Image

ഇന്ത്യ- ഒമാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കും: ഇ. അഹമ്മദ്‌

Published on 23 January, 2012
ഇന്ത്യ- ഒമാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കും: ഇ. അഹമ്മദ്‌
മസ്‌കറ്റ്‌: വിദ്യാഭ്യാസമേഖലയിലെ ഇന്ത്യ-ഒമാന്‍ സഹകരണം ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന്‌ കേന്ദ്ര വിദേശകാര്യ, ഉന്നതവിദ്യാഭ്യാസ സഹമന്ത്രി ഇ. അഹമ്മദ്‌ അഭിപ്രായപ്പെട്ടു.

അല്‍ഗൂബ്ര ഇന്ത്യന്‍ സ്‌കൂളിന്‍െറ 21ാം വാര്‍ഷികത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭിച്ച പൗരന്‍മാര്‍ എന്നും രാഷ്ട്രത്തിന്‍െറ സമ്പത്താണ്‌. ഏതുരാജ്യമായാലും അവരായിരിക്കും ആരാജ്യത്തിന്‍െറ ഭാവി നിര്‍ണയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ഒമാന്‍ വിദ്യാഭ്യാസമന്ത്രി മദീഹ ബിന്‍ത്‌ അഹമ്മദ്‌ ആല്‍ശിബാനിയ സമ്മേളനത്തിന്‍െറ ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ചു.

തൊഴില്‍മന്ത്രി ശൈഖ്‌ അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ല ആല്‍ബക്രി, ഒമാന്‍ വിദ്യാഭ്യാസമന്ത്രാലയം െ്രെപവറ്റ്‌ സ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍ ഫാത്ത്‌മ ബിന്‍ത്‌ അബ്ദുല്‍ അബ്ബാസ്‌ നൂറാനി, ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്‌. മുകുള്‍, സ്‌കൂളിന്‍െറ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ഡോ. പി. മുഹമ്മദലി (ഗള്‍ഫാര്‍) എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജ്‌മെന്‍റ്‌ കമ്മിറ്റി പ്രസിഡന്‍റ്‌ അഹമ്മദ്‌ റഈസ്‌ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പാപ്രി ഘോഷ്‌ നന്ദിയും പറഞ്ഞു.

ഉച്ചക്ക്‌ നടന്ന സമ്മേളനത്തില്‍ സി.ബി.എസ്‌.ഇയെ കുറിച്ച്‌ ചെയര്‍മാന്‍ വിനീത്‌ ജോഷി, സി.ബി.എസ്‌.ഇ ഇന്‍റര്‍നാഷണല്‍ പാഠ്യപദ്ധതിയെ കുറിച്ച്‌ ഡോ. സാധനാ പ്രഷാര്‍ എന്നിവര്‍ സംസാരിച്ചു.
ഒമാന്‍ വിദ്യാഭ്യാസമന്ത്രാലയത്തിലെ ഫൗസിയ ആല്‍സദ്‌ജാലി, അസ്സ ആല്‍ഹാര്‍തി, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകളെ കുറിച്ച്‌ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ജോ. സെക്രട്ടറി ആര്‍.സിസോദിയ, തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തെ കുറിച്ച്‌ സമീഉല്ല ബേഗ്‌, റീന അഗര്‍വാള്‍ എന്നിവരും സംസാരിച്ചു.
ഇന്ത്യ- ഒമാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കും: ഇ. അഹമ്മദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക