Image

ഹിലരിക്ക് 394 ഉം ഡൊണള്‍ഡ് ട്രമ്പിന് 17 ഉം ഡെലിഗേറ്റുകള്‍ (എബ്രഹാം തോമസ് )

Published on 12 February, 2016
ഹിലരിക്ക് 394 ഉം ഡൊണള്‍ഡ് ട്രമ്പിന് 17 ഉം ഡെലിഗേറ്റുകള്‍ (എബ്രഹാം തോമസ് )
സൗത്ത് കരോലിനന്മ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുവാന്‍ ആവശ്യമായത് 2,382 !ഡെലിഗേറ്റുകളാണ്. ഇവയില്‍ പാര്‍ട്ടി ഭാരവാഹികളോ സെനറ്റര്‍മാരോ ജനപ്രതിനിധികളോ ആയവരും ഉള്‍പ്പെടുന്നു. ഇവരെ സൂപ്പര്‍ ഡെലിഗേറ്റ്‌സ് എന്നു വിളിക്കുന്നു. 

സൂപ്പര്‍ ഡെലിഗേറ്റ്‌സ് ഉള്‍പ്പെടെ ഇതുവരെ ഹിലരി ക്ലിന്റണ്‍ സ്വന്തമാക്കിയ പ്രതിനിധികള്‍ 394 ആണ്. സൂപ്പര്‍ ഡെലിഗേറ്റുകള്‍ തങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് പരസ്യമാ ക്കിയിട്ടില്ലെങ്കിലും അഭിപ്രായം ആരാഞ്ഞ എജന്‍സിയോട് പറഞ്ഞത് അനുസരിച്ചാണ് ഈ കണക്ക്. ബേണി സാന്‍ഡേഴ്‌സിന് ഇതു വരെ നേടാന്‍ കഴിഞ്ഞത് 44 പ്രതിനിധികളെയാണ്. സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണ ഇതുവരെ അറിഞ്ഞിട്ടില്ല. ഇതുവരെയുളള കണക്കുകൂട്ടലില്‍ ബേണി വളരെയധികം പിന്നിലാണ്. പ്രൈമറികളിലും കോക്കസുകളിലും ശക്തമായ വിജയം നേടി കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണെന്ന് തെളിയിച്ചു കഴി!ഞ്ഞാല്‍ സൂപ്പര്‍ ഡെലിഗേറ്റുകള്‍ മാറി ചിന്തിച്ചു എന്നു വരാം. അതു വരെ ഹിലരിയുടെ മുന്നേറ്റം തുടരാനാണ് സാധ്യത.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ അര്‍ഹത നേടുവാന്‍ 1,2,3 ഡെലിഗേറ്റുകള്‍ സ്വന്തമാക്കിയിരിക്കണം. സൂപ്പര്‍ ഡെലിഗേറ്റുകള്‍ സംവിധാനം ഇല്ലാത്തതിനാലാണ് സംഖ്യയില്‍ കുറവ്. ഡൊണാള്‍ഡ് ട്രമ്പിന് 17 പ്രതിനിധികളെ സ്വന്തമാക്കാന്‍ കഴിഞ്ഞു. ടെഡി ക്രൂസ്–11, മാര്‍കോ റൂബിയോ–10, എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാരുടെ നില. ഫെബ്രുവരി 20 ന് പ്രൈമറി നടക്കുന്ന സൗത്ത് കരോലിനയില്‍ ഡൊണാള്‍ഡിന് 36 % പിന്തുണ ഉണ്ടെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു, മറ്റുളളവര്‍ക്ക്


ടഡ്–20 %, മാര്‍കോ–19 %, ജെബ് ബുഷ്–10 % ഇങ്ങനെയാണ് പിന്തുണ. ന്യൂയോര്‍ക്ക് വ്യവസായിയും റിയാലിറ്റി ടെലിവിഷന്‍ താരവുമായ ഡൊണാള്‍ഡ് ഏവര്‍ക്കും പരിചിതനാണ്. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ വിവാദമായ കടന്നാക്രമണങ്ങളും ധാരാളമായി നടത്തുന്നു. മറ്റ് സ്ഥാനാര്‍ത്ഥികളെ പോലെ പ്രചരണത്തിന് അധികം കാശുകളയേണ്ടി വരുന്നില്ല മറിച്ച് മാറി നിന്ന് ധനശേഖരണ ശ്രമങ്ങള്‍ നടത്തുന്ന മറ്റ് സ്ഥാനാര്‍ത്ഥികളെ കളിയാക്കുവാനും കഴിയുന്നു. സൗത്ത് കരോലിനയില്‍ ഡൊണാള്‍ഡിന്റെ പ്രചരണയോഗങ്ങളില്‍ 7000 ല്‍ അധികം പേര്‍ സംബന്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സൗത്ത് കരോലിനയില്‍ സാധാരണ അമേരിക്കന്‍ ഫുട്‌ബോള്‍, ബാസ്‌കറ്റ് മത്സരങ്ങള്‍, റോക്ക് കണ്‍സേര്‍ട്ടുകള്‍ എന്നിവയിലാണ് ഇത്രയധികം ജനങ്ങള്‍ പങ്കെടുക്കുന്നത്. അയോവയില്‍ തനിക്ക് ഉണ്ടായിരുന്ന അനുകൂലഘടകങ്ങള്‍ സൗത്ത് കരോലിനയിലും സൃഷ്ടിക്കുവാന്‍ ടെഡ് ശ്രമിക്കുന്നു. 60 % വരുന്ന ഇവാഞ്ചിക്കലുകളുടെ പിന്തുണ നേടുകയാണ് ലക്ഷ്യം. മത്സര രംഗത്തുളള മറ്റ് ഏതൊരു സ്ഥാനാര്‍ത്ഥിയെക്കാളും കൂടുതലായി വോട്ടര്‍മാരെ പോളിങ് സ്റ്റേഷനുകളില്‍ എത്തിക്കുവാനുളള സംവിധാനം തനിക്കുണ്ടെന്ന് ടെഡ് അവകാശപ്പെടുന്നു.

മാര്‍ച്ച് 1 നു പ്രൈമറികളും കോക്കസുകളും നടക്കുന്ന 12 തെക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതീക്ഷയാണ് ടെ!ഡിനുളളത്. ടെക്‌സസിലെ 155 പ്രതിനിധികളില്‍ ഭൂരിഭാഗവും നേടാന്‍ കഴിയുമെന്ന് ടെഡ് വിശ്വസിക്കുന്നു. ശനിയാഴ്ച ഗ്രീന്‍ വില്ലില്‍ നടക്കുന്ന ഡിബേറ്റില്‍ കഴിഞ്ഞ ഡിബേറ്റില്‍ സംഭവിച്ച പിഴവു മാറ്റാന്‍ മാര്‍കോ കിണഞ്ഞ് പരിശ്രമിക്കും. സൗത്ത് കരോലിനയിലല്‍ മൂന്നാം സ്ഥാനത്തെങ്കിലും എത്താന്‍ കഴിഞ്ഞാല്‍ മത്സര രംഗത്ത് തുടരാന്‍ കഴിയുമെന്നാണ് മാര്‍കോയുടെ പ്രതീക്ഷ. മറുവശത്ത് ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കാനുളള ശ്രമത്തിലാണ് ഹിലരിയും ബേണിയും. ന്യൂനപക്ഷക്കാരില്‍ ഭൂരിപക്ഷവും ഹിലരിയെ പിന്തുണയ്ക്കും എന്ന ധാരണയ്ക്ക് ന്യൂഹാംഷെയറിലെ വിജയവുമായി മാറ്റം സൃഷ്ടിക്കുവാന്‍ ബേണി പരിശ്രമിക്കുന്നു. ബേണി ഹാര്‍ലമീല്‍ എത്തി റവ. അല്‍ഷാര്‍പ്ടണിനെയും എന്‍എഎസിസിയുടെ മുന്‍ തലവന്‍ ബെഞ്ചമിന്‍ ജലസിനെയും കണ്ടത് ഈ ഉദ്ദേശത്തോടെയാണ്. നെവാഡയിലും സൗത്ത് കരോലിനയിലും ജയിക്കുമെന്ന് പ്രതീക്ഷ ഇല്ലെന്ന് ബേണി പറഞ്ഞു. എന്നാല്‍ സാധ്യത തളളിക്കളയാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷം തങ്ങളോടൊപ്പം നില്‍ക്കും എന്ന ആത്മ വിശ്വാസ ത്തിലാണ് ഹിലരിയുടെ പ്രചരണ സംഘം. ആഫ്രിക്കന്‍ അമേരിക്കന്‍, നീല കോളര്‍ ബന്ധപ്പെട്ട വിഷയങ്ങളായ തോക്ക് നിയന്ത്രണം, കുറ്റകൃത്യങ്ങളിലെ നീതിന്യായം. മിഷിഗണിലെ ഫ്‌ളിന്റില്‍ ഉണ്ടായ ശുദ്ധജല പ്രശ്‌നം എന്നിവ ഉയര്‍ത്തു വാനാണ് ഹിലരിയുടെ പ്രചാരകര്‍ തീരുമാനിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക