Image

കാല്‍വരി, ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സംഗീത നൃത്താവഷിക്കാരം മാര്‍ച്ച് 19ന് ഷിക്കാഗോയില്‍

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 12 February, 2016
കാല്‍വരി, ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സംഗീത നൃത്താവഷിക്കാരം മാര്‍ച്ച് 19ന് ഷിക്കാഗോയില്‍
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രശസ്തമായ സൂര്യ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കിയുള്ള ക്ലാസ്സിക്കല്‍ നൃത്താവിഷ്കാരം കാല്‍വരി എന്ന പേരില്‍ അവതരിപ്പിക്കുന്നു. 50 നൃത്ത വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഭരതനാട്യം ടാന്‍സ്­ ഡ്രാമ പാലറ്റൈനിലുള്ള കട്ടിംഗ് ഹാള്‍ തിയേറ്ററില്‍ വൈകുന്നേരം മണിക്കാണ് അരങ്ങേറുക.

വിശുദ്ധവാരത്തില്‍ ക്രിസ്തുവിന്റെ ജീവിതത്തിലൂടെയുള്ള ഒരു തീര്‍ഥയാത്രയായാണ്­ ഇത് അവതരിപ്പിക്കുന്നത്­. ഭരതനാട്യത്തില്‍ പ്രാവീണ്യം നേടിയ കുട്ടികള്‍ ക്രിസ്തുവിന്റെ ജനനം മുതല്‍ ഉയിര്‍പ്പ് വരെയുള്ള സംഭവങ്ങള്‍ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നൃത്താവഷിക്കാരത്തില്‍ അവതരിപ്പിക്കും
കാല്‍വരി, ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സംഗീത നൃത്താവഷിക്കാരം മാര്‍ച്ച് 19ന് ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക