Image

പ്രണാം സംഗീത നിശ ഏപ്രിലില്‍ ന്യൂജേഴ്‌സിയില്‍

ജോസ് കാടാ­പ്പുറം Published on 11 February, 2016
പ്രണാം സംഗീത നിശ ഏപ്രിലില്‍ ന്യൂജേഴ്‌സിയില്‍
യുഎസ്സില്‍ ട്രൈസ്‌റ്റേറ്റ് പ്രദേശത്ത് വസിക്കുന്നവരുടേയും ഏപ്രില്‍ ആദ്യവാരത്തില്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നവരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്. മഞ്ഞുകാലശൈത്യത്തിന്‍റെ ആലസ്യത്തില്‍ നിന്നും നവവസന്തത്തിന്‍റെ പൊന്‍ പുലരികളിലേയ്ക്ക് നിങ്ങളുടെ കലാസ്വാദനഹൃദയങ്ങളെ തുയിലുണര്‍ത്താന്‍, "സ്‌നേഹാഞ്ജലി' എന്ന ഹിറ്റ് ആല്‍ബത്തിനു ശേഷം പ്രണാം മള്‍ട്ടിമീഡിയ അണിയിച്ചൊരുക്കുന്ന "പ്രണാം സംഗീതനിശ' കേട്ടാസ്വദിക്കാനും തുടര്‍ന്നുള്ള ഞങ്ങളുടെ എളിയ സംരംഭങ്ങള്‍ക്ക്­ പ്രചോദനമാകും വിധം നിങ്ങളുടെ പ്രോത്സാഹനം നല്‍കി ഞങ്ങളെ അനുഗ്രഹിക്കാനും ഞങ്ങള്‍ നടത്തുന്ന എളിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ നിറസാന്നിധ്യത്താല്‍ പങ്കുകാരകാനും ഏവരെയും വിനയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. രണ്ടായിരത്തി പതിനാറ് ഏപ്രില്‍ രണ്ട്­ ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണി നിങ്ങളുടെ ഹൃദയത്തിന്റെ കലണ്ടറില്‍ സ്‌നേഹത്തിന്റെ കയ്യൊപ്പാല്‍ അടയാളപ്പെടുത്തുക.

സ്ഥലം: ടെമ്പിള്‍ എമത് ഓഡിറ്റോറിയം, 1666 Windsor Road, Teaneck, NJ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനു ചാക്കോ ­3478038810
പ്രണാം സംഗീത നിശ ഏപ്രിലില്‍ ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക