Image

സ്റ്റാറ്റന്‍­ഐ­ലന്റില്‍ ഡോക്ട­റോട് ചോദിക്കാം പരി­പാടി വന്‍ വിജ­യ­മായി

ബിജു ചെറി­യാന്‍ Published on 11 February, 2016
സ്റ്റാറ്റന്‍­ഐ­ലന്റില്‍ ഡോക്ട­റോട് ചോദിക്കാം പരി­പാടി വന്‍ വിജ­യ­മായി
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍­ഐ­ലന്റ് മല­യാളി അസോ­സി­യേ­ഷന്റെ ആഭി­മു­ഖ്യ­ത്തില്‍ വൈദ്യ­ശാസ്ത്ര രംഗത്തെ പ്രമു­ഖരും പ്രശ­സ്ത­രു­മായ ഡോക്ടര്‍മാ­രുടെ നേതൃ­ത്വ­ത്തില്‍ നട­ത്ത­പ്പെട്ട "Ask the Doctor' എന്ന ഏക­ദിന മെഡി­ക്കല്‍ സെമി­നാര്‍ ഉജ്വല വിജ­യ­മാ­യി. അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് സാമു­വേല്‍ കോശി കോടി­യാ­ട്ടിന്റെ അധ്യ­ക്ഷ­ത­യില്‍ നട­ത്ത­പ്പെട്ട സെമി­നാ­റില്‍ പ്രോഗ്രാം കോര്‍ഡി­നേ­റ്റര്‍മാ­രായ ക്യാപ്റ്റന്‍ രാജു ഫിലി­പ്പ്, ജെമി തോമ­സ്, സെക്ര­ട്ടറി റോഷന്‍ മാമ്മന്‍, ട്രഷ­റര്‍ ജോര്‍ജ് പീറ്റര്‍, വൈസ് പ്രസി­ഡന്റ് സണ്ണി കോന്നി­യൂര്‍, ജോയിന്റ് സെക്ര­ട്ടറി ആന്റോ ജോസഫ് എന്നി­വര്‍ നേതൃത്വം നല്‍കി.

ആധു­നിക കാല­ഘ­ട്ട­ത്തില്‍ വിപ്ല­വാ­ത്മ­ക­മായ വളര്‍ച്ച­യില്‍ എത്തി­യി­രി­ക്കുന്ന വൈദ്യ­ശാസ്ത്ര രംഗം ഇന്നു സാധാ­രണ പൗര­ന്മാര്‍ക്ക് എളു­പ്പ­ത്തില്‍ മന­സ്സി­ലാ­ക്കു­വാന്‍ പ്രയാ­സ­മുള്ള മേഖ­ല­യാ­ണ്. സാങ്കേ­തിക മിക­വും, വൈദ്യ­ശാസ്ത്ര ഇന്‍ഷ്വ­റന്‍സ് പരി­ര­ക്ഷയും, വിവി­ധ­ങ്ങ­ളായ രോഗ­പ്ര­തി­രോധ മാര്‍ഗ്ഗ­ങ്ങളും സമൂ­ഹ­ത്തിന് എളു­പ്പ­ത്തില്‍ പ്രാപ്യ­മാ­ക്കു­വാന്‍ വേണ്ടി സംഘ­ടി­പ്പിച്ച ഈ സെമി­നാര്‍ ഏറെ പ്രയോ­ജ­ന­ക­ര­മാ­യി­രു­ന്നു­വെന്ന് ഏവരും അഭി­പ്രാ­യ­പ്പെ­ട്ടു.

സ്റ്റാറ്റന്‍­ഐ­ലന്റിലെ പ്രമു­ഖരായ മല­യാളി ഡോക്ടര്‍മാ­രുടെ സാന്നി­ധ്യവും നേതൃ­ത്വവും സെമി­നാ­റിനു തിള­ക്കം­കൂട്ടി. ഡോ. എസ് രാമ­ച­ന്ദ്രന്‍ നായര്‍ എം.ഡി (സ്‌പെഷ­ലിസ്റ്റ് ഇന്‍ഫെ­ക്ഷന്‍ ഡിസീ­സ്- ഇന്റേ­ണല്‍ മെഡി­സിന്‍), ഡോ. ലക്ഷ്മി മുരളി എം.ഡി (കാര്‍ഡിയോവാസ്കു­ലര്‍ ഡിസീ­സ്, ഇന്റര്‍നാ­ഷ­ണല്‍ കാര്‍ഡി­യോ­ള­ജി­സ്റ്റ്), ഡോ. നിധി വര്‍ഗീസ് കുര്യന്‍ എം.ഡി (ഫി­സി­ഷ്യന്‍, എമര്‍ജന്‍സി മെഡി­സിന്‍, റിച്ച്‌മോണ്ട് യൂണി­വേ­ഴ്‌സിറ്റി മെഡി­ക്കല്‍ സെന്റര്‍), ഡോ. ബിന്ദു തോമസ് എം.ഡി (സ്‌പെ­ഷ­ലി­സ്റ്റ്- ജന­റല്‍ മെഡി­സിന്‍, എന്‍.വൈ പ്രസ്ബ­റ്റേ­റി­യന്‍/കൊളം­ബി­യ) എന്നി­വരും മെഡി­കെയര്‍­-­മെ­ഡി­ക്കെയ്ഡ് വിദഗ്ധ ഡവാന്‍ ഫ്‌ളടോണ്‍ എസ്കയും വിവിധ വിഷ­യ­ങ്ങളെ ആസ്പ­ദ­മാക്കി ക്ലാസു­കള്‍ നയി­ക്കു­കയും ചര്‍ച്ച­ക­ളില്‍ ഉപ­ദേശം നല്‍കു­കയും ചെയ്തു.

രാവിലെ കേര­ള­ത്ത­നി­മ­യിലുള്ള പ്രഭാത ഭക്ഷ­ണ­ത്തി­നു­ശേഷം ആരം­ഭിച്ച സെമി­നാ­റില്‍ ഒട്ട­ന­വധി ആളു­കള്‍ പങ്കു­ചേര്‍ന്നു. ബിജു ചെറി­യാന്‍, ന്യൂയോര്‍ക്ക് അറി­യി­ച്ച­താ­ണി­ത്.
സ്റ്റാറ്റന്‍­ഐ­ലന്റില്‍ ഡോക്ട­റോട് ചോദിക്കാം പരി­പാടി വന്‍ വിജ­യ­മായി
സ്റ്റാറ്റന്‍­ഐ­ലന്റില്‍ ഡോക്ട­റോട് ചോദിക്കാം പരി­പാടി വന്‍ വിജ­യ­മായി
സ്റ്റാറ്റന്‍­ഐ­ലന്റില്‍ ഡോക്ട­റോട് ചോദിക്കാം പരി­പാടി വന്‍ വിജ­യ­മായി
സ്റ്റാറ്റന്‍­ഐ­ലന്റില്‍ ഡോക്ട­റോട് ചോദിക്കാം പരി­പാടി വന്‍ വിജ­യ­മായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക