Image

അറ്റ്‌ലാന്റ­യില്‍ വൈദീ­ക­മ­ന്ദിരം കൂദാശ ചെയ്തു

ഫാബിന്‍ വട്ട­ക്കു­ന്നത്ത് Published on 06 February, 2016
അറ്റ്‌ലാന്റ­യില്‍ വൈദീ­ക­മ­ന്ദിരം കൂദാശ ചെയ്തു
അറ്റ്‌ലാന്റാ: ഹോളി­ഫാ­മിലി ക്‌നാനായ കാത്ത­ലിക് ദേവാ­ല­യ­ത്തിന്റെ അഭി­ലാ­ഷ­മാ­യി­രുന്ന വൈദീക വസതി ജനു­വരി 31­-ന് വൈകുന്നേരം 6 മണിക്ക് ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാ­ടി­യത്ത് വെഞ്ച­രിപ്പ് കര്‍മ്മം നട­ത്തു­ക­യു­ണ്ടാ­യി.

വൈകു­ന്നേരം 4 മണിക്ക് മാര്‍ ജേക്കബ് അങ്ങാ­ടി­യ­ത്തി­നും, ക്‌നാനായ റീജി­യന്‍ വികാരി ജന­റാള്‍ ഫാ. തോമസ് മുള­വ­നാ­ലിനും ഇട­വ­കാം­ഗ­ങ്ങള്‍ ഒന്നു­ചേര്‍ന്ന് സ്വീക­രണം നല്‍കു­കയും തുടര്‍ന്ന് ആഘോ­ഷ­ക­ര­മായ ദിവ്യ­ബലി നട­ത്ത­പ്പെ­ട്ടു. ദിവ്യ­ബ­ലിയെ തുടര്‍ന്ന് വൈദീക മന്ദി­ര­ത്തിന്റെ കൂദാശാ കര്‍മം നട­ത്ത­പ്പെ­ടു­ക­യു­ണ്ടാ­യി. ഫാ. ജോസഫ് മുല്ല­ക്കര, ഫാ. ജോസഫ് പൊറ്റ­മ്മേല്‍ എന്നി­വര്‍ സന്നി­ഹി­ത­രാ­യി­രു­ന്നു. ഇട­വക വികാരി ഫാ. ജെമി പുതു­ശേ­രി­യില്‍ പരി­പാ­ടി­കള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പൊതു­യോ­ഗ­ത്തില്‍ ഇട­വ­കാം­ഗ­ങ്ങ­ളുടെ കൂട്ടായ പരി­ശ്ര­മ­ത്തിന് മാര്‍ ജേക്കബ് അങ്ങാ­ടി­യ­ത്തും, ഫാ. മുള­വ­നാലും ഏവ­രേയും അനു­മോ­ദി­ക്കു­ക­യു­ണ്ടാ­യി.

കൈക്കാ­ര­ന്മാ­രായ തമ്പു പുളി­മൂ­ട്ടില്‍, ബേബി ഇല്ലാ­ക്കാ­ട്ടില്‍, സജി പാറാ­നി­ക്കല്‍ എന്നി­വര്‍ പരി­പാ­ടി­കള്‍ക്ക് നേതൃത്വം നല്‍കി. മേഴ്‌സി പാട്ട­ക്കണ്ടം, ജാക്‌സണ്‍ കുടി­ലില്‍, സന്തോഷ് ഉപ്പൂ­ട്ടില്‍ എന്നി­വര്‍ സ്‌നേഹ­വി­രു­ന്നിന് നേതൃത്വം നല്‍കി. അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് അലക്‌സ് അത്തി­മറ്റം ആശം­സ­കള്‍ അര്‍പ്പി­ച്ചു. അറ്റ്‌ലാന്റാ യൂണീറ്റ് ഏവര്‍ക്കും മാതൃ­ക­യാ­ണെന്ന് അദ്ദേഹം പറ­യു­ക­യു­ണ്ടാ­യി. വൈകിട്ട് എട്ടു­മ­ണി­യോടെ പരി­പാ­ടി­കള്‍ക്ക് തിര­ശീല വീ­ണു.
അറ്റ്‌ലാന്റ­യില്‍ വൈദീ­ക­മ­ന്ദിരം കൂദാശ ചെയ്തുഅറ്റ്‌ലാന്റ­യില്‍ വൈദീ­ക­മ­ന്ദിരം കൂദാശ ചെയ്തുഅറ്റ്‌ലാന്റ­യില്‍ വൈദീ­ക­മ­ന്ദിരം കൂദാശ ചെയ്തുഅറ്റ്‌ലാന്റ­യില്‍ വൈദീ­ക­മ­ന്ദിരം കൂദാശ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക