Image

വിപ്ലവം ആത്മീയതയ്ക്കു വഴിമാറി, ആത്മീയത വലിയൊരു വിപ്ലവമാ­കും (അനില്‍ പെ­ണ്ണുക്കര)

Published on 05 February, 2016
വിപ്ലവം ആത്മീയതയ്ക്കു വഴിമാറി, ആത്മീയത വലിയൊരു വിപ്ലവമാ­കും (അനില്‍ പെ­ണ്ണുക്കര)
ഇപ്പോള്‍ കേരളത്തില്‍ മാര്‍ച്ചുകളുടെ കാലം .കേരള ജനത വളരെ ശ്രെദ്ധയോടെ നോക്കികാണുന്ന രണ്ടു മാര്‍ച്ചുകളാണ് പിണറായി വിജയന്റെ മാര്‍ച്ചും ,കുമ്മനത്തിന്റെ മാര്‍ച്ചും .രണ്ടു പേരും കേരളം പിടിക്കാനുള്ള വരവാണ് .അല്ലെങ്കില്‍ അടുത്ത ഭരണത്തില്‍ പങ്കാളി ആകാനുള്ള പരുപാടി.ഇതിനു പിണറായിയും സംഘവും ഇറക്കുന്ന തുറുപ്പു ചീട്ടുകളെ കുറിച്ച് ഇന്നെഴുതാം .ഹിന്ദുക്കളുടെ വൊട്ടെല്ലാം കുംമനംജി കൊണ്ടുപോകും എന്നൊരു പേടി സഖാക്കള്‍ക്കെല്ലാം ഉണ്ട് .അതിനു കമ്മ്യൂണിസം മൂപ്പിചു ആത്മീയതയിലേക്ക് എത്തിക്കുക എന്നതായിരുന്നു സി പി എമ്മിന്റെ ആദ്യ പരിപാടി .. മാവോയിസം മൂത്താലും ഇതുതന്നെ ഗതി. നക്‌­സലിസത്തില്‍ നിന്നും ആത്മീയതയിലേക്കു വഴുതിവീണവരും കമ്മ്യൂണിസത്തില്‍ നിന്നും ശ്രീകോവില്‍ കടന്നവരും ഒരുപാടുണ്ട്.എന്നാലും വിപ്ലവപരമായും താത്വികമായും ഏതാണ്ട് അടുത്തകാലം വരെ കമ്മ്യൂണിസം ആത്മീയതയെ പടിക്കുപുറത്താണു നിര്‍ത്തിയിരുന്നത്. കമ്മ്യൂണിസം ചുട്ടെടുത്ത സഖാക്കള്‍ ചില കേന്ദ്രങ്ങളിലെ ശക്തിശോഷണം പരിഹരിയ്ക്കാനും പാര്‍ട്ടിയെ ജനകീയമാക്കാനും മറ്റും ആദ്യം സമുദായ സംഘടനകളുടെ കമ്മിറ്റികളില്‍ കയറിപ്പറ്റി. അതുവഴി ക്ഷേത്ര കമ്മിറ്റികളിലും കയറിക്കൂടി. ഭക്തിയില്ലേലും കുറിയിട്ടില്ലേലും തരാതരം ബുദ്ധിയും യുക്തിയും പ്രയോഗിക്കണമെന്ന പാര്‍ട്ടി ക്ലാസിന്റെ ഊര്‍ജത്തിലാണു വേണ്ടാത്തിടത്തൊക്കെ അള്ളിപ്പിടിച്ചത്.

ശ്രീകൃഷ്ണ ഭഗവാനെ തെരുവിലിറക്കിയാണ് കമ്മ്യൂണിസ്റ്റുകാര്‍ ആത്മീയത ചട്ടുകമാക്കിയത്. ഇരുകൂട്ടരും പീന്നീട് ആരാണു യഥാര്‍ഥ വക്താക്കളെന്ന മത്സരമായിരുന്നു. അവിടം കൊണ്ടും തീര്‍ന്നില്ല. കമ്മ്യൂണിസം ആത്മീയതയിലൂടെ യോഗയിലേക്കു പരിണമിച്ചു.

ഇതുകൊണ്ടും തീര്‍ന്നില്ല. പ്രമുഖ വിപ്ലവപാര്‍ട്ടി ഗാന്ധിസത്തിലേക്കും വഴിമാറുകയാണ്. വീടു നോക്കിയില്ലെങ്കിലും സാമൂഹിക തിന്മകള്‍ക്കെതിരേ നിരന്തരം പ്രവര്‍ത്തിച്ചവരാവണമെന്ന മിനിമം യോഗ്യത വേണമെന്നേയുള്ളൂ. പാര്‍ട്ടിയില്‍ ഇപ്പോള്‍ അവശേഷിയ്ക്കുന്നതു നല്ല 'പേരും' 'പെരുമ'യും ഉള്ളവരായതിനാല്‍ വരുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പ്രാദേശികാടിസ്ഥാനത്തില്‍ ജനാഭിപ്രായം തേടാനും പരിപാടിയുണ്ട്.

ജനങ്ങളുമായി ബന്ധമുള്ള യുവാക്കള്‍, സ്ത്രീകള്‍, സാംസ്­കാരിക പ്രമുഖര്‍ എന്നിവര്‍ക്കും ചാന്‍സുണ്ട്. ആത്മീയ പാര്‍ട്ടിക്കു മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ അവരെ പരാജയപ്പെടുത്താന്‍ ശക്തമായ നിലപാട് എടുക്കാനാണു തീരുമാനം. ജാതി വോട്ട് ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുന്നില്ലെന്നു നേരത്തെ കണ്ടുപിടിച്ചിരുന്നു. അതിനാല്‍ സമുദായവോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലങ്ങളില്‍ അതേ സമുദായത്തില്‍പ്പെട്ട പാര്‍ട്ടി നേതാക്കളെ മത്സരിപ്പിക്കും.
ഗാന്ധിസത്തിലേക്കും വരുന്നതോടെ കോണ്‍ഗ്രസിന്റെ 'ഗാന്ധിസം'എന്താവുമെന്നു കണ്ടറിയാം.
വിപ്ലവം ആത്മീയതയ്ക്കു വഴിമാറി, ആത്മീയത വലിയൊരു വിപ്ലവമാ­കും (അനില്‍ പെ­ണ്ണുക്കര)
Join WhatsApp News
andrew 2016-02-06 07:06:52

മതം മന്ത്രം രാഷ്ട്രിയം -

Religion & Politics are not different in the core even though they look different superficially. In fact they are the sides of the same coin. People get lured into them and end up in the invisible prisons and chains made by them. It is a cycle from religion to politics, then to religion and so on. One might seem to dominate the other for a short while but both are twins tact team and we humans are always their victim.

Religions started many wars with no significant cause but ended in big civil to political wars. Wars started by religions killed many and made many handicaps and orphans and homeless; more than the total of all political wars.

Even in the most civilized nations like US, religion is a king maker in political elections.

Even though there is an equal and opposite force of humanitarian people to think & act to cultivate peace in this world, religion is like a cancer creating wars and violence in every part of the World.

It is sad and pathetic to see the down fall of Communism in Kerala & India and religious fanatics gaining power in politics. Those who love peace and other humans; unite and work continuously to educate the ignorant majority who are blindfolded by religious leaders.


Anthappan 2016-02-06 09:41:40
Pinaraai and Kummanam has every quality to become a Bishop or Sanyaasi.
Tom abraham 2016-02-06 13:28:15

What communist utopia and Revolution with even in China 902 million live under $ 5 / a day ? Those who can, escape to the US, with about  10000 EB 5 investors in the waiting list. Communism failed everywhere, not only in Kerala but West Bengal. Chinese must feed their millions in poverty level.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക