Image

ചിരിച്ച് ചിരിച്ച് മണ്ണു­ക­പ്പി (സാം നില­മ്പ­ള്ളില്‍)

Published on 04 February, 2016
ചിരിച്ച് ചിരിച്ച് മണ്ണു­ക­പ്പി (സാം നില­മ്പ­ള്ളില്‍)
ചിരിച്ച് ചിരിച്ച് മണ്ണു­ക­പ്പി. എന്താണ് അതിന്റെ അര്‍ത്ഥം, ഒരു­പാട് ചിരി­ച്ചെ­ന്ന­ല്ലേ? തല­തല്ലി ചിരി­ച്ചെന്നും പറ­യും. പിന്നെ­യു­മുണ്ട് പല­തരം ചിരി­കള്‍, പുഞ്ചി­രി, മന്ദ­ഹാസം അട്ട­ഹാസം തുട­ങ്ങി­യ­വ. പൂപോലെ മനോ­ഹ­ര­മായ ചിരി­യാ­ണല്ലോ പുഞ്ചി­രി. സ്ത്രീകള്‍ക്കാണ് അത് ചേരു­ക. സുന്ദ­രി­മാ­രായ സ്ത്രീക­ളുടെ പുഞ്ചിരി രാജാ­ക്ക­ന്മാരെ വീഴ്ത്തു­കയും സാമ്രാ­ജ്യ­ങ്ങളെ ഉല­ക്കു­കയും ചെയ്തി­ട്ടു­ണ്ടെ­ന്നു­ള്ള­താണ് ചരി­ത്രം. മോണ­ലി­സ­യുടെ പുഞ്ചിരി പ്രസി­ദ്ധ­മാ­ണ­ല്ലോ. അവ­ളുടെ ചിരി­യില്‍ മയ­ങ്ങിയ അനേകം പുരു­ഷ­ന്മാര്‍ ആത്മ­ഹത്യ ചെയ്തി­ട്ടു­ണ്ടെന്ന് പറ­യ­പ്പെ­ടു­ന്നു. മനോ­ഹ­ര­മായി ചിരി­ക്കുന്ന സ്ത്രീകളെ എനിക്കും ഇഷ്ട­മാ­ണെന്ന് പറ­ഞ്ഞാല്‍ കാപ­ട്യ­ക്കാ­രുടെ സദാ­ചാരം ഊരി­പ്പോ­ക­ത്തി­ല്ലെന്ന് വിചാരിക്ക­ട്ടെ.

മണ്ണു­ക­പ്പി­യാലും തല­ത­ല്ലി­യാലും ചിരി­ക്കുക എന്നു­ള്ളത് ദൈവ­ദ­ത്ത­മായ കഴി­വാ­ണ്. ചിരി ആരോ­ഗ്യ­ത്തിന് നല്ല­താ­ണെന്നും ആയുസ് വര്‍ദ്ധി­പ്പി­ക്കു­മെന്നും വിദ­ഗ്ധര്‍ പറ­യു­ന്നു. ചിരി­ക്കാന്‍ കഴി­വി­ല്ല­ത്ത­വ­രോട് എനിക്ക് സഹ­താ­പ­മേ­യു­ള്ളു. എന്റെ അമ്മാ­ച്ചന്‍ ഒരി­ക്കല്‍പോലും ചിരിച്ച് കണ്ടി­ട്ടേ­യി­ല്ല. അദ്ദേ­ഹത്തെ ചെറു­പ്പ­ത്തില്‍ എനിക്ക് പേടി­യാ­യി­രു­ന്നു. അദ്ദേഹം വരു­ന്നെന്ന് കേട്ടാല്‍ ഞാന്‍ കട്ടി­ലിന്റെ അടി­യില്‍ ഒളി­ക്കു­മാ­യി­രു­ന്നു. ഗൗര­വ­ക്കാ­ര­നാ­യി­രുന്ന അദ്ദേഹം നല്ല­വനും സ്‌നേഹ­മു­ള്ള­വനും ആയി­രു­ന്നെന്ന് പിന്നീട് ഞാന്‍ മന­സി­ലാ­ക്കി. ധന­വാന്‍ അല്ലാ­ഞ്ഞിട്ടും ഞങ്ങ­ളുടെ കുടും­ബ­ത്തിന് ധാരാളം സഹാ­യ­ങ്ങള്‍ അദ്ദേഹം ചെയ്തി­ട്ടു­ണ്ട്.

ചിരി­ക്കാന്‍ കഴി­വി­ല്ല­ത്ത­വര്‍ ചിരി­ച്ചാല്‍ മഹാ­വൃ­ത്തി­കേ­ടാ­ണ്. സിഎന്നെ­ന്നില്‍ വാര്‍ത്ത­വാ­യി­ക്കുന്ന ആന്‍ഡേ­സണ്‍ കൂപ്പര്‍ ചിരി­ക്കു­ന്നത് കണ്ടി­ട്ടു­ണ്ടോ? ലോക­ത്തി­ലേക്കും വൃത്തി­കെട്ട ചിരി­യാണ് അദ്ദേ­ഹ­ത്തി­ന്റേതെന്ന് ഞാന്‍ പറ­യും. എന്റെ ചിരിയും അത്രഭംഗി­യു­ള്ള­താണെന്ന് ആരും­പ­റ­യു­ക­യി­ല്ല. ചിരി­ക്കു­മ്പോ­ളാണ് സ്ത്രീക­ളുടെ സൗന്ദര്യം വര്‍ദ്ധി­ക്കു­ക, പുരു­ഷ­ന്മാ­രു­ടേ­യും. കര­യുന്ന സ്ത്രീയുടെ മുഖം മഹാവൃത്തി­കേ­ടാ­ണ്. മര­ണ­വീ­ടു­ക­ളില്‍ ചില­സ്ത്രീ­കള്‍ ദുഃഖം അഭി­ന­യിച്ച് കരയു­ന്നത് കണ്ടി­ട്ടു­ണ്ടോ? നാട്ടു­കാരെ ബോധി­പ്പി­ക്കാ­നുള്ള കര­ച്ചി­ലാ­ണ്. Alfred Lord Tennyson ന്റെ `Home They Brought Her Warrior Dead’ എന്നകവിത ഞാന്‍ പഠി­ക്കു­കയും പിന്നീട് പഠി­പ്പി­ക്കു­കയും ചെയ്തി­ട്ടു­ള്ള­താ­ണ്. യുദ്ധ­ത്തില്‍ മര­ണ­മ­ടഞ്ഞ പട്ടാ­ള­ക്കാ­രന്റെ ശവ­ശ­രീരം വീട്ടില്‍ കൊണ്ടു­വ­ന്ന­പ്പോള്‍ യോദ്ധാ­വിന്റെ ഭാര്യ നിര്‍വി­കാ­രി­ക­യാ­യിട്ട് അതി­നു­സ­മീപം ഇരി­ക്ക­യാ­ണ്. ദുഃഖം അവ­ളുടെ ഹൃദ­യ­ത്തില്‍ ഘനീ­ഭ­വിച്ച് നില്‍കു­ന്നെങ്കിലും അവള്‍ക്ക് കര­യാന്‍ കഴിയു­ന്നി­ല്ല. കര­ഞ്ഞി­ല്ലെ­ങ്കില്‍ അവള്‍ ഹൃദ­യം­പൊ­ട്ടി­ മ­രി­ക്കുമെന്ന് മന­സി­ലാ­ക്കിയ തോഴി­മാര്‍ യോദ്ധാ­വിന്റെ ഗുണ­ഗ­ണ­ങ്ങ­ളെ­പ്പറ്റി വര്‍ണ്ണി­ച്ചു. അതും പരാ­ജ­യ­പ്പെ­ട്ട­പ്പോള്‍ ഒരു­വ­യ­സു­ചെന്ന ആയ അവ­ളുടെ കുഞ്ഞിനെ മടി­യില്‍ കൊണ്ടി­രു­ത്തി. അവള്‍ കുഞ്ഞിനെ നോക്കി. കണ്ണു­നീര്‍ ധാര­യായി അവ­ളുടെ കണ്ണില്‍നിന്ന് പ്രവ­ഹി­ക്കാന്‍ തുട­ങ്ങി. കവി വര്‍ണ്ണി­ക്കു­ന്നത് ഇങ്ങ­നെ­യാ­ണ്.

Rose a nurse of ninety years
Set his child upon her knee,
Like summer tempest came her tears
`Sweey my child, I live for thee.’

അത് കാപ­ട്യ­മി­ല്ലാത്ത കര­ച്ചി­ലാ­യി­രു­ന്നു. പ്രസം­ഗി­ക്കു­മ്പോള്‍ ചിലര്‍ കര­യു­ന്നത് കണ്ടി­ട്ടു­ണ്ട്. എത്ര­ദുഃ­ഖ­മു­ണ്ടെ­ങ്കിലും സദ­സിന്റെ മുന്‍പില്‍ അത് പ്രക­ടി­പ്പി­ക്കാ­തി­രി­ക്കു­ക­യാണ് നല്ല­ത്. ഫലിതം പറ­യു­ന്ന­വര്‍ സ്വയം ചിരി­ക്കാതെ കേഴ്‌വി­ക്കാരെ ചിരി­പ്പി­ക്കണം. കഴി­വുള്ള പ്രാസം­ഗി­കര്‍ സദ­സിനെ കര­യി­പ്പി­ക്കു­കയും ചിരി­പ്പി­ക്കു­കയും ചെയ്യും.

അമേ­രി­ക്ക­ക്കാ­രാണ് ഹൃദ­യം­തു­റന്ന് ചിരി­ക്കു­ന്ന­തെ­ന്നാണ് എന്റെ അഭി­പ്രാ­യം. പ്രത്യേ­കിച്ചും ആഫ്‌റി­ക്കന്‍ അമേ­രി­ക്കന്‍സ്. ചെറി­യൊരു ഫലി­തം­കേ­ട്ടാല്‍ അവര്‍ ആര്‍ത്തു­ചി­രി­ക്കും. അടു­ത്തിടെ ഒരു റെസ്റ്റോ­റന്റിന്റെ മുന്‍പില്‍ എഴു­തി­വെ­ച്ചി­രി­ക്കു­ന്നത് കണ്ടു. Hiring, Smiling Faces.

ചിരി­ക്കുന്ന മുഖ­മു­ള്ള­വ­രെ­യാണ് അവര്‍ക്ക് ആവ­ശ്യം. ചിരി­ക്കു­ന്നത് ആക്ഷേ­പ­മാ­ണെന്ന് കരുതു­ന്ന­വ­രാണ് മല­യാ­ളി­കള്‍, ഇല്ലാത്ത ഗൗരവംഭാവിച്ച് നട­ക്കു­ന്നവര്‍. അവ­രുടെ മേല്‍മീ­ശ­തന്നെ ഗൗരവം ഭാവി­ക്കാ­നുള്ള മറ­യാ­ണ്. കൊമ്പന്‍മീ­ശ­ക്കാരെ അടു­ത്ത­കാ­ലത്ത് കാണാ­റി­ല്ല, ഭാഗ്യം. മല­യാ­ളി­ക­ളെ­പ്പറ്റി കൂടു­തല്‍ പറ­യാ­തി­രി­ക്കു­ക­യാണ് എന്റെ ആരോ­ഗ്യ­ത്തിന് നല്ല­തെന്ന് വിചാ­രി­ക്കു­ന്നു.

ചിരി­ക്കാന്‍ കഴി­വി­ല്ലാ­ത്ത­വ­രാണ് ബ്രിട്ടീ­ഷു­കാ­രെന്ന് എവി­ടെയോവായി­ച്ചത് ഓര്‍മ­വ­രുന്നു. കപട സദാ­ചാ­ര­ചി­ന്ത­കൊ­ണ്ടല്ല മറിച്ച് അവ­രുടെ മേല്‍ച്ചുണ്ട് അല്‍പം മുറു­ക്ക­മു­ള്ള­തു­കൊ­ണ്ടാണ് (Tight upper lip) ചിരി­ക്കാന്‍ പ്രയാ­സ­ം. കേര­ള­ത്തോ­ളം വലി­പ്പ­മുള്ള ചെറി­യൊരു ദ്വീപില്‍ ജീവി­ച്ചി­രു­ന്ന­വര്‍ കടല്‍ക­ടന്ന് ലോകത്തെ കീഴ്‌പ്പെ­ടുത്തി സൂര്യ­ന­സ്ത­മി­ക്കാത്ത സാമ്രാജ്യംസ്ഥാപിച്ച കഴി­വിനെ അഭി­ന­ന്ദ­ച്ചല്ലേ മതി­യാ­വു.

ചിരി­യെ­പ്പറ്റി പറഞ്ഞ് മറ്റു­കാ­ര്യ­ങ്ങ­ളി­ലേക്ക് തിരി­ഞ്ഞ­തില്‍ ക്ഷമി­ക്കു­ക. ഏക­ദേശം മുപ്പത് വര്‍ഷ­ങ്ങള്‍ക്കു­മുന്‍പ് ഞാന്‍ മാരാ­മണ്‍ കണ്‍വന്‍ഷ­നില്‍ പങ്കെ­ടു­ക്കാന്‍ പോവു­ക­യു­ണ്ടാ­യി. മെത്രാ­ച്ച­ന്മാ­രില്‍ അപൂര്‍വ്വ­പ്ര­തി­ഭ­യായ ക്രിസോസ്റ്റം തിരു­മേനി പ്രസം­ഗി­ക്കു­ക­യാ­യി­രു­ന്നു. ഫലി­ത­പ്രി­യ­നായ അദ്ദേഹം­പ­റഞ്ഞ തമാ­ശ­കേട്ട് പന്ത­ലി­ലി­രുന്ന ആയി­ര­ങ്ങള്‍ ചിരി­ച്ചു. അടു­ത്ത­തായി പ്രസം­ഗിച്ച മറ്റൊരു മെത്രാന്‍ (പേര് ഓര്‍ക്കു­ന്നി­ല്ല) ജന­ങ്ങളെ ശാസി­ച്ചു. അദ്ദേഹം ഇങ്ങനെ പറ­ഞ്ഞു.

"നിങ്ങള്‍ എന്തി­നാണ് ചിരി­ച്ച­ത്? ജീവിതം ചിരി­ക്കാ­നു­ള്ള­ത­ല്ല, വില­പി­ക്കു­ക. നമ്മുടെ കര്‍ത്താവ് കുരി­ശില്‍ തൂങ്ങി­യ­തോര്‍ത്ത് കണ്ണു­നീര്‍ വാര്‍ക്കു­ക. നിങ്ങള്‍ ചെയ്ത പാപ­മോര്‍ത്ത് ദൈ­വ­ത്തോട് മാപ്പ­പേ­ക്ഷി­ക്കു­ക.'

ചിരി­ച്ചത് പാപ­മാ­ണെ­ന്നാണ് അദ്ദേ­ഹ­ത്തിന്റെ അഭി­പ്രാ­യം. അവിടെ എഴു­ന്നേ­റ്റു­നിന്ന് മെത്രാന്‍ പറ­യു­ന്നത് വിഢി­ത്ത­മാണ് പറ­യണമെന്ന് എനി­ക്കു­ണ്ടായി­രു­ന്നു. ഔരു­പ­ക്ഷേ, ക്രിസോസ്റ്റംതന്നെ അദ്ദേ­ഹത്തെ പിന്നീട് തിരു­ത്തി­ക്കാ­ണ­ണം. ചിരി­വി­രോ­ധി­യായ മെത്രാന്‍ പറ­ഞ്ഞ­തു­പോലെ കര­ഞ്ഞു­കൊണ്ട് ചില­വ­ഴി­ച്ചാല്‍ ജീവിതം എത്ര­ ബോ­റാ­യി­രി­ക്കു­മെന്ന് ആലോ­ചി­ച്ചു­നോ­ക്കു. കര­ഞ്ഞു­കൊ­ണ്ടി­രി­ക്കാ­നല്ല ദൈവം നമ്മെ ഭൂമി­യി­ലേക്ക് അയ­ച്ചി­രി­ക്കു­ന്ന­ത്. മെത്രാന്‍ വിചാ­രി­ക്കു­ന്ന­തു­പോലെ ദൈവം ഒരു മൂരാ­ച്ചി­യ­ല്ല. മനോ­ഹ­ര­മായ ഈ ഭൂമിയെ സൃഷ്ടിച്ച ദൈവം അത്ഭുത കലാ­കാ­ര­നാ­ണ്. അതില്‍ വസി­ക്കാന്‍ സുന്ദ­ര­ന്മാ­രെയും സുന്ദ­രി­ക­ളേയും പക്ഷി­മൃ­ഗാ­ദി­ക­ളേയും അദ്ദേഹം സൃഷ്ടി­ച്ചു. ചിരി­ക്കു­കയും സന്തോ­ഷി­ക്കു­കയും ചെയ്യുന്ന മനു­ഷ്യ­രെ­യാണ് അദ്ദേ­ഹ­ത്തിന് ഇഷ്ടം.

നിന്റെ കട­മ­കള്‍ ചെയ്യു­ക; നിന്റെ അയല്‍ക്കാ­രനെ സ്‌നേഹി­ക്കു­ക; തിന്മക്ക് പകരം നന്മ­ചെ­യ്യു­ക; ചിരി­ക്കു­കയും സന്തോ­ഷി­ക്കു­കയും ചെയ്യുക; നിന്നെ സൃഷ്ടിച്ച ദൈവത്തെ വണ­ങ്ങുക. സ്വര്‍ഗ്ഗ­രാജ്യം നിന­ക്കു­ള്ള­താ­കു­ന്നു.
ചിരിച്ച് ചിരിച്ച് മണ്ണു­ക­പ്പി (സാം നില­മ്പ­ള്ളില്‍)
Join WhatsApp News
christian brother 2016-02-05 06:41:38
സാം  സാറിന്റെ   ലേഖനം  വായിച്ചു 
ചിരിച്ചു ചിരിച്ചു  ഞാനും മണ്ണ് കപ്പി . വെള്ളം അടിച്ചു വീണു എന്നു ബാരിയ  വിളിച്ചു കൂവി. ഇല്ലെടി  കൂവേ  ഞാന്‍  കുടിച്ചില്ല  എന്നു പറഞ്ഞിട്ട്  എന്തു കാരിയം.  അന്ന് മുതല്‍ എന്നും കിട്ടുന്ന ചിക്കന്‍ ഫ്രൈ  ഇല്ല.
എന്നും  ഞായര്‍  ഇവള്‍  രാവിലെ അച്ചന്റെ  അടുത്തു  പോര്രു പൊറുക്കും . കഴിഞ്ഞ  ഞായര്‍  കുര്‍ബാന കഴിഞ്ഞു  എന്നെ കുറെ ഉപദേശിച്ചു. ഇനിയും  കള്ള്  അടിച്ചാല്‍  കമ്മറ്റിയില്‍ നിന്നു  തട്ടും എന്നും  പറഞ്ഞു . അതു കൊണ്ട്  സാര്‍ ഇങ്ങനെ ഒന്നും എഴുതരുത് . ഞാന്‍ ചിരിക്കും  എന്നെ കമ്മറ്റിയില്‍ നിന്നു  തട്ടും .
 പിന്നെ മെത്രാനെ ചോദിയാം ചെയിതാല്‍  സാറിനെ അവര്‍ തെമ്മാടി  കുഴിയില്‍  തട്ടും. എന്‍റെ പൊന്നു സാറെ ഇങ്ങനെ ഇനി എഴുതരുതേ 
Dear big brother Jack  Daniel,  please dont read  Sam Sir's article. 
വിദ്യാധരൻ 2016-02-05 08:51:14
ചിരിക്കാൻ വേണ്ടി സെക്സുമായി ബന്ധപ്പെട്ട കഥകൾ പറഞ്ഞു രസിക്കുന്നത് ഭാര്യഭ്രർത്തൃ ബന്ധത്തിന്റെ പിരിമുറുക്കങ്ങൾ കുറക്കാൻ സഹായിക്കും അതുപോലെ അടുത്ത തവണ സെക്സ് കൂടുതൽ ഉന്മേഷത്തോടെ നടത്തുന്നതിനു രക്ത ഓട്ടം കൂട്ടുകയും ചെയ്യും . 

രാത്രിയിൽ ഭർത്താവുമായി രതിയിൽ എര്പ്പെട്ടിരുന്നപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഭാര്യ ഭർത്താവിനോട് ആരോ വാതിൽ തുറന്നു അകത്തു കയറിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഭർത്താവ് ചാടി എഴുന്നേറ്റ് ജനലിൽക്കൂടി പുറത്തു ചാടി ഓടി.  കാര്യം എന്തെന്നറിയാതെ ഭാര്യ പെട്ടെന്ന് ലൈട്ടിട്ട് നോക്കിയപ്പോൾ ഭർത്താവ് ലിവിംഗ് റൂമിൽ നില്ക്കുന്നതായി കണ്ടു.  
ഭാര്യ ചോദിച്ചു -ആരോ വീട്ടിൽ കയറിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്തിനാണ് ജനല് വഴി ചാടി ഓടിയത് ? 
ഭർത്താവ് - ഞാൻ എപ്പഴാണടി ജനല് വഴി ചാടി ഓടിയത്ഞാ? ഞാനിപ്പോൾ ജോലി കഴിഞ്ഞു വന്നതെയുള്ളു .

എന്തായാലും കാര്യം എന്താണെന്ന് പിടികിട്ടാതെ രണ്ടുപേരും .

നിങ്ങൾ പറഞ്ഞത് ശരിയാണ് .  കരുംപന്റെയും വെളുമ്പന്റെയും മുഖത്തു നോക്കിയാൽ , കള്ളനാണങ്കിലും , മസിലു പിടിക്കാതെ ചിരിച്ചു കൊണ്ട് എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നതിൽ അവർക്ക് മടിയില്ലാ.  പക്ഷെ മലയാളി കള്ളന്മാർ ചിരിക്കുകയില്ല.  (ഈ) മലയാളിക്ക്  എന്ത് പറ്റി (ഈ -മലയാളിയല്ല . തെറ്റ് ധരിക്കരുത് ) എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.  ഏകദേശം മുന്നൂറു വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന കലക്കത്ത് കുഞ്ചൻ നംമ്പിയാർ എന്ന ആക്ഷേപഹാസ്യകാരൻ ജീവിച്ചിരുന്ന കേരളത്തിൽ നിന്ന്ള്ളവരാണ് നമ്മളിൽ പലരും പക്ഷെ എന്ത് ചെയ്യാം ഒരു വിമർശനത്തേയും ഹാസ്യരസത്തോടെ കാണാൻ കഴിയാത്ത ഒരു മുരട്ടു വർഗ്ഗമായിട്ടുണ്ട് മലയാളികൾ .  ചിരിക്കാൻ മറന്നുപോയവർ . പ്രത്യേകിച്ചു അമേരിക്കൻ മലയാളികൾ . കുഞ്ചൻ നമ്പ്യാരുടെ രുക്മണി സ്വയംവരം വായിക്കുമ്പോൾ നമ്മളെ പലരേയും അവിടെ കാണാൻ കഴിയും.  ശ്രീ . സാംനിലമ്പള്ളിലിന്റെ ലേഖനത്തിനു ഇത് കൊഴുപ്പ് കൂട്ടും എന്ന വിചാരത്തോടെ അതിലെ ചില പ്രസക്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു 

കുറ്റം കൂടാതുള്ള നരന്മാർ 
കുറയും ഭൂമിയിൽ എന്നുടെ താത!
ലക്ഷം മാനുഷർ കൂടുമ്പോളതിൽ 
ലക്ഷണമുള്ളവരൊന്നോ  രണ്ടോ
ഉടലതിരമ്യമൊരുത്തന് കാല്ക്കൊരു 
മുടവനുണ്ട് നടക്കുന്നേരം 
മറ്റൊരു പുരുഷൻ സുന്ദരനെങ്കിലും 
ഒറ്റക്കണ്ണനാതായത് ദോഷം 
ചേർച്ചകൾ പലതുണ്ടൊരുവനു കിഞ്ചിൽ  
പൂച്ചക്കണ്ണുണ്ടെന്നൊരു ദോഷം
കാഴ്ചക്കാരു ചിരിച്ചു തുടങ്ങും 
ചേർച്ചക്കവനും ചിതമല്ലല്ലോ.
നല്ലൊരു വിദ്വാനവനുടെ വായിൽ 
പല്ലുകളൊന്നും കാണ്മാനില്ല 
പല ഗുണമുള്ളോരു പുരുഷനവന്റെ 
തലമുടിയൊക്കെ നരച്ചു വെളുത്തു 
......................................................
വ്യാകരണങ്ങളുടെ വ്യാഖ്യാനങ്ങളും 
മാകത്തന്നെ മുഖസ്ഥമൊരുത്തനു 
വാക്കിനു ഫലിതവുമുണ്ടവനല്പം 
കാക്കകണ്ണുണ്ടെന്നൊരു ദോഷം .
......................................................
മിക്കതുമോരുവന് ലക്ഷം സ്ലൊകമൊ -
രിക്കൽ കേട്ടാലങ്ങ് ഗ്രഹിക്കാം 
വിക്കുകൾകൊണ്ടത്‌ പറവാൻ ഗ്രഹിയാ 
സൽക്കഥ വളരെയറിഞ്ഞൊരു ദേഹം 
ക ക ക ക കംസൻ കി കി കി'കി' കൃഷ്ണൻ 
പു പു പു പു പൂതനയെന്നാം കഥയിൽ 
നല്ലൊരു ജാതിയിൽ വന്നു പിറന്നു 
നല്ലൊരു രൂപ ഗുണങ്ങളുമുണ്ട് 
ഹരിയെന്നാതിയൊരക്ഷരമവനുടെ 
യരികെക്കൂടി പോയിട്ടില്ല 
....................................................
ഗണിതഗ്രന്ഥം വൈദ്യവുമുണ്ടതി 
ഗുണവാനെന്നു പ്രസിദ്ധൻ താനും 
ലോകതയെന്നത് കണി കാണ്മാനി -
ല്ലേകനു ദോഷമതേവമസംഖ്യം 

-----------------------------------------------

തിലകക്കുറിയും ചൊടിയും കൊള്ളാം 
തലയിലവനൊരു രോമവുമില്ല              (ഇത് നിങ്ങളെക്കുറിച്ചല്ല)

ചിരിക്കാൻ കഴിവില്ലാതെ മനുഷ്യ സൗന്ദര്യം കെടുത്തി കളയുന്ന അനേക മലയാളികൾ ഇവിടെ ജീവിക്കുന്നുണ്ട് .
"കണ്ടാൽ നല്ലൊരു പുരുഷനവന് 
വേണ്ടാതനവും കോപവും ഏറും 
കണ്ടജനത്തോടു ശുണ്ഠികടിച്ചും 
രണ്ടാം വാക്കിനു കേറിയടിച്ചും "  ചില സ്ഥാനമാനങ്ങൾക്ക് വേണ്ടി അമേരിക്കയിലെ പല സംഘടനകളിൽ, ചിരിക്കാതെ ബഹളം വയ്ക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ് . ജീവിതത്തിൽ രസികത്വം നഷട്ടപ്പെട്ട ഇവർ അറിയുന്നില്ല ജനം ഇവരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് 

നല്ലൊരു ലേഖനത്തിനു സാം നിലമ്പള്ളിലിന് അഭിനന്ദനം . അതുപോലെ ,

രസത്തിനായി ഞാൻ കൊരുത്തു വച്ച
കഠിന വാക്കുകൾ പൊറുക്കണേ താൻ 
ശിരസ്സിലെങ്ങും രോമം ഇല്ലയെങ്കിലും 
തലയിലുണ്ട് രസ ചിന്തയേറെ  (സ്വന്തം )
SchCast 2016-02-09 20:21:06
Dinkan (ഡിങ്കൻ) was created by story-writer N. Somashekharan and artist Baby in 1983. Dinkan was one of the earliest superhero characters created in India and it quickly became popular among children. Dinkoism is an emerged parody religion in the social media organized by some Independent social welfare groups of Kerala, India. This religion celebrates Dinkan as their God in a deliberate attempt to make fun of the very concept of religions. They also have a web-site detailing the philosophy of the new religion. On 30 January 2016 a group of Dinkoists, under the banner of 'Mooshikasena'(Rat army) held a mock protest in front of 'Dhe Puttu' restaurant owned by popular Malayalam actor Dileep alleging that his upcoming film 'Professor Dinkan' hurt their 'religious sentiments'. It was a mockery on similar protests happening worldwide Dinkan Prayer പങ്കിലവാസാ എലിയുഗ വരദാ (2) വാല്തലളിരിണ കൈതൊഴുന്നേന് വാല്തലളിരിണ കൈതൊഴുന്നേന് മീശാദി പാദം തൊഴുന്നേന് പങ്കിലവാസാ എലിയുഗ വരദാ (2) വാല്തലളിരിണ കൈതൊഴുന്നേന് വാല്തലളിരിണ കൈതൊഴുന്നേന് മീശാദി പാദം തൊഴുന്നേന് നിരുപമ ഭാഗ്യം മൂഷിക ദര്ശനനം നിര്വൃ തികരം നിന് ഡിങ്ക സങ്കീര്ത്ത നം അസൂയയാല് സാഫല്യം നിന്കപ്പ മോഷണം അടിയങ്ങള്ക്ക വലംബം നിന് പങ്കിലമാളം പങ്കിലവാസാ എലിയുഗ വരദാ (2) വാല്തലളിരിണ കൈതൊഴുന്നേന് വാല്തലളിരിണ കൈതൊഴുന്നേന് മീശാദി പാദം തൊഴുന്നേന് മൂഷിക വീണയില് ഹൂമ്കാരമുണരും (2) ഡിങ്കന്റെ മാളത്തില് ഉണക്കമീന് വിതറും കാണാത്ത നേരത്ത് കപ്പമാന്താനായ് മോഹവുമായ് നിന്നരുകില് വരും പങ്കിലവാസാ എലിയുഗ വരദാ (2) വാല്തലളിരിണ കൈതൊഴുന്നേന് വാല്തലളിരിണ കൈതൊഴുന്നേന് മീശാദി പാദം തൊഴുന്നേന്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക