള്ള­വര്‍ക്കേ കഴി­യൂ. അങ്ങ­നെ­യു­ള്ള­വര്‍ വളര്‍ന്നു­വ­രു­ന്നതു തന്നെ ആപ­ത്താ­ണ്.

ഇതു­വരെ കണ്ടി­ട്ടി­ല്ലാ­ത്ത­യത്ര നാറിയ രാഷ്ട്രീ­യ­-­കോ­ഴ­-­പെണ്‍വാ­ണിഭ ആഭാസ കെട്ടു­കാ­ഴ്ച­ക­ളി­ലൂടെ കേരളം കട­ന്നു­പോ­കു­ക­യാ­ണ്. എല്ലാ ജനാ­ധി­പ­ത്യ­വി­ശ്വാ­സി­ക­ളേയും ദുര്‍ഗന്ധം വമി­ക്കുന്ന ഈ ഭര­ണ­ത്തി­നെ­തിരേ അണി­നി­ര­ത്തേണ്ട സി.­പി.­എ­മ്മിന്റെ വിദ്യാര്‍ത്ഥി സംഘ­ടന തന്നെ ഇത്തരം തെമ്മാ­ടി­ത്ത­ര­ങ്ങള്‍ക്ക് കൂട്ടു­നില്‍ക്കു­ന്നത് രാഷ്ട്രീ­യ­മായി സി.­പി.­എ­മ്മിന് അനു­കൂ­ല­മായി വന്ന സാഹ­ച­ര്യ­ങ്ങളെ ഇല്ലാ­താ­ക്കാനേ ഉപ­ക­രി­ക്കൂ. ചില നല്ല കമ്യൂ­ണി­സ്റ്റു­കാര്‍ ഈ കാട­ത്തരത്തെ അപ­ല­പി­ച്ചു. അത്രയും നന്ന്!! എന്നാല്‍ ഈ അഴി­മ­തി­-­ദുര്‍ഭ­ര­ണ­ത്തി­നെ­തിരേ ഒരു "നവ­കേ­രള' സൃഷ്ടി­ക്കു­വേണ്ടി വട­ക്കു­നിന്ന് തെക്കോട്ട് യാത്ര നട­ത്തു­ന്ന, ഏവരും പ്രതീ­ക്ഷ­യോടെ ഉറ്റു­നോ­ക്കു­ന്ന, നാളത്തെ കേര­ള­ത്തിന്റെ മുഖ്യ­മ­ന്ത്രി­യാ­കാന്‍ അണി­യ­റ­യില്‍ ഒരു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന, സഖാവ് പിണ­റായി വിജ­യന്‍ സ്വന്തം പാര്‍ട്ടി­ക്കാ­രന്‍ കാണിച്ച നിഷ്ഠൂ­ര­മായ ഈ കാട­ത്ത­രത്തെ തള്ളി­പ്പ­റ­യു­വാന്‍ തുനി­ഞ്ഞില്ല! മറി­ച്ച്, ടി.­പി. ശ്രീനി­വാ­സന്‍ ഒരു വിദ്യാ­ഭ്യാസ വിദ­ഗ്ധ­ന­ല്ലെന്ന് സ്ഥാപി­ക്കാ­നാ­യി­രുന്നു പിണ­റായി ശ്രമി­ച്ച­ത്! വിദ്യാ­ഭ്യാസ വിദ­ഗ്ധ­ന­ല്ലെ­ങ്കില്‍ കര­ണത്ത് അടി­ക്ക­ണ­മെ­ന്നാണോ? ഇതി­നെ­യാണ് "വര­ട്ടു­വാദം' എന്നു പറ­യു­ന്നത്! ഡോ. ഡി. ബാബു പോളിനെ വെറു­മൊരു ഐ.­എ.­എ­സു­കാ­രന്‍ എന്നു പറ­യു­ന്ന­തു­പോ­ലെ­യാണ്, ടി.­പിയെ കേവ­ല­മൊരു വിദേ­ശ­കാര്യ വിദ­ഗ്ധന്‍ മാത്ര­മായി കാണു­ന്നതും! ഇവ­രൊക്കെ അവ­രുടെ ഔദ്യോ­ഗിക പദ­വി­ക­ളെ­ക്കാളും അംഗീ­ക­രി­ക്ക­പ്പെ­ടു­ന്നത് സാംസ്കാ­രി­ക­-­സാമൂഹ്യ രംഗ­ത്തുള്ള അവ­രുടെ ഔന്ന­ത്യം­കൊ­ണ്ടു­കൂ­ടി­യാ­ണ്.

എസ്.­എ­ഫ്.­ഐ­ക്കാ­രുടെ ഈ കാട­ത്തരം കൊണ്ട്, ഇന്ന് ലോക മല­യാളി ചര്‍ച്ച ചെയ്യേ­ണ്ടി­യി­രുന്ന അഴി­മ­തി­യുടെ ഉന്നത രാഷ്ട്രീയ ബന്ധ­ങ്ങ­ളേ­യും, നീതി­പീ­ഠ­ത്തിന്റെ വല­ത്തോ­ട്ടുള്ള വ്യക്ത­മായ ചായ്‌വു­കളും ഒക്കെ ചര്‍ച്ച­യാ­കാതെ പോയ­തിനു കാര­ണം, ടി.­പി.­ശ്രീ­നി­വാ­സ­നെന്ന വ്യക്തിക്ക് ആഗോള മല­യാ­ളി­ക­ളുടെ ഇട­യി­ലുള്ള സ്ഥാനവും അംഗീ­കാ­രവും കൊണ്ടാ­ണ്. സി.­പി.എം ഇനി­യെ­ങ്കിലും കണ്ണ് തുറന്ന് കാര്യ­ങ്ങളെ കാണ­ണം. അപ­ല­പി­ക്കേ­ണ്ട­തിനെ അപ­ല­പി­ക്കു­ക­തന്നെ വേണം! അതാണ് ഔന്ന­ത്യ­മുള്ള രാഷ്ട്രീയ നേതൃത്വം കാണി­ക്കേ­ണ്ട­ത്. അല്ലെ­ങ്കില്‍ പിണ­റായി സഖാ­വിന്റെ മുഖത്തെ ഇപ്പോ­ഴത്തെ പുഞ്ചിരി "നികൃഷ്ട ജീവിയെ' മന­സ്സില്‍ ഒളി­പ്പി­ച്ചു­വെ­ച്ചു­കൊ­ണ്ടു­ള്ള­താ­ണെന്ന് ജന­ങ്ങള്‍ കരുതും!!

കേര­ള­ത്തിന്റെ അ­ഭി­മാ­ന­പു­ത്ര­നായ ടി.­പി. ശ്രീനി­വാ­സന്‍ എന്ന വിന­യാ­ന്വി­ത­നായ മുന്‍ അംബാ­സി­ഡറെ മുഖ­ത്ത­ടി­ച്ച­തി­ലൂ­ടെ, സാംസ്കാ­രിക കേര­ള­ത്തിന്റെ മുഖ­ത്താണ് എസ്.­എ­ഫ്.ഐ അടി­ച്ചത്! അതിനെ രാഷ്ട്രീയ ഭേദ­മെന്യേ എല്ലാ­വരും അപ­ല­പി­ക്കട്ടെ! കുറ്റ­വാളി മാതൃ­കാ­പ­ര­മായി ശിക്ഷി­ക്ക­പ്പെ­ട­ണം. ഇത് ലോക മല­യാ­ളി­ക­ളുടെ അഭ്യര്‍ത്ഥ­ന­യാ­ണ്. ടി.­പി. ശ്രീനി­വാ­സ­നോട് മാപ്പ്....

ഷോളി കുമ്പി­ളു­വേ­ലി
അടി­ച്ചത് ടി.­പി. ശ്രീനി­വാ­സ­നെ­യ­ല്ല, സാംസ്കാ­രിക കേര­ള­ത്തിന്റെ മുഖത്ത് (ഷോളി കുമ്പി­ളു­വേ­ലി)
Join WhatsApp News
വിദ്യാധരൻ 2016-02-01 13:59:18
എന്നാണു കേരളത്തിന് സാംസ്ക്കാരിക കേരളം എന്ന് പേര് കിട്ടിയത്?  എന്ത് സംസ്കാരമാണ് അവിടെ നിലകൊള്ളുന്നത്?  ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചതുകൊണ്ട് അത് സംസ്കാര കേരളം ആകുന്നില്ല  . അതിന്റെ പേര് ഗുണ്ടാ കേരളം എന്നാക്കണം. തിരുവന്തപുരത്തെ അസംബ്ലി മന്ദിരത്തെയും മന്ത്രി സദനങ്ങളെയും വ്യഭിചാരശാലഎന്ന് വിളിക്കണം, രാഷ്ട്രീയക്കാരെ കൊള്ളക്കാരെന്ന് വിളിക്കണം, മന്തിമാരെ അഭിസാരിണികളെന്നും.  മലയാളികൾക്ക് ആകപ്പാടെ ഭ്രാന്താണ്. അതെ  ജി വിവേകാനന്ദൻ പണ്ടേ രോഗ നിര്‍ണ്ണയം ചെയ്ത അതെ ഭ്രാന്തു.  അതിന്റെ ഒരല്പം അമേരിക്കയിലുമുണ്ട്.  ഈ രാജ്യത്തെ നിയമങ്ങളെ ഭയന്നാണ് മലയാളി അടങ്ങി നില്ക്കുന്നത്. അല്ലെങ്കിൽ അവൻ ഇവിടെ മുഴു ഭ്രാന്തന്മാരായി കൊള്ളയടിച്ചു വ്യഭിചരിച്ചും നിങ്ങൾ പറയുന്ന സാംസാക്കരിക കേരളത്തെ തോല്പ്പിച്ചു വിലസിയേനെ.  ഭ്രാന്താന്മാരാൽ, കള്ളന്മാരാൽ, അഴുമതിക്കാരാൽ ഭരിക്കപ്പെടുന്ന കേരളത്തിലേക്ക് പോകുന്നവർ വളെരെ സൂക്ഷിച്ചു വേണം പോകുവാൻ , ഇടപെടുവാൻ.  നിങ്ങൾക്ക് ആരെങ്കിലും സ്ഥാനമാനങ്ങൾ തന്നാൽ അത് നിരസിച്ചു കൊള്ളുക.  അവർ നിങ്ങൾക്കായി ശവക്കുഴിയോ ചിതയോ ഒരുക്കുന്നതാണ്. അവരുടെ ചിരി കുലച്ചിരിയാണ്. അതിന്റെ പിന്നിൽ നിന്ന് പുറത്തേക്ക് തള്ളി ഇറങ്ങി വരുന്നു ക്മ്പല്ലുകളെ സൂക്ഷിച്ചുകൊള്ളുക ?  അവർ നിങ്ങളുടെ രക്തം കുടിക്കുകയും മാസം തിന്നുകയും ചെയ്യും.  നിങ്ങളെ സ്വീകരിക്കാൻ അവർ ഒരുക്കുന്ന നൃത്തം വേറും നൃത്ത്മല്ല . അത് ചുടല നൃത്തമാണ്.  നിങ്ങളുടെ സുഹൃത്ത് ശ്രീനിവാസനോട് അവിടെ നിന്നും രക്ഷപ്പെട്ടോളാൻ പറയുക .ടീ . പ്പി . ചന്ദ്രശേഖരൻനായരെ കുരുതി കഴിച്ച സ്ഥലമാണാതു.  ആ രാക്ഷവർഗ്ഗം എല്ലാ തലങ്ങളിലും പതിയിരിക്കുന്നു .  ഒന്ന് ചെള്ളക്കടിച്ചത്കൊണ്ട് ശരിയാക്ന്ന ഒരു സംസ്കാരമല്ല അത് .  ഒരു ഭൂകമ്പം,  ഒരു മുല്ലപ്പെരിയാർ പൊട്ടൽ ഇവയിലൂടെ ഒരു ദുഷ്ട സംസ്കാരം തുടച്ചു മാറ്റപ്പെടെണ്ടിയിരിക്കുന്നു.  അങ്ങനെ സംഭവിക്കാതിരിക്കട്ടെ . അധർമ്മത്തിന്റെ അഗ്നിനാളങ്ങൾ ഹോമയാഗമായി പ്രളയ ദേവനായ ശിവന്റെ സമീപം എത്തുന്നതിനു മുൻപ് എന്തെങ്കിലും ചെയ്തെ  പറ്റു.  അതിനായി കൈരാതികതയുടെ വേലിക്കെട്ടുകൾ തകർത്ത്  എന്തെങ്കിലും ചെയ്യൂ കുംബിളിവേലി    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക