Image

സോഷ്യല്‍ മീഡിയയുടെ കുതിപ്പും കിതപ്പും:പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റ് മാര്‍ച്ച് 12നു

Published on 09 February, 2016
സോഷ്യല്‍ മീഡിയയുടെ കുതിപ്പും കിതപ്പും:പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റ് മാര്‍ച്ച് 12നു
ഷിക്കാഗോ: മാധ്യമ സൗഹൃദത്തിന്റെ പൂമുഖവാതിലായ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) മാര്‍ച്ച് 12ന് ഉച്ചയ്ക്ക് 3 മണിക്ക് ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ച് നാഷണല്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു. 'സോഷ്യല്‍ മീഡിയയുടെ സ്വാധീനം ജീവിതത്തില്‍'എന്ന വിഷയത്തെക്കുറിച്ച് അമേരിക്കയിലെ പുതുതലമുറയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സംഘടനാ ഭാരവാഹികളും സാംസ്‌കാരികസാഹിത്യ നായകരും സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രസ്ഥാനങ്ങളും വ്യക്തികളും ചര്‍ച്ചയില്‍പങ്കെടുക്കും.

ഈ ലോകം സോഷ്യല്‍ നെറ്റ് വര്‍ക്കിനെ ഭയപ്പെടുന്നുണ്ടോ? വാര്‍ത്താ വിതരണത്തിന്റെ ഉറവിടമായി സോഷ്യല്‍ മീഡിയ മാറുന്നുണ്ടോ? അവ എത്ര കണ്ടൂ വിശ്വാസ്യത നേടുന്നു? സോഷ്യല്‍ മീഡിയ നമ്മുടേ ചിന്താഗതിയെ എങ്ങനെ മാറ്റി മറിക്കുന്നുഎന്നിങ്ങനെ സുപ്രധാനമായ ഒട്ടേറേ കാര്യങ്ങള്‍ല്‍ ചര്‍ച്ചാ വിഷയമാകും.

ഡിബേറ്റിന്റെ കോര്‍ഡിനേറ്റര്‍മാര്‍ ഐ.പി.സി.എന്‍.എ നാഷണല്‍ വൈസ് പ്രസിഡന്റ് രാജു പള്ളത്തും, നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയുമാണ്. കൂടാതെ ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപ്പുറം എിവരുടെ നേതൃത്വത്തില്‍ നാഷണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്നപൊതുസമ്മേളനത്തില്‍ദേശീയ തലത്തിലും ന്യു യോക്ക് ചാപ്ടര്‍ തലത്തിലുമുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി നടക്കും. തുടര്‍ന്ന് കലാപരിപാടികളും ഡിന്നറും.

ന്യൂയോര്‍ക്കിലെ ഡിബേറ്റിനുശേഷം ഇതേ മാത്രുകയില്‍ എല്ലാ ചാപ്റ്ററുകളിലുംഡിബേറ്റുകള്‍ സംഘടിപ്പിക്കുമെന്നു് പ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു. 


സോഷ്യല്‍ മീഡിയയുടെ കുതിപ്പും കിതപ്പും:പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റ് മാര്‍ച്ച് 12നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക