Image

അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഡോ: നജീബ് സക്കറിയയുമായിട്ടുള്ള പ്രത്യേക അഭി­മു­ഖം

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 07 February, 2016
അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഡോ: നജീബ് സക്കറിയയുമായിട്ടുള്ള പ്രത്യേക അഭി­മു­ഖം
ന്യൂയോര്‍ക്ക്: എഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ (പവേര്‍ഡ് ബൈ കോണ്‍ഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച, അബാദ് ഗ്രൂപ്പ് കമ്പനികളുടെ എം ഡി, കോണ്‍ഫിഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസ്സോസിയേഷസ് ഓഫ് ഇന്ത്യ (ഇഞഋഉഅക) യുടെ കേരളാ സെക്രട്ടറി ജനറലും, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ്, ക്ലീന്‍ ഇന്ത്യ­ക്രെഡായി നാഷണല്‍ എന്നിവയുടെ ചെയര്‍മാനുമായ ഡോ: നജീബ് സക്കറിയയുമായിട്ടുള്ള പ്രത്യേക അഭിമുഖമാണ്, 24 മണിക്കൂറും ലോക മലയാളികളുടെ മുന്നില്‍ ലോക വാര്‍ത്തകളുമായെത്തുന്ന എഷ്യാ ന്യൂസ് ചാനലില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ എസ് ടി) സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച പ്രക്ഷേപണം ചെയ്യുന്നത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും അമ്പര ചുംബികളായ ഫ്‌ലാറ്റുകളില്‍ നിന്നും പുറന്തള്ളുന്ന വേസ്റ്റുകള്‍ സംസ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എങ്ങനെ നേതൃത്വം നല്‍കുന്നു എന്ന് അദ്ദേഹം സംസാരിക്കും. എഷ്യനെറ്റ് യൂ. എസ്സിനു വേണ്ടി ജെംസണ്‍ കുരിയാക്കോസ്സാണ് ഡോ: നജീബുമായി അഭിമുഖം നടത്തിയത്.

അതോടൊപ്പം തന്നെ ന്യൂജേഴ്‌സിയിലെ, എഡിസണ്‍ ഹോട്ടലില്‍ വച്ചു നടത്തപ്പെട്ട വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രണ്ടു ആമേരിക്കന്‍ വിഭാഗങ്ങള്‍ ഒന്നായതിനു ശേഷമുള്ള ആദ്യത്തെ ഒരുമിച്ചുള്ള പുതുവത്സര ആഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളും സംപ്രേഷണം ചെയ്യും. എഷ്യാനെറ്റ് പ്രതിനിധികള്‍ പങ്കെടുത്ത പ്രസ്തുത മീറ്റിംഗില്‍ വച്ചു, നാട്ടിലേക്ക് തിരികെ പോകുന്ന, അമേരിക്കിലെ സാമൂഹ്യ­സാംസ്കാരിക രംഗങ്ങളില്‍ നീണ്ട വര്‍ഷങ്ങള്‍ തിളങ്ങി നിന്ന അലക്‌സ് കോശി വിളനിലത്തിനു യാത്ര അയപ്പും നല്‍കിയിരു­ന്നു.

ഡോ: കൃഷ്ണ കിഷോറാണ് അമേരിക്കന്‍ കാഴ്ച്ചകളുടെ ഈയാഴ്ച്ചത്തെ അവതാരകന്‍. വീണ്ടും വിത്യസ്ത അമേരിക്കന്‍ കാഴ്ച്ചകളുമായ്, അമേരിക്കന്‍ കാഴ്ച്ചകള്‍ ലോക മലയാളികളുടെ മുന്നില്‍ അടുത്താഴ്ച്ചയും എത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ രാജൂ പള്ളത്ത് 732 429 9529
അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഡോ: നജീബ് സക്കറിയയുമായിട്ടുള്ള പ്രത്യേക അഭി­മു­ഖംഅമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഡോ: നജീബ് സക്കറിയയുമായിട്ടുള്ള പ്രത്യേക അഭി­മു­ഖംഅമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഡോ: നജീബ് സക്കറിയയുമായിട്ടുള്ള പ്രത്യേക അഭി­മു­ഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക