Image

നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റില്‍ രാജീവ് സത്യാലിന്റെ ഹാസ്യ വിരുന്ന്

Published on 11 February, 2016
നാമം എക്‌സലന്‍സ് അവാര്‍ഡ്  നൈറ്റില്‍  രാജീവ്  സത്യാലിന്റെ ഹാസ്യ വിരുന്ന്
ന്യുജേഴ്സി: മാര്‍ച്ച് 19ന്  'നാമം' സംഘടിപ്പിക്കുന്ന എക്‌സലന്‍സ് അവാര്‍ഡ്  നിശയില്‍ പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍  രാജീവ്  സത്യാല്‍ അവതരിപ്പിക്കുന്ന  ഹാസ്യ പരിപാടി ഉണ്ടാകും. നിറപ്പകിട്ടാര്‍ന്ന വേദിയില്‍ സത്യാലിന്റെ ഹാസ്യ വിരുന്ന്  കാണികള്‍ക്ക്  ഏറെ ആസ്വാദ്യകരമായിരിക്കുമെന്ന്   പ്രോഗ്രാം  കണ്‍വീനര്‍  സജിത്  കുമാര്‍  പറഞ്ഞു. 

ഒഹായോയില്‍  ജനിച്ച രാജീവ് സത്യാല്‍ പ്രോക്ടര്‍  ആന്‍ഡ്  ഗാംബിള്‍  കമ്പനിയില്‍  ജോലി ചെയ്തു. പിന്നീട് ഹാസ്യ പരിപാടികളുടെ അവതരണത്തില്‍  മുഴുകിയ അദ്ധേഹം 2002ലാണ് ഈ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയത് . 
2005 ജൂണില്‍  സിന്‍സിനാറ്റിയില്‍  നടന്ന ഫണ്ണിയസ്റ്റ് പേഴ്സണ്‍  അവാര്‍ഡും അദ്ദേഹത്ത തേടിയെത്തി. വിഖ്യാത കൊമേഡിയന്‍  റസ്സല്‍  പീറ്റേഴ്സിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുള്ള രാജീവ്  സത്യാലിന്റെ പരിപാടി അവാര്‍ഡ് നിശയിലെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും. 

ന്യുജേഴ്സിയിലെ എഡിസനിലുള്ള  റോയല്‍ ആല്‍ബെര്‍ട്ട് സ്  പാലസില്‍  മാര്‍ച്ച് 19  വൈകുന്നേരം ആരംഭിക്കുന്ന  എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്  വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് . ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍  വിവിധ മേഖലകളില്‍  ഉന്നത വിജയം കൈവരിക്കുകയും  സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന  പ്രഗത്ഭരെ  നാമം എക്‌സലന്‍സ്  അവാര്‍ഡുകള്‍ നല്കി ആദരിക്കും . 

നാമം എക്‌സലന്‍സ് അവാര്‍ഡ്  നൈറ്റില്‍  രാജീവ്  സത്യാലിന്റെ ഹാസ്യ വിരുന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക