Image

പെന്തക്കോസ്ത് യൂത്ത് കോണ്‍ഫ്രന്‍സ് ഓഫ് ഡാലസിനു പുതിയ അമരക്കാര്‍

എബിന്‍ വര്‍ഗ്ഗീസ് Published on 12 February, 2016
പെന്തക്കോസ്ത് യൂത്ത് കോണ്‍ഫ്രന്‍സ് ഓഫ് ഡാലസിനു പുതിയ അമരക്കാര്‍
ഡാലസ്: ഡാലസ് മലയാളി പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളിലെ ആത്മീയ വളര്‍ച്ചയ്ക്കും, യുവജനങ്ങളില്‍ സാഹോദര്യ -സാംസ്കാരിക അവബോധത്തിനും നില കൊളളുന്ന പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫ്രസന്‍സ് ഓഫ് ഡാലസിന്റെ 2016 പ്രവര്‍ത്തന വര്‍ഷത്തേക്കുളള ഭരണസമിതി നിലവില്‍ വന്നു. ജനുവരി 31 ഞായറാഴ്ച കൂടിയ പൊതു യോഗത്തില്‍ അംഗത്വസഭകളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തു. സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് പാസ്റ്റര്‍ എബി മാമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍ റോബിന്‍ രാജു പോയ വര്‍ഷത്തെ സംക്ഷിപ്ത പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജാക്‌സണ്‍ മാത്യു വരവ്-ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തനവര്‍ഷത്തേക്കുളള ഭരണസമിതിയുടെ തിരഞ്ഞെടുപ്പു നടന്നു. സാം മാത്യു (പ്രസിഡന്റ്), ജെറി കല്ലൂര്‍ രാജന്‍(കോര്‍ഡിനേറ്റര്‍), ഷോണി തോമസ് (ട്രഷറര്‍), എബിന്‍ വര്‍ഗ്ഗീസ് (മീഡിയ) ഫിന്നി സാം (ഓഡിറ്റര്‍), തോമസ് മാമ്മന്‍ (അസോസിയേറ്റ് ട്രഷറര്‍), ബ്ലസന്‍ അലക്‌സാണ്ടര്‍ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), ജോര്‍ജ്ജി വര്‍ഗ്ഗീസ് (മ്യൂസിക്) എന്നിവരെ കൂടാതെ ബ്രാഡി കോരുത്, ലിന്‍സി സാം, ജോനഥാന്‍ ജേക്കബ്ബ്, സ്റ്റാന്‍ലി ജോണ്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും നിയമിതരായി.

ലെസ്ലി വര്‍ഗ്ഗീസ് (അഡൈ്വസര്‍), തോമസ് മാമ്മന്‍ (അസോസിയേറ്റ് കോര്‍ഡിനേറ്റര്‍), ലെനി ഏബ്രഹാം (അസോസ്സിയേറ്റ് ട്രഷറര്‍), ബ്ലസ്സന്‍ അലക്‌സാണ്ടര്‍ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), ജോര്‍ജ്ജി വര്‍ഗ്ഗീസ്(മ്യൂസിക്) എന്നിവരെ കൂടാതെ ബ്രാഡി കോരുത്, ലിന്‍സി സാം, ജോനഥാന്‍ ജേക്കബ്ബ്, സ്റ്റാന്‍ലി ജോണ്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും നിയമിതരായി.

ഉപദേശ ഐക്യമുളള പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യ വേദിയായ പി.വൈ.സി.ഡി. 1982 ല്‍ ആണു നിലവില്‍ വന്നത്. വടക്കേ അമേരിക്കയില്‍ സമാന്തര ഉദ്ദേശമുളള മറ്റു പെന്തക്കോസ്ത് യുവജ­ന സംഘടനകളില്‍ ഗണ്യമായ സ്ഥാനം പി.വൈ.സി.ഡി.യ്ക്ക് കൈമുതലാണ്. വളര്‍ച്ചയുടെ പാതയില്‍ 35 വര്‍ഷം പിന്നിടുന്ന ഈ യുവജനസംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ശക്തിപ്പെ ടുത്തുവാന്‍ പൊതുസമ്മേളനം പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തി

പെന്തക്കോസ്ത് യൂത്ത് കോണ്‍ഫ്രന്‍സ് ഓഫ് ഡാലസിനു പുതിയ അമരക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക