Image

ഫ്രാങ്ക്ഫര്‍ട്ട് മലയാളികള്‍ പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ജോര്‍ജ് ജോണ്‍ Published on 24 January, 2012
ഫ്രാങ്ക്ഫര്‍ട്ട് മലയാളികള്‍ പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഫ്രാങ്ക്ഫര്‍ട്ട് : മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ പ്രൊഫ.. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളികള്‍ അനുശോചിച്ചു. അഴീക്കോടിന്റെ നിര്യാണം കേരളത്തിനും, മലയാള ഭാഷക്കും, സാഹിത്യത്തിനും കനത്ത നഷ്ടമാണെന്ന് ഫ്രാങ്ക്ഫര്‍ട്ട് മലയാളികള്‍ വിലയിരുത്തി. മികച്ച പ്രഭാഷകന്‍, സാഹിത്യകാരന്‍, ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപര്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ആറുപതിറ്റാണ്ടിലേറെ കേരള മനസാക്ഷിയുടെ ശബ്ദമായി നിലകൊണ്ട മഹത് വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. മുപ്പത്തഞ്ചോളം കൃതികള്‍ മലയാളം, ഹിന്ദി, തെലങ്ക് ഭാഷകളില്‍ രചിച്ച അഴീക്കോടിന് തത്ത്വമസി എന്ന കൃതിക്ക് 1985 ല്‍ കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. കൂടാതെ വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം പ്രസിഡ
ന്റ് മാത്യു കൂട്ടക്കര, ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ആന്റ് ഫമീലിയന്‍ ഫെറയിന്‍ പ്രസിഡന്റ് ജിനേഷ് കൂട്ടക്കര, മലയാളം സ്‌ക്കൂള്‍ രക്ഷാകര്‍ത്ത്യു സമിതി പ്രസിഡന്റ് ജോണ്‍സണ്‍ കടകത്തലയ്ക്കല്‍, ഫിഫ്റ്റി പ്ലസ് വക്താവ് മൈക്കിള്‍ പാലക്കാട്ട് എന്നിവര്‍ ഈ സംഘടനാഗംങ്ങളുടെ അത്യാഗാധ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
ഫ്രാങ്ക്ഫര്‍ട്ട് മലയാളികള്‍ പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക