Image

എക്യൂമെനിക്കല്‍ കുടുംബസംഗമം ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 June, 2011
എക്യൂമെനിക്കല്‍ കുടുംബസംഗമം ഷിക്കാഗോയില്‍
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസിന്റെ പത്താമത്‌ കുടുംബസംഗമം ഡിന്നറോടും, വിവിധ കലാപരിപാടികളോടുംകൂടി നടത്തപ്പെടുന്നു. ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ ജൂണ്‍ 25-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഡിന്നറോടുകൂടി പരിപാടികള്‍ ആരംഭിക്കും.

തുടര്‍ന്ന്‌ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ വിവിധ ഇടവകകളില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന വര്‍ണ്ണശബളവും പ്രൗഡഗംഭീരവുമായ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള 16 പള്ളികളുടെ കൂട്ടായ്‌മയാണ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്താണ്‌ കൗണ്‍സിലിന്റെ രക്ഷാധികാരി. വെരി. റവ. കോര്‍എപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളില്‍ (പ്രസിഡന്റ്‌), റവ. റോയി പി. തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌), മാത്യു കരോട്ട്‌ (സെക്രട്ടറി), ജോണ്‍സണ്‍ മാത്യു (ജോ. സെക്രട്ടറി), ജേക്കബ്‌ കെ. ജോര്‍ജ്‌ (ട്രഷറര്‍), റവ. അലക്‌സ്‌ പീറ്റര്‍ (യൂത്ത്‌ ആന്‍ഡ്‌ യുവജനവേദി), ജോയിച്ചന്‍ പുതുക്കുളം (പബ്ലിസിറ്റി), ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍, ഫിലോമിനാ ഫിലിപ്പ്‌ (വിമന്‍സ്‌ കോര്‍ഡിനേറ്റേഴ്‌സ്‌), ജോണ്‍ സി. ഇലക്കാട്ട്‌ (ഓഡിറ്റര്‍) എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ്‌ കൗണ്‍സിലിന്‌ നേതൃത്വം നല്‍കുന്നത്‌.

കുടുംബസംഗമം വന്‍ വിജയമാക്കുവാന്‍ റവ.ഫാ. ദാനിയേല്‍ ജോര്‍ജ്‌ (ചെയര്‍മാന്‍), ബഞ്ചമിന്‍ തോമസ്‌ (കണ്‍വീനര്‍), അച്ചന്‍കുഞ്ഞ്‌ മാത്യു (കോ-കണ്‍വീനര്‍), ജോര്‍ജ്‌ പണിക്കര്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഏബ്രഹാം വര്‍ഗീസ്‌, രഞ്ചന്‍ ഏബ്രഹാം, ജോണ്‍ സി. ഇലക്കാട്ട്‌, ജേക്കബ്‌ ചാക്കോ, ജോര്‍ജ്‌ മാത്യു, ഏബ്രഹാം വര്‍ക്കി, ചെറിയാന്‍ വേങ്കടത്ത്‌ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ക്രസ്‌തുവില്‍ നാമെല്ലാവരും ഒന്നാണെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ വിവിധ സഭാ വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്‌തീയ വിശ്വാസികള്‍ ഒരേ കുടക്കീഴില്‍ അണിനിരന്ന്‌ നടത്തുന്ന ഈ കുടുംബ കൂട്ടായ്‌മയിലേക്ക്‌ എല്ലാവരേയും കുടുംബസമേതം പ്രസിഡന്റ്‌ കോര്‍എപ്പിസ്‌കോപ്പ സ്‌കറിയ തേലാപ്പള്ളിയും മറ്റ്‌ ഭാരവാഹികളും സ്വാഗതം ചെയ്യുന്നു.
എക്യൂമെനിക്കല്‍ കുടുംബസംഗമം ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക