Image

ടി.പി. ശ്രീനിവാസനെ ആക്രമിച്ചതില്‍ ഫൊക്കാന ആടിയന്തര യോഗം പ്രതിഷേധിച്ചു

Published on 31 January, 2016
ടി.പി. ശ്രീനിവാസനെ ആക്രമിച്ചതില്‍ ഫൊക്കാന ആടിയന്തര യോഗം പ്രതിഷേധിച്ചു
ന്യു യോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിനുഗണ്യമായ സംഭാവനകള്‍ നല്‍കിയ അംബാസഡര്‍ ടി.പി. ശ്രീനിവാസനെ കയ്യേറ്റം ചെയ്തതില്‍ ഓറഞ്ച്ബര്‍ഗ് സിറ്റാര്‍ പാലസില്‍ ജനുവരി 29-നു ചേര്‍ന്ന ഫൊക്കാന അടിയന്തര യോഗം അമര്‍ഷം രേഖപ്പെടുത്തി.
പ്രായമുള്ള ഒരു വ്യക്തി എന്ന പരിഗണന പോലും നല്‍കാന്‍ കൂട്ടാക്കാത്ത ചിന്താഗതികാട്ടിയത് കേരളത്തിനു തന്നെ അപമാനകരമായി. ആര്‍ക്കും ആരെയും ആക്രമിക്കാം എന്ന സ്ഥിതി കേരളത്തിന്റെ സദാചാര ബോധത്തിനും നിയമ വാഴ്ചക്കും വെല്ലുവിളി ഉയര്‍ത്തുന്നു- യോഗം വിലയിരുത്തി.
ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ജോയ് ഇട്ടന്‍, ജോ. സെക്രട്ടറി ജോസഫ് കുരിയപ്പുറം, മുന്‍ സെക്രട്ടറി ടെറന്‍സന്‍ തോമസ്, മാധവന്‍ നായര്‍, ലൈസി അലക്‌സ്, അജിന്‍ ആന്റണി, അലക്‌സ് തോമസ്, ജയിംസ് ഇളപുരയിടം, തോമസ് കൂവല്ലൂര്‍, തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
ടി.പി. ശ്രീനിവാസനെ ആക്രമിച്ചതില്‍ ഫൊക്കാന ആടിയന്തര യോഗം പ്രതിഷേധിച്ചു
Join WhatsApp News
Observer 2016-01-31 11:28:50
Action already taken against the culprit. Also appologized. What more you people wanted? Here we see all your group photos. Please do not over react. Please do not over protest. Over reaction is very silly. Please conduct a Jeep protest jatha in Kerala organizeed by FOKANA and FOMAA. Send your trups to Kerala? or Tell Obama to send a bomb squard or a big armey to Figght to SFI . What a silly action? We have many other issues to deal with other than This TP Sreenivasan assault. Why he went there to get beaten up?
വിദ്യാധരൻ 2016-02-01 14:09:09
പശു ചത്തു മോരിലെ പുളിയും പോയി 
എന്നിട്ടും ചത്ത പശുവിനെ കറന്നു ;പാലെടുത്ത് 
പുളിക്കുന്ന മൊരുണ്ടാക്കാൻ ശ്രമിക്കുന്ന കൂട്ടരേ 
നിറുത്തുക നിങ്ങളുടെ കപട നാടകം 
അറിയുക പോയി വാർത്തയുടെ നിജാവസ്ഥ .
കേൾക്കണ്ടപാതി കേൾക്കാത്ത പാതി
ഓടുന്നു മലയാളി വൃന്ദം വാലുപൊക്കി നാലുപാടും 
വായനക്കാരേ വിഡ്ഢി വേഷം കെട്ടിക്കുന്ന 
ശുംഭശിരോമണികളെ നിങ്ങളുടെ ഈ കപട 
നാടകം കണ്ടു പൊട്ടിച്ചിരിക്കുകയാണ് 
ഞങ്ങൾ വായനക്കാർ നിങ്ങളുടെ മുഖംമൂടികൾ 

നാരദർ 2016-02-01 21:31:21
ഇതെന്താണ് പ്രതികരണകോളത്തിൽ വിദ്യാധരന്റെ വെടികെട്ടോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക