Image

സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ്സ് റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ്

Published on 05 February, 2016
സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ്സ് റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ്
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്റെ ഇടവകതലത്തിലുള്ള റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഹൂസ്റ്റണ്‍ സെന്റ് പീറ്റെര്‍സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ ആദ്യ റെജിസ്‌ട്രേഷന്‍ ശ്രീ. അവിരാ കെ. അവിരായില്‍ നിന്നും വാങ്ങിക്കൊണ്ടു റവ. ഫാ. ഷിന്‌ടോ ഡേവിഡ് നിര്‍വഹിച്ചു, 

ചാര്‍ളി വര്‍ഗ്ഗീസ് പടനിലം(കൌണ്‍സില്‍ മെംബര്‍) കോണ്‍ഫ്രെന്‍സിന്റെ വിശദീകരണം നല്‍കുകയും ഇടവകയുടെ സഹകരണത്തിനുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഓസ്റ്റിന്‍ ഹൈലാന്‍ണ്ട് ലേക്ക് ക്യാമ്പ് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റ്റില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടക്കുന്ന കോണ്‍ഫ്രന്‍സില്‍ റവ. ഫാ . പി .എ . ഫിലിപ്പ് പ്രധാന പ്രസംഗകന്‍ ആയിരക്കും. 

അഭിവന്ദ്യ അലക്‌സിയോസ്സ് മാര്‍ യൂസേബിയോസ് മുഖ്യ രക്ഷാധികാരിയായുള്ള കണ്‍വെന്‍ഷന്‍ നടത്തിപ്പിനായി റവ.ഫാ. സാം മാത്യു (ഡയറക്ടര്‍), റവ. ഫാ. ജോയല്‍ മാത്യു (ഡപ്യുടി ഡയറക്ടര്‍), ചാര്‍ളി പടനിലം (സെക്രട്ടറി ), കുര്യന്‍ പണിക്കര്‍ (ട്രഷറര്‍ ) എന്നിവരുടെ നേത്രുത്ത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. 
സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ്സ് റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക