Image

സാമൂഹ്യ ബോധവത്കരണവുമായി ECHO: ടാക്‌സ് പ്ലാനിംഗ് വര്‍ക്ക്‌ഷോപ്പ് 20നു ന്യൂയോര്‍ക്കില്‍

Published on 12 February, 2016
സാമൂഹ്യ ബോധവത്കരണവുമായി ECHO: ടാക്‌സ് പ്ലാനിംഗ് വര്‍ക്ക്‌ഷോപ്പ് 20നു ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: സാമൂഹ്യ നന്മകള്‍ മാത്രം ലക്ഷ്യമിട്ട് പ്രതിനിജ്ഞാബദ്ധതയോടെ നിശബ്ദസേവനം നടത്തി വരുന്ന ECHO യുടെ(Enhance Community Through Harmonious Outreach) പുതിയ ബോധവത്കരണ പരിപാടി എസ്റ്റേറ്റ് ടാക്‌സ് പ്ലാനിംഗ് വര്‍ക്ക്‌ഷോപ്പ് ഫെബ്രുവരി 20നു ശനിയാഴ്ച ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈസന്‍ സെന്ററില്‍ വച്ചു നടത്തുന്നു. പ്രസ്തുത മേഖലയില്‍ പരിചയസമ്പന്നരും, ഉന്നത ബിരുദധാരികളും, നീണ്ട വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യവുമുള്ള പ്രമുഖര്‍ വര്‍ക്ക്‌ഷോപ്പിനു നേതൃത്വം നല്‍കി പ്രഭാഷണം നടത്തുന്നതാണ്.

ടാക്‌സ് സംബന്ധിച്ച വിവിധ മേഖലകള്‍, ആരോഗ്യസുരക്ഷ, വില്‍പ്പത്രങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയിലെല്ലാം പരിമിതമായ അറിവുകള്‍ വെച്ചുകൊണ്ട് നിലവിലുള്ള മെച്ചപ്പെട്ട സാധ്യതകളും, നിയമസുരക്ഷയും നഷ്ടമാക്കുകയാണ് സമുഹത്തിലെ ബഹുഭൂരിപക്ഷം ആളുകളും. സാങ്കേതിക ഉപദേശകരെ കാണുവാനോ, അതുമൂലമുള്ള ഭാരിച്ച ഫീസുകളുമൊക്കെയാവാം സാധാരണ ജനങ്ങളെ പിന്തിരിപ്പിക്കുന്ന മുഖ്യ ഘടകങ്ങള്‍. ഈ സാഹചര്യത്തിന് അറുതിവരുത്തി ഏവര്‍ക്കും അടിസ്ഥാന അറിവുകള്‍ സൗജന്യമായി ലഭിക്കുക എന്നതാണ് ECHO 2016-ലെ പ്രഥമ സാമൂഹ്യ ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

റിയല്‍ എസ്റ്റേറ്റ്- ടാക്‌സ് മേഖലയിലെ അതുല്യപ്രതിഭകളായ സൂസന്ന നാപ്പോളിറ്റനോ ഗുഡ്മാന്‍, വിനോദ് ജി. ഏബ്രഹാം, ജയിന്‍ ജേക്കബ്, ബാബു ഉത്തമന്‍, ജോളി ജേക്കബ്, ഷാജു സാം, ബാബു മുകളേല്‍, സാന്‍ജോയ് അഗസ്റ്റിന് തുടങ്ങിയവര്‍ Wills, Trusts, Health Care Proxies, Power of Attorney, Estate Taxes, Foreign Taxes, Personal Taxes, Business Taxes, Retirement Plans, Tax Benifits of Owining a Realestate തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നതാണ്.

February 20 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ നടത്തുന്ന ഈ വര്‍ക്ക്‌ഷോപ്പിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിലാസം: Tyson Centre, 26 North Tyson Eve, Floral Park, NY 11001.
Date: February 20, Saturday at 3.00pm.

കൂടുതല്‍ വിവരങ്ങള്‍ക്ക്: web: 516-855-0700
echoforhelp.com, Email: echoforusa@gmail.com, Phone: 516 855 0700

സാമൂഹ്യ ബോധവത്കരണവുമായി ECHO: ടാക്‌സ് പ്ലാനിംഗ് വര്‍ക്ക്‌ഷോപ്പ് 20നു ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക