Image

ചിക്കാഗൊ തെരുവീഥിയില്‍ അദ്ധ്യാപകരുടെ ശക്തി പ്രകടനം- അറസ്റ്റ്

പി.പി.ചെറിയാന്‍ Published on 05 February, 2016
ചിക്കാഗൊ തെരുവീഥിയില്‍ അദ്ധ്യാപകരുടെ ശക്തി പ്രകടനം- അറസ്റ്റ്
ചിക്കാഗൊ: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ പിരിച്ചുവിടുന്നതിലും, വിദ്യാഭ്യാസ ജില്ലയുടെ വാര്‍ഷീക ബഡ്ജറ്റ് ഗണ്യമായി വെട്ടിക്കുറക്കുന്നതിലും പ്രതിഷേധിച്ചു ചിക്കാഗൊ ഡൗണ്‍ ടൗണില്‍ അദ്ധ്യാപകര്‍ കൂറ്റന്‍ ശക്തി പ്രകടനം നടത്തി. ചിക്കാഗൊ റ്റീച്ചേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന്(ഫെബ്രു.4) വൈകീട്ട് 4.30ന് ബേങ്ക് ഓഫ് അമേരിക്കാ ആസ്ഥാനത്തു നിന്നും ആരംഭിച്ച റാലി സിറ്റി ഹാളിലേയ്ക്കാണ് നീങ്ങിയത്.

ബാങ്ക് ഓഫ് അമേരിക്ക ബില്‍ഡിങ്ങിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പതിനാറ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂള്‍ ബഡ്ജറ്റില്‍ ഈ വര്‍ഷം 100 മില്യണ്‍ ഡോളറാണ് വെട്ടികുറച്ചിട്ടുള്ളത്.
അദ്ധ്യാപക യൂണിയനുമായി പുതിയ കരാര്‍ ഒപ്പിടണമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അദ്ധ്യാപകരുടെ പെന്‍ഷന്‍ തുക വെട്ടികുറക്കുന്നതിലും ജോലി നഷ്ടപ്പെടുമെന്നതിലും യൂണിയനുള്ള ആശങ്ക ജില്ല വിദ്യാഭ്യാസ അധികൃതരെ അറിയിച്ചിട്ടുണ്ട്.

മുപ്പതു ദിവസത്തിനകം പെന്‍ഷന്‍ തുക വെട്ടികുറക്കുന്നതിനുള്ള നടപടികളാണ് സി.പി.എസ്. സ്വീകരിച്ചിരിക്കുന്നത്.

സമരത്തില്‍ നിന്നും അദ്ധ്യാപക യൂണിയന്‍ പിന്‍തിരിക്കുന്നതിന് വെള്ളിയാഴ്ച ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ യോഗം വിളിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നില്ലെങ്കില്‍ സമരം ശക്തമാകുമെന്ന് യൂണിയന്‍ അറിയിച്ചു.

ചിക്കാഗൊ തെരുവീഥിയില്‍ അദ്ധ്യാപകരുടെ ശക്തി പ്രകടനം- അറസ്റ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക