Image

ട്രാവല്‍ ആന്‍ഡ് ടൂറിസം (ലേഖ­നം ഭാഗം­-5: കാരൂര്‍ സോമന്‍)

Published on 10 February, 2016
ട്രാവല്‍ ആന്‍ഡ് ടൂറിസം (ലേഖ­നം ഭാഗം­-5: കാരൂര്‍ സോമന്‍)
ഡെന്റല്‍ ടൂറിസം

മെഡി­ക്കല്‍ ടൂറിസത്തിന്റെ ഉപ­വി­ഭാ­ഗ­ങ്ങ­ളില്‍ പ്രധാ­ന­മായ ഒന്നാണു ഡെന്റല്‍ ടൂറി­സം. പേര് സൂചി­പ്പി­ക്കു­ന്നതു പോലെ ദന്ത സംര­ക്ഷ­ണ­ത്തിനും ചികി­ത്സയ്ക്കും ഇതു­മായി ബന്ധ­പ്പെട്ട ശസ്ത്ര­ക്രിയകള്‍ക്കു­മായി നട­ത്തുന്ന വിദേ­ശ­യാ­ത്ര­ക­ളാണ് ഈ വിഭാ­ഗ­ത്തില്‍പ്പെ­ടു­ന്ന­ത്. ചെലവ് പരി­ഗ­ണിച്ചു രാജ്യ­ങ്ങ­ളുടെ തെര­ഞ്ഞെ­ടു­പ്പിനും വ്യത്യാ­സ­മു­ണ്ടാ­കു­ന്നു. അതിര്‍ത്തി പങ്കു­വ­യ്ക്കു­കയും സ­മ്പദ് വ്യവ­സ്ഥ­യില്‍ വലിയ വ്യത്യാ­സ­ങ്ങള്‍ പുലര്‍ത്തു­കയും ചെയ്യുന്ന രാജ്യ­ങ്ങള്‍ക്കി­ട­യി­ലാണ് ഡെന്റല്‍ ടൂറിസം ഏറ്റവും ശക്ത­മായി നില്‍നില്‍ക്കു­ന്ന­ത്. ഓസ്ട്രി­യ­യില്‍നിന്നു ഹംഗ­റി­യി­ലേ­ക്കും, സ്ലൊവാ­ക്യ­യില്‍നിന്നു സ്ലൊവേ­നി­യ­യി­ലേക്കും യുഎ­സില്‍നിന്നു മെക്‌സി­ക്കോ­യി­ലേ­ക്കു­മുള്ള യാത്ര­കള്‍ ഇതിനു നല്ല ഉദാ­ഹ­ര­ണ­ങ്ങ­ളാ­ണ്. യുകെ­യില്‍നിന്നും അയര്‍ലന്‍ഡില്‍നി­ന്നു­മാണ് ഏറ്റ­വു­മ­ധികം ഡെന്റല്‍ ടൂറി­സ്റ്റു­കള്‍ ചെലവ് കുറ­വുള്ള വിക­സ്വര രാജ്യ­ങ്ങള്‍ തേടി­പ്പോ­കു­ന്ന­ത്. ഇന്ത്യയും ഡെന്റല്‍ ടൂറി­സ്റ്റു­കളെ ആകര്‍ഷി­ക്കുന്ന രാജ്യ­ങ്ങ­ളുടെ കൂട്ട­ത്തില്‍ ഏറെ മുന്നി­ലാ­ണ്.

ഫെര്‍ട്ടി­ലിറ്റി ടൂറിസം

ഫെര്‍ട്ടി­ലിറ്റി ടൂറി­സം, അഥവാ റീപ്രൊ­ഡ­ക്റ്റീവ് ടൂറിസം എന്നാല്‍ വന്ധ്യ­ത­യ്ക്കുള്ള ചികി­ത്സ­കള്‍ക്കും ശസ്ത്ര­ക്രിയകള്‍ക്കു­മായി വിദേശ രാജ്യ­ങ്ങ­ളി­ലേക്കു നട­ത്തുന് യാ­ത്ര­ക­ളാ­ണ്. ഇതും മെഡി­ക്കല്‍ ടൂറി­സ­ത്തിന്റെ ഒരു ഉപ­വി­ഭാഗം തന്നെ. ഇത്തരം ചികി­ത്സ­കള്‍ക്ക് വിവിധ രാജ്യ­ങ്ങ­ളില്‍ നില­വി­ലുള്ള നിയ­മ­പ­ര­മായ നിയ­ന്ത്ര­ണ­ങ്ങളും ചെല­വു­ക­ളിലെ വ്യത്യാ­സ­വു­മാണ് ആളു­കളെ ഇതി­നായി വിദേ­ശ­രാ­ജ്യ­ങ്ങള്‍ തേടാന്‍ പ്രേരി­പ്പി­ക്കു­ന്ന­ത്.

ഇന്‍വിട്രോ ഫെര്‍ട്ടി­ലൈ­സേ­ഷന്‍, ഡെനര്‍ ഇന്‍സെ­മി­നേ­ഷന്‍ എന്നി­വ­യാണ് ഫെര്‍ട്ടി­ലിറ്റി ടൂറി­സ്റ്റു­കള്‍ ഏറ്റ­വു­മ­ധികം ലക്ഷ്യ­മി­ടു­ന്ന­ത്. ഈ രംഗത്ത് ഏറ്റവും മുന്നി­ലുള്ള രാജ്യ­മാണ് ഇസ്ര­യേല്‍. ഇന്‍വിട്രോ ഫെര്‍ട്ടി­ലൈ­സേ­ഷന്‍ രീതി­ക­ളാണ് ഇവിടെ പ്രധാ­നം. പ്രതി­ശീര്‍ഷ ഫെര്‍ട്ടി­ലിറ്റി ക്ലിനി­ക്കു­ക­ളുടെ എണ്ണ­ത്തില്‍ ലോകത്ത് ഏറ്റവും മുന്നി­ലുള്ള രാജ്യം ഇസ്ര­യേല്‍ തന്നെ.

യൂറോ­പ്യന്‍മാര്‍ ഏറെയും ഈ ആവ­ശ്യ­ത്തിന് യുഎ­സ് ആശു­പ­ത്രി­ക­ളെ­യാണ് ആശ്ര­യി­ക്കു­ന്ന­ത്. നിയ­മ­ത്തിലെ ഇള­വു­കളും ഉയര്‍ന്ന വിജയ സാധ്യ­ത­യു­മാണ് കാര­ണം. കടുത്ത നിയ­ന്ത്ര­ണ­ങ്ങള്‍ കാരണം ജര്‍മനിയില്‍നിന്നും ഇറ്റ­ലി­യില്‍നിന്നും മറ്റും ആളു­കള്‍ സ്‌പെയ്‌നിലോ യുഎ­സിലോ ചികി­ത്സയ്ക്കു പോകാ­റു­ണ്ട്. ബീജ­വു­മായി സംയോ­ജി­പ്പിച്ച് ഗര്‍ഭ­പാ­ത്ര­ത്തില്‍ നിക്ഷേ­പി­ക്കുന്ന അണ്ഡ­ങ്ങ­ളുടെ അനു­വ­ദ­നീ­യ­മായ എണ്ണ­ത്തിന്റെ കാര്യ­ത്തിലാണ് നിയ­ന്ത്ര­ണ­ങ്ങള്‍ ഏറെയും നില­വി­ലു­ള്ള­ത്.

ലിംഗ­നിര്‍ണയം അനു­വ­ദ­നീ­യ­മായ യുഎ­സി­ലേക്ക് അത് അനു­വ­ദ­നീ­യ­മ­ല്ലാത്ത യുകെ­യില്‍നിന്ന് ദമ്പ­തി­മാര്‍ പോകു­ന്നു. അജ്ഞാ­ത­രായ ദാതാ­ക്ക­ൡനിന്നു ബീജം ശേഖ­രി­ക്കാത്ത യുകെയും സ്വീഡനും പോലുള്ള രാജ്യ­ങ്ങ­ളില്‍ ഇപ്പോള്‍ ബീജ­ത്തിന്റെ ശേഖ­ര­ത്തില്‍ കടുത്ത ക്ഷാമ­മു­ണ്ട്. സ്വീഡ­നില്‍ 18 മാസം വരെ കാത്തി­രു­ന്നാ­ലാണ് കൃത്രിമ ഗര്‍ഭ­ധാ­ര­ണ­ത്തിനു ബീജം ലഭി­ക്കുക. ഇതു കാരണം ബ്രിട്ടീഷ് വനി­ത­കള്‍ ചികി­ത്സ­യ്ക്കായി ബെല്‍ജിയത്തിലും സ്‌പെയി­നി­ലു­മാണ് പോയി­രു­ന്ന­ത്. ഈ രാജ്യ­ങ്ങള്‍ ഒരു ദാതാ­വില്‍നി­ന്നു­ണ്ടാ­കുന്ന കുട്ടി­ക­ളുടെ എണ്ണ­ത്തിനു പരിധി നിശ്ച­യി­ച്ച­തോടെ ഈ ഒഴു­ക്കിനു കുറവു വന്നു. അതു­വരെ ഈ രാജ്യ­ങ്ങള്‍ വിദേ­ശ­ത്തു­നിന്ന് ബീജം ഇറ­ക്കു­മതി ചെയ്യുക വരെ ചെയ്തി­രു­ന്നു. ദാതാ­ക്ക­ളുടെ പേരുവി­വ­ര­ങ്ങള്‍ രഹ­സ്യ­മാക്കി വയ്ക്കാന്‍ ഈ രാജ്യ­ങ്ങളി നിയമം അനു­വ­ദി­ക്കു­ന്നു.

ഡെന്‍മാര്‍ക്കില്‍ അവി­വാ­ഹി­ത­രായ സ്ത്രീകള്‍ക്കും കൃത്രി­മ­മായി ഗര്‍ഭം ധരി­ക്കാന്‍ അനു­മ­തി­യു­ണ്ട്. ക്യാന­ഡ­യില്‍ അണ്ഡ­ത്തിനും ബീജ­ത്തിനും വില കൊടു­ക്കു­ന്നതു നിയ­മ­വി­രു­ദ്ധ­മാ­ണ്. യുഎ­സില്‍നിന്നു ബീജം ഇറ­ക്കു­മതി ചെയ്യാം. എന്നാല്‍, അണ്ഡം ഇറ­ക്കു­മതി ചെയ്യാന്‍ ക്യാനഡ അനു­വ­ദി­ക്കു­ന്നി­ല്ല.


വാടക ഗര്‍ഭ­പാത്രം (സ­റോ­ഗ­സി)


ഗര്‍ഭ­പാത്രം വാട­ക­യ്‌ക്കെ­ടു­ക്കാന് ആഗ്ര­ഹി­ക്കുന്ന വിദേ­ശ­കള്‍ക്ക് ഏറ്റവും പ്രിയ­പ്പെട്ട രാജ്യ­ങ്ങ­ളി­ലൊ­ന്നാണ് ഇന്ത്യ. കുറഞ്ഞ ചെലവ് കണ­ക്കി­ലെ­ടുത്ത് ഈ ആവ­ശ്യ­ത്തി­നായി വ്യാവ­സാ­യിക രാജ്യ­ങ്ങ­ളില്‍നി­ന്നു­ള്ള­വര്‍ ഇവിടെയെത്തു­ന്നു. ഈ ആവ­ശ്യ­ത്തിന് ഇന്ത്യന്‍ സ്ത്രീകളെ ഒരു­ക്കു­ക്കൊ­ടു­ക്കു­ന്ന­തില്‍ ഇവി­ടത്തെ ആശു­പ­ത്രി­കള്‍ ത­മ്മില്‍ ഒരു മത്സരം തന്നെ നില­വി­ലു­ണ്ട്. ഈ സ്ത്രീകള്‍ക്കു കൊടു­ക്കേണ്ട ഫീസ് ഉള്‍പ്പെടെ 10,000 മുതല്‍ 20,000 വരെ ഡോള­റാണ് ഇന്ത്യയില്‍ ഇതി­നുള്ള ചെല­വ്. വിമാ­ന­യാ­ത്ര­ക്കൂ­ലിയും താമ­സൗ­ക­ര്യവും വരെ ഇ­തി­ലുള്‍പ്പെ­ടു­ന്നു. എങ്കിലും യുഎ­സി­ലേ­തിന്റെ മൂന്നി­ലൊന്നു ചെല­വു­മാ­ത്ര­മാണ് ഇതിന് ഇന്ത്യ­യില്‍. സരോ­ഗ­സിക്ക് ഇവിടെ നിയ­മ­സാ­ധു­ത­യു­മുണ്ട്.

1.8.2 അഗ്രി ടൂറിസം

കൃഷി­യി­ട­ങ്ങ­ളിലും ഫാം ഹൗസു­ക­ളിലും ചെല­വ­ഴി­ക്കുന്ന അവ­ധി­ക്കാ­ല­മാണ് അഗ്രി ടൂറി­സം. കൃഷി­പ്പ­ണി­ക­ളില്‍ നല്‍കുന്ന സഹായം പോലും ഇതല്‍ ഉള്‍പ്പെ­ടു­ന്നു. ഓസ്‌ട്രേ­ലി­യ, ഇറ്റ­ലി, പോര്‍ച്ചു­ഗല്‍, സ്‌പെയിന്‍ തുട­ങ്ങിയ രാജ്യ­ങ്ങളിലെ മുന്തി­രി­ത്തോ­ട്ട­ങ്ങല്‍ അഗ്രി ടൂറി­സ­ത്തിനു പ്രശ­സ്ത­മാ­ണ്. വിത്തി­റ­ക്കാനും വിള­വെ­ടു­ക്കാനും വളര്‍ത്തു­മൃ­ഗ­ങ്ങള്‍ക്കു ഭക്ഷ­ണവും വെള്ളവും കൊടു­ക്കാ­നു­മൊക്കെ സന്ദര്‍ശ­കര്‍ കൂടാ­റു­ണ്ട്.

ലോകത്ത് അഗ്രി ടൂറി­സ­ത്തിന് ഏറ്റ­വു­മ­ധികം പ്രചാ­ര­മുള്ള രാജ്യം യുഎ­സ്­എ­യാ­മ്. വര്‍ഷ­ത്തി­ലൊ­രി­ക്ക­ലെ­ങ്കിലും പൊതു­ജ­ന­ങ്ങള്‍ക്കു തുറ­ന്നു­കൊ­ടു­ക്കുന്ന ഓരോ കൃഷി­യി­ട­ങ്ങളും യുഎ­സിന്റെ അഗ്രി ടൂറിസം മാപ്പില്‍ ഉള്‍പ്പെ­ടു­ന്നു. കൃഷി­യി­ട­ങ്ങ­ളില്‍നിന്നു തന്നെ ഉത്പ­ന്ന­ങ്ങള്‍ രുചിച്ചു നോക്കാനും ഇഷ്ട­പ്പെ­ട്ടവ തെര­ഞ്ഞെ­ടുത്തു വാങ്ങാനും സന്ദര്‍ശ­കര്‍ക്ക് അവ­സ­ര­മു­ണ്ട്. ഫാം ഡയ­റക്റ്റ് മാര്‍ക്ക­റ്റി­ഹ്, സസ്റ്റെ­യ്‌ന­ബിള്‍ അഗ്രി­കള്‍ച്ചര്‍, അഗ്രി­ടെ­യ്ന്‍മെന്റ് എന്നീ പ്രയോ­ഗ­ങ്ങളും അഗ്രി ടൂറി­സ­വു­മായി ബന്ധ­പ്പെട്ട് ഉപ­യോ­ഗി­ച്ചു­വ­രു­ന്നു.

ചെറു­കിട ഫാമു­ക­ളു­ടെയും ഗ്രാമീണ സമൂ­ഹ­ങ്ങ­ളു­ടെയും സാമ്പ­ത്തി­ക­നില മെച്ച­പ്പെ­ടു­ത്താ­നുള്ള ഉപാധി കൂടി­യായാണ് യുഎസ് അധി­കൃ­തര്‍ അഗ്രി ടൂറി­സത്തെ കാണു­ന്ന­ത്. കാലി­ഫോര്‍ണ­യ­യിലെ ചില ഫാമു­കള്‍ സന്ദര്‍ശ­കര്‍ക്കായി മേള­കളും ഉത്സ­വ­ങ്ങളും വരെ സംഘ­ടി­പ്പി­ക്കു­ന്നു. മേഖ­ലയ്ക്ക് വിക­സ­ന­സാ­ധ്യ­ത­ക­ളുള്ള മറ്റു പ്രദേ­ശ­ങ്ങള്‍ കണ്ടെ­ത്താ­നുള്ള ശ്രമ­ങ്ങളും ഊര്‍ജി­തം.

തങ്ങള്‍ ദിവ­സേന ഉപ­യോ­ഗി­ക്കുന്ന ഭക്ഷ്യോ­ത്പ­ന്ന­ങ്ങള്‍ എവി­ടെ­നിന്നു വരു­ന്നു, എങ്ങനെ ഉത്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്നു, എങ്ങനെ സംസ്ക­രി­ക്ക­പ്പെ­ടുന്നു എന്നൊക്കെ അറി­യാന്‍ പൊതു­ജനങ്ങങ്ങള്‍ക്കു കൗതു­കവും താത്പ­ര്യ­വു­മാണ് അഗ്രി ടൂറിസം മേഖ­ല­യുടെ അടി­സ്ഥാന ശക്തി. ഇന്നത്തെ കുട്ടി­ക­ളില്‍ പലരും ഭക്ഷ്യ­വി­ള­കളെയും പല വളര്‍ത്തു­മൃ­ഗ­ങ്ങ­ളെയും നേരില്‍ കണ്ടിട്ടു പോലു­മി­ല്ലാ­ത്ത­വ­രാ­ണ്. അതി­നൊക്കെ കിട്ടുന്ന അവ­സ­രവും ഒരു ആപ്പിളോ മു­ന്തി­രിയോ ചെടി­യില്‍നിന്നു നേരിട്ടു പറി­ച്ചെ­ടുത്തു കഴി­ക്കാന്‍ കിട്ടുന്ന അവ­സ­ര­വും പല­പ്പോഴും അവരെ സംബ­ന്ധിച്ച് അമൂ­ല്യ­മാ­യി­രി­ക്കും. പല ഫാമു­കളും സന്ദര്‍ശ­കര്‍ക്കായി ഫാമി­നോ­ട­നു­ബ­ന്ധിച്ചു തന്നെ പിക്‌നിക് സൗക­ര്യ­ങ്ങളും മറ്റു വിനോ­ദോ­പാ­ധി­കളും കൂടി ഒരു­ക്കാ­റു­ണ്ട്.

1.8.3 ക്യുലി­നറി ടൂറിസം

ആധു­നിക ടൂറിസം മേഖ­ല­യില്‍ ഏറ്റ­വു­മ­ധികം വില കല്‍പ്പി­ക്ക­പ്പെ­ടുന്ന ഉപ വിഭാ­ഗ­ങ്ങ­ളി­ലൊ­ന്നാണ് ക്യുലി­നറി ടൂറിസം. ആരോ­ഗ്യ­ക­രവും പരി­സ്ഥി­തി­സൗ­ഹാര്‍ദ­പ­രവും ജൈവ­പ്ര­ധാ­ന­വു­മായ ഭക്ഷ്യ­രീ­തി­ക­ളാണ് ഈ മേഖ­ല­യുടെ അടി­സ്ഥാനം. ഏതു യാത്രി­കനും ഭക്ഷണം കഴി­ക്കേ­ണ്ട­തുണ്ട് എന്ന വസ്തുത ഈ മേഖ­ല­യുടെ പ്രാധാന്യം പര­മാ­വധി വര്‍ധി­പ്പി­ക്കു­ന്നു. എല്ലാ സഞ്ചാ­രി­കളും ഷോപ്പി­ങ്ങിനു പോക­ണ­മെ­ന്നി­ല്ല, എല്ലാ­വരും മ്യൂസി­യ­ങ്ങള്‍ സന്ദര്‍ശി­ക്ക­ണ­മെ­ന്നി­ല്ല, പക്ഷേ, എല്ലാ­വരും ഭക്ഷണം കഴി­ച്ചി­രി­ക്കും.

അഗ്രി ടൂറി­സ­ത്തിന്റെ ഭാഗ­മായി ക്യുലി­നറി ടൂറിസം തെറ്റി­ദ്ധ­രി­ക്ക­പ്പെ­ടാ­റു­ണ്ട്. എന്നാല്‍, കള്‍ച്ചറല്‍ ടൂറി­സ­വു­മാ­യാണ് ഇതിനു കൂടു­തല്‍ അടു­പ്പം. സംസ്കാ­ര­ത്തി­ന്റെയും പാര­മ്പ­ര്യ­ത്തി­ന്റെയും പിന്തു­ടര്‍ച്ച­ക­ളാണ് ഭക്ഷ്യ­രീ­തി­കളും ശൈലി­കളും എന്നതു തന്നെ ഇതിനു കാര­ണം. വൈന്‍ ടൂറി­സം, ബിയര്‍ ടൂറി­സം, സ്പാ ടൂറിസം എന്നിവ ക്യുലി­നറി ടൂറി­സ­ത്തിന്റെ ഭാഗം തന്നെ.

1.8.4 കള്‍ച്ച­റല്‍ ടൂറിസം

ഒരു രാജ്യ­ത്തി­ന്റെയോ പ്രദേ­ശ­ത്തി­ന്റെയോ സംസ്കാ­ര­വു­മായി ബന്ധ­പ്പെട്ട ടൂറിസം മേഖ­ല­യാണ് കള്‍ച്ച­റല്‍ ടൂറി­സം. അത­തി­ട­ങ്ങ­ളിലെ ജന­ങ്ങ­ളുടെ ജീവി­ത­സൈ­ലി, അവ­രുടെ ചരി­ത്രം, അവ­രുടെ കല, വാസ്തുശില്പ ശൈലി, മത­ങ്ങള്‍ എന്നി­ങ്ങനെ ഇന്നു കാണുന്ന തര­ത്തില്‍ ജീവി­ത­രീ­തി­കള്‍ രൂപ­പ്പെ­ടു­ത്തി­യെ­ടു­ക്കാന്‍ സഹാ­യിച്ച വിവിധ ഘട­ക­ങ്ങള്‍ ഇതില്‍ ഉള്‍പ്പെ­ടു­ന്നു. ചരിത്ര പ്രാധാ­ന്യ­മുള്ള നഗ­ര­ങ്ങളും അവി­ട­ങ്ങ­ളിലെ മ്യൂസിയം പോലുള്ള സാംസ്കാ­രിക കേന്ദ്ര­ങ്ങളും കള്‍ച്ച­റല്‍ ടൂറിസം മേഖ­ല­യിലെ പ്രധാന ആകര്‍ഷ­ണ­ങ്ങ­ളില്‍ ഉള്‍പ്പെ­ടു­ന്നു.

ഗ്രാമ­പ്ര­ദേ­ശ­ങ്ങ­ളിലെ പാര­മ്പര്യം വിളി­ച്ചോ­തുന്ന ആചാ­രാ­നു­ഷ്ഠാ­ന­ങ്ങളും ഉത്സ­വ­ങ്ങളും സാംസ്കാ­രിക ടൂറി­സ്റ്റു­കളെ ആകര്‍ഷി­ക്കു­ന്നു. സാധാ­രണ ടൂറി­സ്റ്റു­ക­ളെ­ക്കാള്‍ സമയമെടു­ത്താണ് മിക്ക­വാറും കള്‍ച്ച­റല്‍ ടൂറി­സ്റ്റു­കള്‍ യാത്ര ചെയ്യാ­റ്. ഈ മേഖ­ലയ്ക്കു ലോക­വ്യാ­പ­ക­മായി പ്രചാരം വര്‍ധി­ച്ചു­വ­രുന്ന പ്രവ­ണ­തയും ദൃശ്യ­മാ­ണ്. സാംസ്കാ­രിക ആവ­ശ്യ­ങ്ങള്‍ സാക്ഷാ­ത്ക­രി­ക്കു­ന്ന­തി­നുള്ള വിവ­ര­ങ്ങളും അനു­ഭ­വ­ങ്ങളും സമ്പാ­ദി­ക്കുക എന്ന ലക്ഷ്യ­ത്തോടെ സ്വന്തം പ്രദേ­ശ­ത്തിനു പുറ­ത്തുള്ള സാംസ്കാ­രിക ആകര്‍ഷണ കേന്ദ്ര­ങ്ങ­ളി­ലേ­ക്കുള്ള യാത്ര എന്ന­താണ് കള്‍ച്ച­റല്‍ ടൂറി­സ­ത്തിന്റെ ഔപ­ചാ­രിക നിര്‍വ­ച­നം.

ഗുണ­ങ്ങളും ദോഷ­ങ്ങ­ളു­മുള്ള മേഖ­ല­യാണു കള്‍ച്ചറല്‍ ടൂറി­സം. തനു സാംസ്കാ­രിക പൈതൃ­ക­ങ്ങളും കലാ­രൂ­പ­ങ്ങളും തുറ­ക്കുന്ന ടൂറിസം സാധ്യ­ത­കള്‍ സാമ്പ­ത്തിക വളര്‍ച്ചയ്ക്കു സഹാ­യ­ക­മാ­ണ്. അതേ­സ­മ­യം, ശരി­യായ നിയ­ന്ത്ര­ണ­ങ്ങള്‍ ഏര്‍പ്പെ­ടു­ത്തു­ന്നി­ല്ലെ­ങ്കില്‍ ഈ പൈതൃ­ക­ങ്ങളും ചരി­ത്ര­സ്മാ­ര­ക­ങ്ങളും ചരി­ത്ര­ത്തി­ലേക്കു തന്നെ മറ­ഞ്ഞു­പോ­കു­ന്ന­തിനു ടൂറി­സ്റ്റു­കള്‍ തന്നെ വഴി തെളി­ക്കു­കയും ചെയ്യും.

ആധു­നിക ലോകം ആഗോ­ളീ­ക­ര­ണ­ത്തിന്റെ കുത്തൊ­ഴു­ക്കില്‍പ്പെ­ട്ടി­രി­ക്കു­മ്പോള്‍ ചുരുക്കം പൈതൃക സമ്പ­ത്തുകളും സമൂ­ഹ­ങ്ങളും സംര­ക്ഷി­ക്ക­പ്പെ­ടുക എന്നതു ബുദ്ധി­മു­ട്ടേ­റിയ കാര്യവുമാകു­ന്നു. ആദി­വാസി മേഖ­ല­കള്‍ കള്‍ച്ച­റല്‍ ടൂറി­സ­ത്തിന്റെ ലക്ഷ്യ­സ്ഥാ­ന­ങ്ങ­ളാ­കു­മ്പോള്‍, അവ­രുടെ പര­മ്പ­രാ­ഗത ആവാ­സ­വ്യ­വ­സ്ഥയും മാനാ­ഭി­മാ­ന­ങ്ങള്‍ പോലും സംര­ക്ഷി­ക്കു­ന്ന­തില്‍ ഭര­ണാ­ധി­കാ­രി­കള്‍ പരാ­ജ­യ­പ്പെ­ടു­ക­യാ­ണ്. മറ്റു മേഖ­ലകളില്‍നിന്നു വ്യത്യ­സ്ത­മായി, കള്‍ച്ച­റല്‍ ടൂറി­സ­ത്തിനു ലക്ഷ്യ­സ്ഥാ­ന­ങ്ങള്‍ ഒരു­ക്കു­ന്നത് ഓരോ മേഖ­ലയ്ക്കും ഏറ്റവും യോജിച്ച രീതി­യില്‍ തന്നെ­യാ­വ­ണം. സംസ്കാരം എന്ന പദ­ത്തിന്റെ അര്‍ഥ­വ്യാ­പ്തി­കള്‍ പൂര്‍ണ­മായും ഉള്‍ക്കൊ­ണ്ടാ­കണം ഇത്തരം പദ്ധ­തി­കള്‍ തയാ­റാ­ക്കേ­ണ്ട­ത്.

സന്ദര്‍ശ­ക­രുടെ താത്പ­ര്യ­ങ്ങളും ആവ­ശ്യ­ങ്ങളും നിറ­വേ­റ്റു­മ്പോള്‍ തന്നെ പര­മ്പ­രാ­ഗത നിവാ­സി­ക­ളുടെ എല്ലാ തര­ത്തി­ലുള്ള സംര­ക്ഷ­ണവും ഉറ­പ്പാ­ക്കേ­ണ്ട­തു­ണ്ട്. ഇതി­നായി ഒരു ഡെസ്റ്റി­നേ­ഷന്‍ പ്ലാനര്‍ ഉപ­യോ­ഗി­ക്കേണ്ട വിവിധ മാര്‍ഗ­ങ്ങള്‍ ഇവ­യാണ്:

അഭി­മു­ഖ­ങ്ങള്‍
ലൈബ്രറി
ഇന്റര്‍നെറ്റ്
സര്‍വേ
സെന്‍സസ്
സ്റ്റാറ്റി­സ്റ്റി­ക്കല്‍ അനാ­ലി­സിസ്
ജ്യോഗ്രാ­ഫി­ക്കല്‍ ഇന്‍ഫര്‍മേ­ഷന്‍ സിസ്റ്റം (ജി­ഐ­എ­സ്) ഉപ­യോ­ഗി­ച്ചുള്ള വിശ­ക­ലനം
ജ്യോഗ്രാ­ഫി­ക്കല്‍ പൊസി­ഷ­നിങ് സിസ്റ്റം (ജി­പി­എ­സ്) ഉപ­യോ­ഗി­ച്ചുള്ള വിശ­ക­ല­നം.

(തുട­രും....)
ട്രാവല്‍ ആന്‍ഡ് ടൂറിസം (ലേഖ­നം ഭാഗം­-5: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക