Image

നൈന നാഷ­ണല്‍ കോണ്‍ഫ­റന്‍സി­ലേക്ക് രച­ന­കള്‍ ക്ഷണി­ക്കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 09 February, 2016
നൈന നാഷ­ണല്‍ കോണ്‍ഫ­റന്‍സി­ലേക്ക് രച­ന­കള്‍ ക്ഷണി­ക്കുന്നു
ഷിക്കാഗോ: അമേ­രി­ക്ക­യിലെ ഇന്ത്യന്‍ നേഴ്‌സു­മാ­രുടെ ദേശീയ സംഘ­ട­ന­യായ നൈന (National Assocaiation of Indian Nurses in America) യുടെ അഞ്ചാ­മത് എഡ്യൂ­ക്കേ­ഷന്‍ കോണ്‍ഫ­റന്‍സി­ലേക്ക് പോഡി­യം, പോസ്റ്റര്‍ അവ­ത­ര­ണ­ങ്ങള്‍ക്കാ­യുള്ള പ്രപ്പോ­സ­ലു­കള്‍ ക്ഷണി­ക്കു­ന്നു. ഒക്‌ടോ­ബര്‍ 21, 22 തീയ­തി­ക­ളില്‍ ചിക്കാ­ഗോ­യിലെ എല്‍മസ്റ്റ് വാര്‍ട്ടര്‍ഫോര്‍ഡ് കോണ്‍ഫ­റന്‍സ് സെന്റ­റില്‍ വച്ചാണ് കോണ്‍ഫ­റന്‍സ് നട­ക്കു­ന്ന­ത്.

പ്രപ്പോ­സ­ലു­കള്‍ സ്വീക­രി­ക്കു­ന്ന­തി­നുള്ള അവ­സാന തീയതി മാര്‍ച്ച് 31 ആണ്. കോണ്‍ഫ­റന്‍സിന്റെ വിഷ­യ­മായ "Emerging Paradigms in Nursing and Healthcare: Technology, Evidence Based Practice, Interprofessional Collaboration and Diversity" എന്ന­തിനെ അടി­സ്ഥാ­ന­മാ­ക്കി­യാണ് പ്രപ്പോ­സ­ലു­കള്‍ തയാ­റാ­ക്കേ­ണ്ട­ത്.

നാഷ­ണല്‍ എഡ്യൂ­ക്കേ­ഷന്‍ കോര്‍ഡി­നേ­റ്റേ­ഴ്‌സായ ആഗ്‌നസ് തേരാ­ടി, ഡോ. അമിത അവ­ധാനി എന്നി­വ­രോ­ടൊപ്പം ഡോ. ലിഡിയ ആല്‍ബു­ക്കര്‍ക്ക്, ഡോ. സോളി­മോള്‍ കുരു­വി­ള, ഡോ. സിമി ജോസഫ് (ഐ.­എന്‍.­എ.ഐ എഡ്യൂ­ക്കേ­ഷന്‍ കോര്‍ഡി­നേ­റ്റര്‍), ഡോ. അജി­മോള്‍ ലൂക്കോ­സ്, ബീന വള്ളി­ക്ക­ളം, സൂസന്‍ മാത്യു, സൂസന്‍ തോമ­സ്, സുജ വര്‍ഗീസ് എന്നി­വര്‍ ഉള്‍പ്പെട്ട എഡ്യൂ­ക്കേ­ഷന്‍ കമ്മിറ്റി അംഗ­ങ്ങള്‍ ഈ കോണ്‍ഫ­റന്‍സ് ഏവര്‍ക്കും ഉപ­കാ­ര­പ്ര­ദ­മാ­ക്കു­വാ­നായി പരി­ശ്ര­മി­ക്കു­ന്നു.

വള­രെ­യ­ധികം പ്രാധാ­ന്യ­മുള്ള വിഷ­യ­ങ്ങ­ളില്‍ പ്രഗ­ത്ഭരും പരി­ചയസമ്പ­ന്ന­രു­മാ­യ­വര്‍ അവ­ത­ര­ണ­ങ്ങള്‍ നട­ത്തുന്ന ഈ അവ­സരം എല്ലാ നേഴ്‌സു­മാര്‍ക്കും ഒരു­ക്കു­വാ­നാ­യ­തില്‍ സന്തോ­ഷ­മു­ണ്ടെന്ന് നാഷ­ണല്‍ പ്രസി­ഡന്റ് സാറാ ഗബ്രി­യേല്‍ അറി­യി­ച്ചു. കോണ്‍ഫ­റന്‍സ് കണ്‍വീ­നര്‍മാ­രായ ഡോ. ജാക്കി മൈക്കള്‍, ഫിലോ ഫിലി­പ്പ്, ഐ.­എന്‍.­എ.ഐ പ്രസി­ഡന്റ് മേഴ്‌സി കുര്യാ­ക്കോസ് എന്നി­വര്‍ ഒരു­ക്ക­ങ്ങള്‍ക്ക് നേതൃത്വം നല്‍കു­ന്നു.

അഡ്വാന്‍സ്ഡ് പ്രാക്ടീസ് നേഴ്‌സ്, ലീഡര്‍ഷിപ്പ്/പ്രാക്ടീസ് എന്നീ ട്രാക്കു­ക­ളില്‍ സമാ­ന്ത­ര­മായി ക്ലാസു­കള്‍ ഉണ്ടാ­യി­രി­ക്കു­മെന്നത് ഈ കോണ്‍ഫ­റന്‍സിന്റെ സവി­ശേ­ഷ­ത­യാ­യി­രി­ക്കു­മെന്ന് സംഘാ­ട­കര്‍ അറി­യി­ക്കു­ന്നു. പതി­നാ­റോളം Credit Hours നല്‍കാ­നാണ് ശ്രമി­ക്കു­ന്ന­തെ­ന്നും കമ്മിറ്റി അറി­യി­ക്കു­ന്നു. എല്ലാ നേഴ്‌സു­മാ­രേയും ഈ അവ­സരം ഉപ­യോ­ഗി­ക്കാന്‍ അതി­ഥേ­യ­രായ ഐ.­എന്‍.­എ.ഐ ഭാര­വാ­ഹി­ക­ളോ­ടൊപ്പം നൈന ഭാര­വാ­ഹി­കളും ക്ഷണി­ക്കു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: http://www.nainausa.com/

വൈസ് പ്രസി­ഡന്റ് ബീന വള്ളി­ക്ക­ളം ഒരു പത്ര­ക്കു­റി­പ്പി­ലൂടെ അറി­യി­ച്ച­താ­ണി­ത്.
നൈന നാഷ­ണല്‍ കോണ്‍ഫ­റന്‍സി­ലേക്ക് രച­ന­കള്‍ ക്ഷണി­ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക