Image

അമേരിക്കയിലെ ഏറ്റവും വലിയ ക്രോസ്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു

പി.പി.ചെറിയാന്‍ Published on 05 February, 2016
അമേരിക്കയിലെ ഏറ്റവും വലിയ ക്രോസ്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു
കോര്‍പസ് ക്രിസ്റ്റി: 95 അടി വീതിയും, 210 അടി ഉയരവുമുള്ള അമേരിക്കയിലെ ഏറ്റവും വലിയ ക്രോസ് പ്രോജക്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ബോഡി ഓഫ് ക്രൈസ്റ്റ് എന്ന പ്രോജക്റ്റ് കോര്‍പസ് ക്രിസ്റ്റി ഇന്റര്‍ സ്റ്റേറ്റ് 37 ലുള്ള എബന്റ് ലൈഫ് ഫെലോഷിപ്പ് കാമ്പസില്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഒരു മില്യണ്‍ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ആത്മഹത്യ പ്രവണതകള്‍ ഒഴിവാക്കുക, സമൂല പരിവര്‍ത്തനത്തിന് ജീവിതങ്ങളെ സജ്ജമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോജക്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഭൂമിയില്‍ അഞ്ചുമൈല്‍ ദൂരെ നിന്നും, ആകാശത്തുനിന്ന് പത്തുമൈല്‍ ഉയരത്തില്‍ നിന്നുംകുരിശ്(495 അടി ഉയരം) മായി തുലനം ചെയ്യുമ്പോള്‍ ഇത് വളരെ ചെറുതാണ്.

ക്രോസ്സിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്കയിലെ ഏറ്റവും വലിയ ക്രോസ്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു
Join WhatsApp News
andrew 2016-02-05 06:48:51
Hope they will change their mind and mission or their Jesus himself will come down and tell them to stop the waste. Hope they will use the money to build homes for the homeless.
it is a shame in this era to see people worship a tool or weapon of murder .
Mohan Parakovil 2016-02-05 08:30:34
ബഹുമാനപ്പെട്ട ആൻഡ്രൂസ് - കാശും പണവുമുള്ളവർ കെട്ടിയുയർത്തുന്ന
ആരാധനാ സമുച്ചയങ്ങൾ ഇല്ലായിരുന്നെങ്കിൽ
നിശ്ചലം ശൂന്യമീ ലോകം .  ലോകം മുഴുവൻ
പള്ളികളും, അമ്പലങ്ങളും കൊണ്ട് നിറയട്ടെ
എന്നിട്ട് കവികൾക്ക് പാടാം മനുഷ്യപുത്രനു
തല ചായ്ക്കാൻ മണ്ണിലിടമില്ല . അമേരിക്കയിലെ എഴുത്തുകാർ ശ്രദ്ധിക്കട്ടെ , അവർ ഇതേ കുറിച്ച് എഴുതട്ടെ . വിദ്യാധരൻ മാഷ്‌ എപ്പോഴും എഴുതുന്നാല്ലോ
അമേരിക്കൻ മലയാളികള്ക്ക് സാമൂഹ്യ
പ്രതിബദ്ധതയില്ലെന്നു , അവരുടെ രചനകളിൽ
അത് കാണുന്നില്ലെന്നു . അവരൊക്കെ കുരിശ്ശ്
എടുത്ത് നടക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക