Image

ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ത്രിദിന നവീകരണ ധ്യാനം ബാസില്‍ഡണില്‍ ഫെബ്രുവരി 17 മുതല്‍

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 24 January, 2012
ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ത്രിദിന നവീകരണ ധ്യാനം ബാസില്‍ഡണില്‍ ഫെബ്രുവരി 17 മുതല്‍
ബാസില്‍ഡണ്‍ : പ്രശസ്ത തിരുവചന പ്രഘോഷകനും ബര്‍മ്മിങ്ങാം സീറോ മലബാര്‍ അതിരൂപതാ ചാപ്ലിനും, അനുഗ്രഹീത ആത്മീയ ശ്രുശ്രൂഷകനുമായ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 17, 18, 19 തീയതികളില്‍ ബാസില്‍ഡണില്‍ വെച്ച് നടത്തപ്പെടുന്നു. മാനസ്സികമായും, ആത്മീയമായും നവീകരണം പ്രാപിച്ചു, കുടുംബ അന്തരീക്ഷത്തില്‍ സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും ദൈവ കൃപ, അഭിഷേകാഗ്നിയിലൂടെ സ്വന്തമാക്കുവാന്‍ ഈ ത്രിദിന വചന ശുശ്രൂഷ അനുഗ്രഹപ്രദമാകും.

തിരുവചനം ശ്രവിച്ചു, നവീകരണത്തിലൂടെ സമാധാനവും സ്‌നേഹവും ഐക്യവും കുടുംബങ്ങളില്‍ ഗാഢമായി നിറയുന്നതിനും, നാം നേടിയിട്ടുള്ള എല്ലാ കൃപകള്‍ക്കും ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നതിനും സോജി അച്ചന്‍ നയിക്കുന്ന ഈ ത്രിദിന കുടുംബ നവീകരണ ധ്യാനത്തില്‍ ആദ്യാന്ത്യം പങ്കുചേര്‍ന്നു ദൈവീക ചൈതന്യത്തില്‍ നിറയുവാനും, ഈശ്വര കൃപയും അനുഗ്രഹവും ശാന്തിയും പ്രാപിക്കുന്നതിനും പാരീഷ് കൗണ്‍സിലിനുവേണ്ടി ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ഇന്നസെന്റ് പുത്തന്‍തറയില്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

ധ്യാന ദിവസങ്ങളില്‍ കൗണ്‍സിലിങ്ങിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. യാത്രാ പ്രശ്‌നം നേരിടുന്ന ധ്യാനാര്‍ത്തികള്‍ക്ക് മുന്‍ കൂട്ടി അറിയിച്ചാല്‍ താമസ സൗകര്യം ഒരുക്കുന്നതായിരിക്കും.

ധ്യാന സമയം
ഫെബ്രുവരി 17 വെള്ളി-രാവിലെ 10.00 മുതല്‍ വൈകുന്നരം 7.30 വരെ
ഫെബ്രുവരി 18 ശനി- രാവിലെ 11.30 മുതല്‍ ഉച്ച കഴിഞ്ഞ് 4.30 വരെ
ഫെബ്രുവരി 20 ഞായര്‍- ഉച്ചയ്ക്ക് 1.00 തുടങ്ങി രാത്രി 10.00 വരെ

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ.ഇന്നസെന്റ് പുത്തന്‍തറയില്‍ -07400847090
ടബബെന്നി ജോസപ്പ് ഗോപുരന്‍- 07854885433

ധ്യാന വേദി
സെന്റ് ബാസില്‍ ദി ഗ്രേറ്റ് റോമന്‍ കാത്തോലിക് ചര്‍ച്ച്, ലൂന്‍സീസ് റോഡ്, ബാസില്‍ഡണ്‍ , SS14 1SD
ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ത്രിദിന നവീകരണ ധ്യാനം ബാസില്‍ഡണില്‍ ഫെബ്രുവരി 17 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക