Image

തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ച സോളാര്‍ വിവാദം (അഴിമതിക്കഥകള്‍ വോട്ടാകുമോ മാളോരെ­-3: അനില്‍ പെണ്ണുക്കര)

Published on 12 February, 2016
തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ച സോളാര്‍ വിവാദം (അഴിമതിക്കഥകള്‍ വോട്ടാകുമോ മാളോരെ­-3: അനില്‍ പെണ്ണുക്കര)
വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു കീറാമുട്ടി സോളാര്‍ കേസ് തന്നെ. സോളാര്‍ കേസിലെ ജുഡീഷ്യല് അന്വേഷണം നമ്മുടെ പൊതുജനം നോക്കി ഇരിക്കുന്ന ഒരു സംഭവം തന്നെ . കമ്മീഷന്റെ കാലാവധി പലകുറി ദീര്ഘിപ്പിച്ചതാണ്. ഏറ്റവും ഒടുവില് ദീര്ഘിപ്പിച്ച കാലാവധി ഏപ്രില് 27നാണ് തീരുന്നത്. അതിന് മുമ്പ് തന്നെ റിപ്പോര്ട്ട് സമര്പ്പിക്കുമെന്ന് ജുഡീഷ്യല് കമ്മീഷന് ജസ്റ്റിസ് ജി ശിവരാജന് വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് ആരവങ്ങളുടെ മൂര്ധന്യതയിലാകും ഇങ്ങനെയൊരു റിപ്പോര്ട്ട് വരികയെന്ന് സാരം. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ആരോപണത്തിന്റെ നിഴലില് നില്ക്കുന്ന ഈ കേസിന്റെ റിപ്പോര്ട്ട് എന്താകും എന്നത് നിര്ണായകം. റിപ്പോര്ട്ട് നല്കുന്നതിനുള്ള അന്തിമ നടപടി ക്രമങ്ങളിലേക്ക് കമ്മീഷന് കടന്നിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ വിസ്തരിച്ചു കഴിഞ്ഞു .

സരിതയെ ക്രോസ് വിസ്താരം നടത്താന് ബിജു രാധാകൃഷ്ണന് അനുമതി നല്കുന്നു. പോലീസ് ഉദ്യോഗസ്ഥരെയെല്ലാം വിസ്തരിക്കുന്നു. ഇതിന്റെയെല്ലാം സമയക്രമം നിശ്ചയിച്ച് കഴിഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്ക്ക് സാധൂകരണം നല്കും വിധമാണ് റിപ്പോര്ട്ട് വരുന്നതെങ്കില് യു ഡി എഫിനെ സംബന്ധിച്ച് വലിയൊരു ആഘാതമായിരിക്കും. മറിച്ചെങ്കില് പ്രതിപക്ഷത്തിനും. എന്തായാലും തിരഞ്ഞെടുപ്പിലെ മുഖ്യചര്ച്ചയായി സോളാര് വിവാദം മാറുമെന്ന് ഉറപ്പ്. റിപ്പോര്ട്ട് സര്ക്കാറിന് അനുകൂലമെങ്കില് ചെയ്ത സമരങ്ങള്‌ക്കെല്ലാം പ്രതിപക്ഷം കണക്ക് പറയേണ്ടി വരും. എന്തിനായിരുന്നു മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരും.

പ്രതിപക്ഷം പറയുന്നത് കേട്ട് രാജി വെച്ചിരുന്നതെങ്കിലോയെന്ന ഉമ്മന് ചാണ്ടിയുടെ നെടുവീര്പ്പിനോട് പ്രതികരിക്കേണ്ടിയും വരും. നഷ്ടപ്പെട്ട നിയമസഭാ ദിനങ്ങളുടെ കണക്കെടുപ്പ് നടക്കും. മറിച്ചെങ്കില് വെള്ളം കുടിക്കുക യു ഡി എഫ് ആയിരിക്കും. സര്ക്കാറിന് നഷ്ടമുണ്ടായില്ലെന്ന ന്യായീകരണം ചവറ്റ് കൊട്ടയില് എറിയേണ്ടിയും വരും. കേസ് അന്വേഷിച്ച പോലീസിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും. മുഖ്യമന്ത്രിക്കെതിരെ റിപ്പോര്ട്ടില് വല്ല പരാമര്ശവും കടന്നുകൂടിയാല് പുകില് പറയുകയും വേണ്ട. അതോടെ യു ഡി എഫിന്റെ കഥ കഴിയുകയും ചെയ്യും .പക്ഷെ മറിച്ചു് ഒരു റിപ്പോര്‍ട്ടാണ് വരുന്നതെങ്കില്‍ അത് യു ഡി എഫിന് ഗുണം ചെയ്യുമോ എന്നതാണ് പ്രശ്‌നം ..
തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ച സോളാര്‍ വിവാദം (അഴിമതിക്കഥകള്‍ വോട്ടാകുമോ മാളോരെ­-3: അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക