Image

മുഖക്കുരു അകറ്റാന്‍ സ്വാഭാവിക മാര്‍ഗ്ഗം

Published on 23 January, 2012
മുഖക്കുരു അകറ്റാന്‍ സ്വാഭാവിക മാര്‍ഗ്ഗം
മുഖക്കുരു കൗമാരക്കാരുടെ പ്രധാന പ്രശങ്ങളില്‍ ഒന്നാണ്‌. ഇത്‌ അകറ്റുന്നതിന്‌ ദിവസവും രണ്ടുമൂന്നു തവണയെങ്കിലും ഇളംചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച്‌ മുഖം കഴുകിയശേഷം സാവധാനം തുടച്ചുവൃത്തിയാക്കുക.

കൂടുതലായി യാത്ര ചെയ്യുന്നയാളാണെങ്കില്‍ മുഖം കൂടുതല്‍ തവണ കഴുകി വൃത്തിയാക്കണം.
പോഷകഗുണങ്ങളടങ്ങിയ ഭക്ഷണവും ശരിയായ വ്യായാമവും ശീലമാക്കുക. മുഖം അമിതമായി തിരുമ്മിക്കഴുകുന്നതും ശക്തികൂടിയ സോപ്പുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഹെയര്‍ ഓയിലിന്റെ ഉപയോഗം കഴിവതും കുറയ്‌ക്കുക. വിദഗ്‌ധരില്ലാത്ത സൗന്ദര്യ കേന്ദ്രങ്ങളില്‍ച്ചെന്ന്‌ ഫേഷ്യല്‍, സാവുന, ബ്ലീച്ചിംഗ്‌, മസാജ്‌ എന്നിവ നടത്താതിരിക്കുക. പരസ്യങ്ങളുടെ പുറകെ പാഞ്ഞ്‌ ക്രീമുകളും ലേപനങ്ങളും വാങ്ങി സ്വന്തം മുഖത്ത്‌ പരീക്ഷിക്കരുത്‌.

മുഖക്കുരു വരുവാനുള്ള കാരണങ്ങളില്‍ ഒന്ന്‌ ഹെയര്‍ ഓയിലിന്റെ അമിത ഉപയോഗമാണ്‌. മുഖക്കുരു ഞെക്കുകയോ മുഖക്കുരുവിന്റെ കണ്ണ്‌ നുള്ളുകയോ ചെയ്യരുത്‌. ഇത്‌ മുഖത്ത്‌ മാറാത്ത പാടുകളുണ്ടാക്കും.

ശരീരത്തിലെ ആന്‍ഡ്രജന്‍ ഹോര്‍മോണുകള്‍ സെബേഷ്യസ്‌ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച്‌ വലുതാക്കുകയും അവയില്‍നിന്ന്‌ സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്‌തു ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നതാണ്‌ മുഖക്കുരുവിന്‌ കാരണമാകുന്നത്‌.
മുഖക്കുരു അകറ്റാന്‍ സ്വാഭാവിക മാര്‍ഗ്ഗംമുഖക്കുരു അകറ്റാന്‍ സ്വാഭാവിക മാര്‍ഗ്ഗംമുഖക്കുരു അകറ്റാന്‍ സ്വാഭാവിക മാര്‍ഗ്ഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക