Image

ലാസ്യതാളലയ നൃത്ത ചുവടുകളുമായി ഡി എം ഏയുടെ ഭാരത ദര്‍ശനം.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌ Published on 07 February, 2016
ലാസ്യതാളലയ നൃത്ത ചുവടുകളുമായി ഡി എം ഏയുടെ ഭാരത ദര്‍ശനം.
ഡിട്രോയിറ്റ്:  ഭാഷയും സംഗീതവും നൃത്തവും ഒരു സംസ്‌ക്കാരത്തിന്റെ യശസ്സ് വിളിച്ചോതുന്നവയാണ്. ഒരു പക്ഷെ ഇതായിരിക്കും ഭാരത സംസ്‌ക്കാരത്തെ ഇതര രാജ്യങ്ങളുടെ  സംസ്‌ക്കാരത്തില്‍ വ്യത്യസ്തമാക്കുന്നത്. മോഹനിയാട്ടവും, കുച്ചിപ്പുടിയും, ഭരതനാട്യവും, കഥക്കുമെല്ലാം ആ സംസ്‌ക്കാരത്തിന്റെ തനിമ  വ്യക്തമാക്കുന്ന നൃത്ത രൂപങ്ങളാണ്. 'നാനാത്വത്തില്‍ ഏകത്വം', ലോകത്തിനു ഇന്ത്യയുടെ സന്ദേശമാണിത്. ഇന്ത്യയിലെ ഒരോ ഭാഷയ്ക്കും സംസ്ഥാനത്തിനും മതത്തിനുമെല്ലാം ഓരോ കലാ രൂപങ്ങളുണ്ട്. ആ വ്യത്യസ്തതയാണ് ഇന്ത്യയുടെ ശക്തി. 

അമേരിക്കയിലെ തടാകങ്ങളുടെ നാടായ മിഷിഗണിലെ  ഇന്ത്യന്‍ ജനതയ്ക്കായി ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ അഭിമാനപുരസരം കാഴ്ച്ചവെക്കുകയാണ് ഭാരത ദര്‍ശനം. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ കോര്‍ത്തിണക്കി തയാറാക്കിയിരിക്കുന്ന ഈ സ്‌റ്റേജ് ഷോ,
കാണികളെ ഭാരതത്തിലെ വിവിധ നൃത്ത രൂപങ്ങളെ പരിചയപ്പെടുത്തും. 

അതോടൊപ്പം ഇന്ത്യയിലെ പ്രശസ്ത നാടന്‍ പാട്ടുകളും,  പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ഇപ്പോഴത്തെ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളിലെ സൂഫി പുണ്യ സ്ഥലങ്ങളില്‍ ആരംഭിച്ചു എന്നു കരുതപ്പെടുന്ന കവ്വാലി സംഗീതവും കേള്‍ക്കുവാനുള്ള അവസരമുണ്ടാകും. 

പ്രശസ്ത നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, ദക്ഷിണ വൈദ്യനാഥന്‍ എന്നിവര്‍ ഭരതനാട്ട്യവും പ്രതീക്ഷ കാശി കുച്ചിപ്പുടിയും, അഞ്ചന ജാ, ദിവ്യ ഗോഖലെ എന്നിവര്‍ കഥക്കും നാടന്‍ സംഗീതം സരിതയും, സിയാ ഉള്‍ ഹഖ്, സിജുകുമാര്‍ എന്നിവര്‍ കവ്വാലിയും അവതരിപ്പിക്കും. തബല ജയന്‍ മലമാരിയും ഡ്രംസ് മല മാരി ശശിയും ആറ്റുകാല്‍ ബാലസുബ്രമണ്യം വയലിനും കീബോര്‍ഡ് ജയകുമാറുമാണ് അവതരിപ്പിക്കുന്നത്. 

പരിപാടി വന്‍ വിജയമാകുവാന്‍ മിഷിഗണിലെ എല്ലാ മലയാളികളുടെയും പൂര്‍ണ്ണ പിന്തുണ വേണമെന്ന് ഡിട്രോയിറ്റ് മലയാളി അസ്സോസിഷേന്‍ പ്രസിഡന്റ് സൈജന്‍ കണ്ടിയോടിക്കലും സെക്രട്ടറി നോബിള്‍ തോമസ്സും ട്രഷറര്‍ പ്രിന്‍സ് എബ്രഹാമും പറഞ്ഞു. അതോടൊപ്പം പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്ദര്‍ശിക്കൂ www.dmausa.com/soorya

വിനോദ് കൊണ്ടൂര്‍  ഡേവിഡ്‌

ലാസ്യതാളലയ നൃത്ത ചുവടുകളുമായി ഡി എം ഏയുടെ ഭാരത ദര്‍ശനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക