Image

നാമം എക്‌സലന്‍സ് അവാര്‍ഡ്­ : അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20

വിനീത നായര്‍ Published on 08 February, 2016
നാമം എക്‌സലന്‍സ് അവാര്‍ഡ്­ : അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20
ന്യുജേഴ്‌­സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് നാമം പ്രസിഡന്റ്­ ഡോ. ഗീതേഷ് തമ്പി അറിയിച്ചു .

തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും അവാര്‍ഡിനായുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ പറഞ്ഞു.

ന്യുജേഴ്‌­സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ്­ പാലസില്‍ 2016 മാര്‍ച്ച്­ 19 വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന അതീവ ഹൃദ്യമായ ചടങ്ങില്‍ വെച്ചാണ്­ അവാര്‍ഡ്­ ദാനം.

അവാര്‍ഡിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവരും, അവാര്‍ഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും, http://www.namam.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ് . കൂടുതല്‍ വിശദാംശങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ് .

അവാര്‍ഡ്­ ജേതാക്കളെ നിര്‍ണ്ണയിക്കുന്നത് പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട ജൂറിയാണ് . തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി അധ്യക്ഷയായ ജൂറിയില്‍, ലോക് സഭ അംഗം പ്രൊഫ. റിച്ചാര്‍ഡ്­ ഹെ, ചലച്ചിത്ര താരം മുകുന്ദന്‍ മേനോന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ വേദ് ചൗധരി, സീനിയര്‍ റിസര്‍ച്ച് സൈന്റിസ്റ്റ് രാമന്‍ പ്രേമചന്ദ്രന്‍ എന്നിവരാണ് അംഗ­ങ്ങള്‍.
നാമം എക്‌സലന്‍സ് അവാര്‍ഡ്­ : അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക