Image

കേരളാ കള്‍ച്ച­റല്‍ ഫോറം ന്യൂജേ­ഴ്‌സി­യുടെ പുതിയ ഭാര­വാ­ഹി­കള്‍ സ്ഥാന­മേറ്റു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 09 February, 2016
കേരളാ കള്‍ച്ച­റല്‍ ഫോറം ന്യൂജേ­ഴ്‌സി­യുടെ പുതിയ ഭാര­വാ­ഹി­കള്‍ സ്ഥാന­മേറ്റു
ന്യൂജേഴ്‌സി: ന്യൂജേ­ഴ്‌സി­യിലെ പ്രമുഖ മല­യാളി സംഘ­ട­ന­യായ കേരളാ കള്‍ച്ച­റള്‍ ഫോറം ന്യൂജേ­ഴ്‌സി­യുടെ നവം­ബര്‍ 29­-ന് കൂടിയ ജന­റല്‍ബോ­ഡി­യില്‍ 2016- 17 വര്‍ഷ­ത്തേ­ക്കുള്ള ഭാര­വാ­ഹി­കളെ തെര­ഞ്ഞെ­ടു­ത്തി­രു­ന്നു. ഫെബ്രു­വരി ഏഴാം തീയതി റ്റീനെക്ക് ആര്യ­ഭ­വന്‍ റെസ്റ്റോ­റന്റില്‍ കൂടിയ കമ്മിറ്റി മീറ്റിം­ഗില്‍ പുതിയ ഭാര­വാ­ഹി­കള്‍ സ്ഥാന­മേ­റ്റു.

ദാസ് കണ്ണം­കു­ഴി­യില്‍ (പ്ര­സി­ഡന്റ്), എല്‍ദോ പോള്‍ (വൈസ് പ്രസി­ഡന്റ്), ദേവസി പാലാട്ടി (സെ­ക്ര­ട്ട­റി), ആന്റണി കുര്യന്‍ (ജോ. സെക്ര­ട്ട­റി), ടി.­എ­സ്. ചാക്കോ (ട്ര­ഷ­റര്‍) എന്നി­വ­രാണ് പുതിയ സാര­ഥി­കള്‍.

മുന്‍ പ്രസി­ഡന്റ് ജോയി ചാക്ക­പ്പന്റെ അധ്യ­ക്ഷ­ത­യില്‍ കൂടിയ മീറ്റിം­ഗില്‍ കഴിഞ്ഞ രണ്ടു­വര്‍ഷ­ക്കാ­ലം എല്ലാ കമ്മി­റ്റി­യം­ഗ­ങ്ങളും കാണിച്ച സഹ­ക­ര­ണ­ത്തിനും കൂട്ടാ­യ്മയ്ക്കും അദ്ദേഹം നന്ദി­പ്ര­ക­ടി­പ്പി­ച്ചു.

തുടര്‍ന്ന് പുതിയ പ്രസി­ഡന്റ് ദാസ് കണ്ണം­കു­ഴി­യില്‍ അധ്യ­ക്ഷ­നായി നട­ത്തിയ മാറ്റിം­ഗില്‍ ഫോറ­ത്തിന്റെ നാളി­തു­വ­രെ­യുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ വിശ­ക­ലനം ചെയ്യു­കയും ചര്‍ച്ച­കള്‍ നട­ത്തു­കയും ചെയ്തു. തുടര്‍ന്ന് 2016­-ന്റെ ആദ്യ പകു­തി­യി­ലേ­ക്കുള്ള പരി­പാ­ടി­ക­ളെ­ക്കു­റിച്ച് തീരു­മാ­ന­ങ്ങള്‍ എടു­ക്കുകയും ചെയ്തു. പ്രധാ­ന­പ്പെട്ട പരി­പാ­ടി­കള്‍ ഈസ്റ്റര്‍- വിഷു ഫാമിലി നൈറ്റ്, ആരോ­ഗ്യ­ബോ­ധ­വ­ത്ക­രണ സെമി­നാര്‍, രക്ത­ദാ­നം, ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങള്‍ എന്നി­വ­യാ­ണ്.
കേരളാ കള്‍ച്ച­റല്‍ ഫോറം ന്യൂജേ­ഴ്‌സി­യുടെ പുതിയ ഭാര­വാ­ഹി­കള്‍ സ്ഥാന­മേറ്റുകേരളാ കള്‍ച്ച­റല്‍ ഫോറം ന്യൂജേ­ഴ്‌സി­യുടെ പുതിയ ഭാര­വാ­ഹി­കള്‍ സ്ഥാന­മേറ്റുകേരളാ കള്‍ച്ച­റല്‍ ഫോറം ന്യൂജേ­ഴ്‌സി­യുടെ പുതിയ ഭാര­വാ­ഹി­കള്‍ സ്ഥാന­മേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക